കായംകുളത്ത് 25കാരിക്ക് നേരെ നടന്ന ലൈംഗികാതിക്രമം ; പരാതിക്കാരിയുടെ മൊഴി രേഖപ്പെടുത്തും

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ: കായംകുളത്ത് വാഹനാപകടത്തില്‍ പരിക്കേറ്റ യുവതിയെ ആശുപത്രിയിലേക്ക് മാറ്റുന്നതിനിടെ ലൈംഗികാതിക്രമം നടത്തിയ സംഭവത്തിൽ പരാതിക്കാരിയുടെ മൊഴി പോലീസ് വീണ്ടും രേഖപ്പെടുത്തും. കായംകുളം ഡിവൈഎസ്പി ഓഫീസിൽ എത്തിച്ചേരാൻ യുവതിക്ക് നിർദേശം നൽകി. നേരിട്ടെത്തി മൊഴി നൽകാമെന്ന് യുവതി പോലീസിനെ അറിയിച്ചു. യുവതിയെ പരിശോധിച്ച ഡോക്ടറുടെയും അപകടസ്ഥലത്ത് ഉണ്ടായിരുന്നവരുടെയും മൊഴി രേഖപ്പെടുത്തും. യുവതിയുടെ രഹസ്യമൊഴി രേഖപ്പെടുത്താൻ മാവേലിക്കര മജിസ്ട്രേറ്റിന് ആലപ്പുഴ സിജെഎം കോടതി നിർദ്ദേശം നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് മൊഴി രേഖപ്പെടുത്തുന്നത്.

ആശുപത്രിയിലെത്തി പ്രതി ഭീഷണിപ്പെടുത്തി എന്ന പരാതിയിൽ പോലീസ് അന്വേഷണം നടത്തി കൂടുതൽ വകുപ്പുകൾ ചുമത്തും. ആശുപത്രിയിലെ സിസിടിവി ക്യാമറകളും പരിശോധിക്കും. മനുഷ്യാവകാശ കമ്മീഷൻ 15 ദിവസത്തിനുള്ളിൽ റിപ്പോർട്ട് നൽകാനാണ് ജില്ലാ പോലീസ് മേധാവിക്ക് നിർദേശം നൽകിയിട്ടുള്ളത്. സംഭവത്തിൽ കായംകുളം ഡിവൈഎസ്പിക്കാണ് ഇപ്പോൾ അന്വേഷണ ചുമതല നൽകിയിരിക്കുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നേപ്പാളിൽനിന്ന് 16 മലയാളികൾ കൂടി നാട്ടിലേക്ക് മടങ്ങി ; ഇനി കണ്ടെത്താനുള്ളത് ഏഴ് മലയാളികളെ

0
ന്യൂഡൽഹി: നേപ്പാളിൽ കുടുങ്ങിയ 16 മലയാളികൾ സുരക്ഷിതരായി തിരികെ മടങ്ങിയെന്ന് മുഖ്യമന്ത്രി...

ഡൽഹി-കേരളം മംഗള എക്സ്പ്രസ്സിൽ മലയാളി വിദ്യാർഥികൾക്ക് ഭക്ഷ്യവിഷബാധ

0
ഭോപ്പാൽ: ഡൽഹി-കേരളം മംഗള എക്സ്പ്രസ്സിൽ ഭക്ഷ്യവിഷബാധ. സ്‌കൂളിൽ നിന്ന് വിനോദയാത്രപോയി തിരിച്ചുവരികയായിരുന്ന...

തന്നെ വോട്ട് ചെയ്ത് വിജയിപ്പിച്ച പയ്യന്നൂരിലെ ജനങ്ങളെ പരിഹസിക്കുന്ന പ്രസ്താവനകളാണ് പിണറായി നടത്തിയതെന്ന് വി...

0
കണ്ണൂർ: പയ്യന്നൂർ മാത്തിൽ സംഘടിപ്പിച്ച രാഷ്ട്രീയ വിശദീകരണ യോഗത്തിലെ പിണറായി വിജയൻ്റെ...

വിലങ്ങാട് കാട്ടുപോത്തിന്റെ ആക്രമണത്തില്‍ യുവാവ് മരിച്ചതില്‍ പ്രതിഷേധം കനക്കുന്നു

0
വടകര: കോഴിക്കോട് വിലങ്ങാട് കാട്ടുപോത്തിന്റെ ആക്രമണത്തില്‍ യുവാവ് മരിച്ചതില്‍ പ്രതിഷേധം കനക്കുന്നു....