ഏഴുവയസ്സുകാരിയെ പീഡിപ്പിച്ച അന്യ സംസ്ഥാന തൊഴിലാളി നാട്ടില്‍ പോകുന്നതിനിടെ അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

കൊട്ടാരക്കര : കൊട്ടാരക്കരയില്‍ ഏഴു വയസ്സുകാരിയെ പീഡിപ്പിച്ച സംഭവത്തില്‍ അതിഥി തൊഴിലാളിയെ അറസ്റ്റ് ചെയ്തു. ബംഗാള്‍ സ്വദേശി ഷമീര്‍ ആലമിനെയാണ്  പോലീസ് അറസ്റ്റ് ചെയ്തത്. പെണ്‍കുട്ടിയെ പീഡിപ്പിച്ച ശേഷം നാട്ടിലേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ഇയാളുടെ അറസ്റ്റ്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. കൊട്ടാരക്കര കുളക്കടയിലെ ഹോളോബ്രിക്‌സ് കമ്പനിയിലെ തൊഴിലാളിയായിരുന്നു ഷമീര്‍ ആലം. ഇതേ കമ്പനിയില്‍ ജോലി ചെയ്യുന്ന ദമ്പതികളുടെ മകളെയാണ് ഇയാള്‍ ലൈംഗികമായി പീഡിപ്പിച്ചത്.

ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോഴാണ് പീഡനം വിവരം പുറത്തറിയുന്നത്. ഷമീര്‍ ആലം പീഡിപ്പിച്ചത് കുട്ടി മാതാപിതാക്കളോട് പറഞ്ഞു. തുടര്‍ന്ന് മാതാപിതാക്കള്‍ പോലീസില്‍ പരാതി നല്‍കി. ഇതിനിടെ അപകടം മണത്ത പ്രതി കുളക്കടയില്‍ നിന്നും പത്തനാപുരത്തേക്ക് താമസം മാറിയിരുന്നു. എന്നാല്‍ പുത്തൂര്‍ പോലീസ് നടത്തിയ അന്വേഷണത്തില്‍ ഇയാള്‍ പത്തനാപുരത്തുണ്ടെന്ന് വ്യക്തമായി. പോലീസ് തന്നെ തിരിച്ചറിഞ്ഞുവെന്ന് മനസ്സിലാക്കിയ പ്രതി നാട്ടിലേക്ക് പോകാന്‍ പുറപ്പെട്ടു. യാത്രക്കിടെ ആലപ്പുഴയില്‍ വെച്ചാണ് പുത്തൂര്‍ പോലീസ് ഷമീറിനെ പിടികൂടിയത്. ഇയാള്‍ കുറ്റം സമ്മതിച്ചതായി പോലീസ് വ്യക്തമാക്കി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...