കൊല്ലം ചവറ കുടുംബ കോടതി ജഡ്ജി ഉദയകുമാറിനെതിരായ ലൈംഗികാതിക്രമ പരാതിയിൽ അന്വേഷണം തുടങ്ങി

For full experience, Download our mobile application:
Get it on Google Play

കൊല്ലം: കൊല്ലം ചവറ കുടുംബ കോടതി ജഡ്ജി ഉദയകുമാറിനെതിരായ ലൈംഗികാതിക്രമ പരാതിയിൽ അന്വേഷണം തുടങ്ങി. പരാതിക്കാരില്‍ നിന്ന് വിവരം ശേഖരിക്കലാണ് ആദ്യ നടപടി. കൊല്ലം ചവറയിൽ വിവാഹമോചന കേസിന് ഹാജരായ യുവതികളോട് അപമര്യാദയായി പെരുമാറിയെന്നാണ് കുടുംബ കോടതി ജഡ്ജി ഉദയകുമാറിനെതിരായ പരാതി. ജില്ലാ ജുഡീഷ്യറിയുടെ ചുമതലയുള്ള റജിസ്ട്രാര്‍ ആണ് അന്വേഷിക്കുന്നത്. ജില്ലാ ജുഡീഷ്യറിയുടെ അന്വേഷണ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ അടുത്ത ചൊവ്വാഴ്ച ഹൈക്കോടതി അഡ്മിനിസ്ട്രേറ്റിവ് കമ്മറ്റി പരിഗണിക്കും.

ആദ്യഘട്ട നടപടിയായി ജഡ്ജിയെ മറ്റൊരു കോടതിയിലേക്ക് സ്ഥലം മാറ്റിയിരുന്നു. ഹൈക്കോടതി ഇടപെട്ടാണ് ജഡ്ജിയെ കൊല്ലം എംഎസിടി കോടതിയിലേക്ക് സ്ഥലം മാറ്റിയത്. അതേസമയം, ആരോപണ വിധേയനായ ജഡ്ജിയുടെ നിയനത്തിൽ കൊല്ലത്ത് ബാർ അസോസിയേഷനിൽ അമർഷം പുകയുകയാണ്. ഇക്കഴിഞ്ഞ 19നാണ് ചേംബറിൽ എത്തിയ വനിതാ കക്ഷിയോട് ജഡ്ജി അപമര്യാദയായി പെരുമാറിയെന്ന പരാതി ഉയർന്നത്. ജില്ലാ ജഡ്ജിക്ക് യുവതി നൽകിയ പരാതി ഹൈക്കോടതിക്ക് കൈമാറുകയായിരുന്നു. പിന്നാലെ ആഗസ്റ്റ് 20ന് സ്ഥലംമാറ്റി. പരാതിയിൽ ഹൈക്കോടതി അന്വേഷണം തുടരുകയാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വെള്ളരിക്കുണ്ടിൽ കാട്ടുപന്നിക്കൂട്ടം രണ്ടര ഏക്കറോളം ഭൂമിയിലെ കൃഷി നശിപ്പിച്ചതായി പരാതി

0
കാസർകോട്: കാസർഗോഡ് കാട്ടുപന്നിക്കൂട്ടം കൃഷി നശിപ്പിച്ചതായി പരാതി. വെള്ളരിക്കുണ്ടിൽ ഇറങ്ങിയ...

തുറന്ന കത്തുമായി കസ്റ്റഡി മർദനത്തിനിരയായ യൂത്ത് കോൺഗ്രസ് തൃശൂർ ചൊവ്വന്നൂർ മണ്ഡലം പ്രസിഡന്‍റ് വി.എസ്...

0
കൊച്ചി: സമൂഹമാധ്യമത്തിൽ തുറന്ന കത്തുമായി കസ്റ്റഡി മർദനത്തിനിരയായ യൂത്ത് കോൺഗ്രസ് തൃശൂർ...

സഭയിലെ യുവാക്കൾക്ക് വിവാഹത്തിന് മുമ്പ് എച്ച്ഐവി പരിശോധന നിർബന്ധമാക്കണമെന്ന പരാമർശവുമായി മാർത്തോമസഭാ വൈദിക ട്രസ്റ്റി

0
തിരുവനന്തപുരം: സഭയിലെ യുവാക്കൾക്ക് വിവാഹത്തിന് മുമ്പ് എച്ച്ഐവി പരിശോധന നിർബന്ധമാക്കണമെന്ന പരാമർശവുമായി...

വിപിവിവി നിക്ഷേപത്തട്ടിപ്പ് : പ്രതികൾക്ക് ജാമ്യം ; ഒന്നരക്കോടി തട്ടിച്ചെന്ന പരാതിയിൽ ഒത്തുതീർപ്പ്

0
ന്യൂഡൽഹി : വിപിവിവി നിക്ഷേപത്തട്ടിപ്പിൽ ഒന്നരക്കോടി രൂപ നഷ്ടപ്പെട്ടെന്ന പരാതി ഡൽഹിയിൽ...