തിരുവല്ല താലൂക്ക് ആശുപത്രി പരിസരത്ത് മലിനജലം കെട്ടിക്കിടക്കുന്നു

For full experience, Download our mobile application:
Get it on Google Play

തിരുവല്ല : തിരുവല്ല താലൂക്ക് ആശുപത്രി ഒപി കെട്ടിടത്തിന് പിന്നിലും ഐപി കെട്ടിടത്തിന്റെ വശങ്ങളിലും മലിനജലം കെട്ടിക്കിടക്കുന്നു. സെപ്റ്റിക് ടാങ്കിലേക്കുള്ള പൈപ്പ് ചോർന്നാണ് ഇപ്പോൾ ഒപി പ്രവർത്തിക്കുന്ന കെട്ടിടത്തിന് പിന്നിലുള്ള വളപ്പിൽ മലിനജലം നിറയുന്നത്. ആശുപത്രിയിലെ മലിനജലം ഉൾപ്പെടെയുള്ളവ ശേഖരിക്കാൻ പുതിയ സെപ്റ്റിക് ടാങ്ക് പണിതെങ്കിലും സാങ്കേതികപ്രശ്നങ്ങൾ ഉള്ളതായാണ് സൂചന. ഇവ ഇടയ്ക്കിടെ ഓവർഫ്ളോയാകും. 11 ലക്ഷം രൂപ ചെലവിൽ രണ്ട് ടാങ്കാണ് പുതിയ ഐപി കെട്ടിടത്തിന് പിന്നിലായി പണിതത്.

ഐപി കെട്ടിടത്തിന്റെ കിഴക്കുവശത്ത് ജലവിതരണക്കുഴലിന്റെ ഭാഗങ്ങൾ ചോരുന്നുണ്ട്. ഇവിടെ പലഭാഗത്തായി വെള്ളം കെട്ടിനിൽക്കുന്നു. ഓടകൾ ഇളകിയും മറ്റുമാണ് പലഭാഗങ്ങളിലും കിടക്കുന്നത്. മാർച്ചറി, പോസ്റ്റുമോർട്ടം തുടങ്ങിയ ഭാഗങ്ങളിലേക്കുള്ള വഴിയാണിത്. നിരപ്പായ റോഡില്ല. ആശുപത്രിയിൽവെച്ച് മരിക്കുന്നവരുടെ ശരീരം സ്‌ട്രെച്ചറിൽ ഈ വഴിയിലൂടെയാണ് മോർച്ചറിയിലേക്ക് കൊണ്ടുപോകുന്നത്. ആശുപത്രിയിൽ സ്വീവേജ് ട്രീറ്റ്‌മെന്റ് പ്ലാന്റിന് ശുചിത്വമിഷൻ വഴി പണം അനുവദിച്ചിട്ടും തുടർനടപടികൾ ഉണ്ടായിട്ടുമില്ല.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...