ആ​ൺ​കു​ട്ടി​യെ പ്ര​കൃ​തി​വി​രു​ദ്ധ പീ​ഡ​നത്തിനിരയാക്കി ; വ​യോ​ധി​ക​ന് അ​ഞ്ച് വ​ർ​ഷം ക​ഠി​ന ത​ട​വും പി​ഴ​യും

For full experience, Download our mobile application:
Get it on Google Play

തൃ​ശൂ​ർ: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത ആ​ൺ​കു​ട്ടി​യെ പ്ര​കൃ​തി​വി​രു​ദ്ധ പീ​ഡ​നത്തിനിരയാക്കിയ കേ​സി​ല്‍ വ​യോ​ധി​ക​ന് ക​ഠി​ന ത​ട​വും പി​ഴ​യും ശിക്ഷ വി​ധി​ച്ച് കോടതി. ചേ​ര്‍പ്പ് പ​ടി​ഞ്ഞാ​റ് തെ​ക്കും​പു​റം അ​ക്ബ​റി​നെ​യാ​ണ് (74) കോടതി ശിക്ഷിച്ചത്. തൃ​ശൂ​ര്‍ ഫാ​സ്റ്റ് ട്രാ​ക്ക് സ്പെ​ഷ​ല്‍ പോ​ക്സോ കോ​ട​തി ജ​ഡ്ജി ജ​യ പ്ര​ഭു ആണ് ശിക്ഷ വിധിച്ചത്. അ​ഞ്ച് വ​ര്‍ഷം ത​ട​വും 25000 രൂ​പ പി​ഴ​യും ആണ് ശി​ക്ഷ. 2022 ജ​നു​വ​രി 23-ന് ആണ് കേസിനാസ്പദമായ സംഭവം നടന്നത്. ​വീ​ടി​നു മു​ന്‍വ​ശം റോ​ഡ​രി​കി​ലെ കോ​ണ്‍ക്രീ​റ്റ് തൂ​ണി​ല്‍ ഇ​രി​ക്കു​ക​യാ​യി​രു​ന്ന ആ​ണ്‍കു​ട്ടി​യെ പീ​ഡി​പ്പി​ച്ചെ​ന്നാ​ണ് കേ​സ്. ചേ​ര്‍പ്പ് പോ​ലീ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സി​ൽ എ​സ്.​ഐ അ​നൂ​പ്, സി.​ഐ ടി.​വി. ഷി​ബു എ​ന്നി​വ​രാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത് അ​ന്വേ​ഷ​ണം പൂ​ര്‍ത്തി​യാ​ക്കി കു​റ്റ​പ​ത്രം സ​മ​ര്‍പ്പി​ച്ച​ത്. എ​സ്.​സി.​പി.​ഒ സ​ര​സ​പ്പ​ന്‍, ഡ​ബ്ല്യു.​സി.​പി.​ഒ പൊ​ന്ന​മ്പി​ള്ളി എ​ന്നി​വ​രും അ​ന്വേ​ഷ​ണ സം​ഘ​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്നു. പ്രോ​സി​ക്യൂ​ഷ​നു​വേ​ണ്ടി സ്പെ​ഷ​ൽ പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ർ കെ.​എ. സു​നി​ത കോ​ട​തി​യി​ല്‍ ഹാ​ജ​രാ​യി.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍  94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മഴയ്ക്ക് സാധ്യത ; ഗൾഫ് രാജ്യങ്ങളിൽ കാലാവസ്ഥ മുന്നറിയിപ്പുമായി അധികൃതർ

0
അബുദാബി: സൗദി അറേബ്യ, ഒമാൻ, യുഎഇ അടക്കമുള്ള ഗൾഫ് രാജ്യങ്ങളിൽ അസ്ഥിര...

മഴയും കാറ്റും ശക്തം , കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിപ്പ്

0
തിരുവനന്തപുരം : മഴയും കാറ്റും ശക്തമായ സാഹചര്യത്തിൽ ഇന്നും നാളെയും...

അതിശക്തമായ മഴയും വെള്ളപ്പൊക്കവും ; ആറന്മുളയിൽ പ്രളയഭീതി ഒഴിയുന്നില്ല

0
പത്തനംതിട്ട: ആറന്മുളയിൽ പ്രളയഭീതി ഒഴിയുന്നില്ല. അതിശക്തമായ മഴയും വെള്ളപ്പൊക്കവും തുടരുന്നു. ആറന്മുള...

കോഴിക്കോട് ട്രെയിന്‍ തട്ടി യുവാവ് മരിച്ചു

0
കോഴിക്കോട്: ചെറുവണ്ണൂരില്‍ ട്രെയിന്‍ തട്ടി യുവാവ് മരിച്ചു. മാംഗ്ലൂര്‍-ചെന്നൈ വെസ്റ്റ് കോസ്റ്റ്...