രാജകുമാരി: പ്രായപൂര്‍ത്തിയാകാത്ത കോളജ് വിദ്യാര്‍ഥിനിയെ പീഡിപ്പിക്കുകയും നഗ്‌നചിത്രങ്ങള്‍ പകര്‍ത്തി ഭീഷണിപ്പെടുത്തുകയും ചെയ്‌തെന്ന കേസില്‍ വിദ്യാര്‍ഥി അറസ്റ്റില്‍. സേനാപതി മുക്കുടില്‍ നീറനാനില്‍ ഷഹില്‍ ഷാജ(20)നെയാണ് ശാന്തന്‍പാറ പോലീസ് അറസ്റ്റ് ചെയ്തത്. ഉടുമ്പന്‍ചോല പോലീസിനു കൈമാറിയ പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
ഷഹില്‍ ശാന്തന്‍പാറ ഗവ. കോളജ് രണ്ടാം വര്‍ഷ ബി.എ. വിദ്യാര്‍ഥിയാണ്. ഇരുവരും സ്‌കൂള്‍ പഠനകാലത്തുതന്നെ പ്രണയത്തിലായിരുന്നു. അതിനിടെ പെണ്‍കുട്ടി തന്‍റെ നഗ്‌നചിത്രങ്ങള്‍ വാട്‌സാപ്പിലൂടെ ഷഹിലിനു നല്‍കി. പിന്നീട് ഈ ചിത്രങ്ങള്‍ ഉപയോഗിച്ച് ഇയാള്‍ പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്താന്‍ ആരംഭിച്ചു. പെണ്‍കുട്ടി നാട്ടിലെത്തിയപ്പോള്‍ മൂന്നു തവണ മുക്കുടിലിലെ വീട്ടില്‍ കൊണ്ടുപോയി പീഡിപ്പിച്ചു. തുടര്‍ന്നു സഹപാഠികളായ പെണ്‍കുട്ടികളുടെ നഗ്‌നചിത്രങ്ങള്‍ അയച്ചുകൊടുക്കണമെന്ന് ഇയാള്‍ പെണ്‍കുട്ടിയോട് ആവശ്യപ്പെട്ടു. അനുസരിച്ചില്ലെങ്കില്‍ പെണ്‍കുട്ടിയുടെ നഗ്‌നചിത്രങ്ങള്‍ ഇന്റര്‍നെറ്റിലൂടെ പരസ്യപ്പെടുത്തുമെന്നും ഭീഷണിമുഴക്കി. പെണ്‍കുട്ടിയില്‍നിന്നു വിവരമറിഞ്ഞ സഹപാഠികള്‍ വിവരം അധ്യാപകരെ അറിയിച്ചു. തുടര്‍ന്നാണ് ശാന്തന്‍പാറ പോലീസില്‍ പരാതി നല്‍കിയത്. പെണ്‍കുട്ടിക്ക് 17 വയസ് തികഞ്ഞിട്ടില്ലാത്തതിനാല്‍ പോക്‌സോ നിയമപ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ശാന്തന്‍പാറ സി.ഐയുടെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിച്ചു.