കോന്നിയിൽ വാഹനാപകടങ്ങളിലും പൊള്ളലേറ്റും ഏഴുപേർക്ക് പരിക്ക്

For full experience, Download our mobile application:
Get it on Google Play

കോന്നി : കോന്നിയിൽ വിവിധ സ്ഥലങ്ങളിൽ നടന്ന വാഹനാപകടങ്ങളിലും വിവാഹ സ്ഥലത്ത് ചൂടുവെള്ളത്തിൽ വീണും 7 പേർക്ക് പരിക്കേറ്റു. തണ്ണിത്തോട് റോഡിൽ ഞള്ളൂരിൽ ഫോറസ്റ്റേഷന് സമീപത്തെ വളവിൽ ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് മറിഞ്ഞ് മൂന്ന് കുട്ടികൾക്ക് പരിക്കേറ്റു. മേടപ്പാറ വടക്കേക്കര കുളികടവുങ്കൽ വീട്ടിൽ രണ്ടാം ക്ലാസ് വിദ്യാർത്ഥി ശ്രീനന്ദ്, സഹോദരി നാലാം ക്ലാസ് വിദ്യാർത്ഥിനി സ്‌നേഹനന്ദ, റാന്നി മന്ദിരം പടി പുന്നക്കൽ വീട്ടിൽ വൈഷ്ണവ്(10) എന്നിവർക്കാണ് പരിക്കേറ്റത്. ശ്രീനന്ദിന്റെയും സ്നേഹനന്ദയുടെയും അച്ഛനാണ് ഓട്ടോറിക്ഷ ഓടിച്ചത്. വടശേരിക്കരയിലെ ബന്ധുവീട്ടിൽ പോവുകയായിരുന്നു ഇവർ. നിയന്ത്രണം വിട്ട ഓട്ടോറിക്ഷ ഞള്ളൂർ ഫോറെസ്റ്റെഷന് സമീപം വളവിൽ നിയന്ത്രണം വിട്ട് മൺതിട്ടയിലേക്ക് പാഞ്ഞ് കയറുകയായിരുന്നു.

ശ്രീനന്ദിനെ കോന്നി താലൂക്ക് ആശുപത്രിയിൽ എത്തിച്ച ശേഷം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മേടപ്പാറയിൽ ഗുരുമന്ദിരത്തിന് സമീപം സ്‌കൂട്ടർ നിയന്ത്രണം വിട്ട് ഇടിച്ച് സ്ത്രീക്ക് തലക്ക് പരിക്കേറ്റു. മേടപ്പാറ പുളിനിൽക്കുന്നതിൽ വീട്ടിൽ അരുണ (44)നാണു പരിക്കേറ്റത്. ഇവരെ കോന്നി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വള്ളിക്കോട് കല്യാണ വീട്ടിൽ അപസ്മാരം വന്നതിനെ തുടർന്ന് ചൂട് വെള്ളത്തിൽ വീണ് ഒരാൾക്ക് പൊള്ളലേറ്റു. കൊക്കാത്തോട് സ്വദേശി ബാലനാണ് പൊള്ളലേറ്റത്. കൂടലിൽ ഓട്ടോയും ബൈക്കും കൂട്ടിയിടിച്ച് രണ്ട് പേർക്ക് പരിക്കേറ്റു. പോത്തുപാറ സ്വദേശി ബിജു(36), നെടുമൺകാവ് സ്വദേശി രാജീവ് (43) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ കോന്നി താലൂക്ക് ആശുത്രിയിൽ പ്രവേശിപ്പിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സിക്കിമില്‍ മണ്ണിടിച്ചില്‍ ; രണ്ട് വീടുകള്‍ തകര്‍ന്നതായും റോഡ് ഗതാഗതം തടസപ്പെടുന്നതായും റിപ്പോര്‍ട്ട്

0
റിംബി: സിക്കിമില്‍ മണ്ണിടിച്ചില്‍. പടിഞ്ഞാറന്‍ സിക്കിമിലെ ഗ്രാമമായ റിംബിയിലാണ് ശനിയാഴ്ച വൈകീട്ടോടെ...

അധിക വൈദ്യുതി ഉറപ്പാക്കാൻ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളുടെ സഹായം തേടി കെഎസ്ഇബി

0
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമായതോടെ അധിക വൈദ്യുതി ഉറപ്പാക്കാൻ ഉത്തരേന്ത്യൻ...

അന്തരിച്ച മാധ്യമ പ്രവർത്തകൻ ജിജോ ജോണിനെതിരായ സൈബർ ആക്രമണത്തിൽ വിമർശനം ഉയർത്തി ഡിവൈഎഫ്ഐ സംസ്ഥാന...

0
പാലക്കാട്: അന്തരിച്ച മാധ്യമ പ്രവർത്തകൻ ജിജോ ജോണിനെതിരായ സൈബർ ആക്രമണത്തിൽ വിമർശനം...

കോൾ സെന്റർ മാതൃകയിൽ സമൂഹ മാധ്യമങ്ങളിലൂടെ അനധികൃത ലോട്ടറി വിൽപ്പന ; ഇരുപതോളം വനിതകൾക്കെതിരെ...

0
പാലക്കാട്: കോൾ സെന്റർ മാതൃകയിൽ സമൂഹ മാധ്യമങ്ങളിലൂടെ അനധികൃത ലോട്ടറി വിൽപ്പന...