അടൂരില്‍ പൊടിക്കാറ്റ് രൂക്ഷം ; നഗരത്തിലെത്തുന്ന ജനങ്ങളും വ്യാപാരികളും ബുദ്ധിമുട്ടുന്നു

For full experience, Download our mobile application:
Get it on Google Play

അടൂര്‍ : വേനല്‍ കടുത്തതോടെ അടൂര്‍ നഗരത്തില്‍ പൊടിക്കാറ്റ് രൂക്ഷമാകുന്നു. അടൂരിലെ പ്രധാന ജങ്ക്ഷനുകളില്‍ എത്തുന്നവരും ഇരുചക്ര വാഹന യാത്രക്കാരുമാണ്‌ പ്രധാനമായും ഈ പ്രശ്നം നേരിടുന്നത്. പഴകുളം, തെങ്ങുംതാര, ചേന്നമ്പള്ളി, അടൂര്‍ ഹൈസ്കൂള്‍ ജംഗ്ഷന്‍ എന്നിവടങ്ങങ്ങളിലെ ബസ്‌ സ്റ്റോപ്പുകള്‍ക്ക് മുന്നില്‍ ബസ്‌ നിര്‍ത്തുമ്പോള്‍ കയറാന്‍ നില്‍ക്കുന്നവര്‍ പൊടിപടലം കൊണ്ട് മൂടുന്ന അവസ്ഥയാണ്. പൊടിക്കാറ്റ് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങള്‍ക്കും ഇടയാക്കുന്നുണ്ട്. നഗരത്തിലെ വ്യാപാരികള്‍ക്കും യാത്രക്കാര്‍ക്കും തുമ്മലും ജലദോഷവും പനിയും ശ്വാസകോശ രോഗങ്ങളും അടക്കമുള്ള ആരോഗ്യ പ്രശ്നങ്ങള്‍ നേരിടുകയാണ് ഇപ്പോള്‍.

റോഡിലൂടെ പോകുന്ന വാഹനങ്ങള്‍ ടാറിംഗില്‍ നിന്ന് ഇറക്കിയാല്‍ നഗരത്തില്‍ പൊടി പറന്നുയരുന്നത് പതിവാണ്. ഈ തവണ വേനല്‍ മഴ തീരെ കുറഞ്ഞതും പൊടിശല്യം രൂക്ഷമാക്കി. ഹോട്ടലുകളിലും ഭക്ഷണശാലകളിലും തുറന്നു വെച്ചിരിക്കുന്ന ആഹാരങ്ങള്‍ വാങ്ങി കഴിക്കുന്ന ആളുകളില്‍ ഗുരുതര ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാക്കുന്നു. റോഡരുകില്‍ ഭക്ഷണം തുറന്ന് വെച്ച് കച്ചവടം നടത്തുന്നില്ല എന്ന് ആരോഗ്യ വകുപ്പും ഭക്ഷ്യ സുരക്ഷാ വകുപ്പും ഉറപ്പാക്കേണ്ടത് ആവശ്യമാണ്. അടൂര്‍ നഗരത്തിലെ പൊടിപടലങ്ങള്‍ നിയന്ത്രിക്കാന്‍ നഗരസഭയും കാര്യമായ ഇടപെടല്‍ നടത്തുന്നില്ല എന്നും പരാതിയുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മൂവാറ്റുപുഴ ജില്ല രൂപീകരണം : യുഡിഎഫിൽ തർക്കം ; ഇടുക്കി ജില്ലയുടെ ഭാവിയെ ബാധിക്കുമെന്ന്...

0
മൂവാറ്റുപുഴ : മൂവാറ്റുപുഴ ജില്ല രൂപീകരണവുമായി ബന്ധപ്പെട്ട് യുഡിഎഫിൽ തർക്കം.മുന്നണിയോഗത്തിൽ എതിർപ്പ്...

മഹാരാഷ്ട്രയിലെ വാട്ടർ പ്ലാന്റിൽ ക്ലോറിൻ വാതക ചോർച്ച ; 52 ഓളം പേർ ആശുപത്രിയിൽ

0
നാഗ്പൂർ: മഹാരാഷ്ട്രയിലെ നാഗ്പൂരിൽ കളക്ടേഴ്സ് കോളനിക്ക് സമീപമുള്ള ഗോധാനിയിലെ ജലശുദ്ധീകരണ പ്ലാന്റിലുണ്ടായ...

വീണ്ടും ജനപ്രിയ പ്രഖ്യാപനങ്ങളുമായി വിജയ് സര്‍ക്കാര്‍

0
ചെന്നൈ: തമിഴ്‌നാട്ടില്‍ വീണ്ടും ജനപ്രിയ പ്രഖ്യാപനങ്ങളുമായി വിജയ് സര്‍ക്കാര്‍. സൗജന്യ ഗ്യാസ്...

ക്ഷേമ പെൻഷൻ വിതരണം : 1105 കോടി രൂപ അനുവദിച്ച് സംസ്ഥാന സര്‍ക്കാര്‍ ;...

0
തിരുവനന്തപുരം : ക്ഷേമ പെൻഷൻ വിതരണം ചെയ്യുന്നതിന് 1105 കോടി രൂപ...