പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയോട് ലൈംഗികാതിക്രമം ; പത്തനംതിട്ട സ്വദേശി അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട  : പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച യുവാവ് പോലീസ് പിടിയിലായി. പത്തനംതിട്ട തണ്ണിത്തോട്, വെട്ടൂര്‍ കാട്ടില്‍, ശ്രീക്കുട്ടന്‍(22) ആണ് കിളികൊല്ലൂര്‍ പോലീസിന്റെ പിടിയിലായത്. സാമൂഹ്യ മാധ്യമത്തിലൂടെ പരിചയപ്പെട്ട പെണ്‍കുട്ടിയെ നിരന്തരം ഫോണിലൂടെ പ്രണയം നടിച്ച് വശീകരിച്ച ശേഷം വിവാഹ വാഗ്ദാനം നല്‍കി ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. സാമൂഹ്യ മാധ്യമം വഴിയുള്ള പരിചയം മുതലെടുത്ത പ്രതി പെണ്‍കുട്ടിയെ സ്‌കൂള്‍ പരിസരത്ത് എത്തി നേരില്‍ കാണുകയും പിന്നീട് ബീച്ചിലും മറ്റും കൂട്ടിക്കൊണ്ടുപോയി ലൈംഗികാതിക്രമത്തിന് വിധേയമാക്കുകയും ചെയ്യ്തു. പിന്നീട് പെണ്‍കുട്ടിയുടെ വീട്ടില്‍ മറ്റാരും ഇല്ലാതിരുന്ന സമയം നോക്കി അതിക്രമിച്ച് കടന്ന പ്രതി പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. ഇയാളുടെ ഭീഷണിക്ക് വഴങ്ങി പീഡന വിവരം കുട്ടി മറച്ച് വെച്ചെങ്കിലും പെണ്‍കുട്ടിക്ക് ശാരീരിക അസ്വസ്ഥതകള്‍ പ്രകടമായതിനെ തുടര്‍ന്ന് രക്ഷാകര്‍ത്താക്കള്‍ നടത്തിയ അന്വേഷണത്തിലാണ് വിവരം പുറത്തറിഞ്ഞത്.

തുടര്‍ന്ന് കിളികൊല്ലൂര്‍ പോലീസ് സ്‌റ്റേഷനില്‍ പെണ്‍കുട്ടി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്യ്ത ശേഷം പ്രതിയെ കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്യ്തപ്പോള്‍ കുറ്റം സമ്മതിക്കുകയായിരുന്നു. കിളികൊല്ലൂര്‍ പോലീസ് സബ്ബ് ഇന്‍സ്‌പെക്ടര്‍ സുകേഷിന്റെ നേതൃത്വത്തില്‍ എസ്‌ഐ സന്തോഷ്, എഎസ്‌ഐ ജിജു, എസ്‌സിപിഒമാരായ ഷണ്‍മുഖദാസ്, അനിതാകുമാരി എന്നിവരടങ്ങിയ പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...

ബ്രിക്സ് ഉച്ചകോടിയിൽ മാരത്തൺ ചർച്ചകൾ; സംയുക്ത പ്രസ്താവനയിൽ പലസ്തീൻ വിഷയവും പഹൽഗാം പരാമർശവും ഉൾപ്പെടുത്തി

0
ന്യൂഡല്‍ഹി: ഇസ്രയേല്‍ - പലസ്തീന്‍ സംഘര്‍ഷത്തെയും പഹല്‍ഗാം ആക്രമണത്തെയും പരാമര്‍ശിച്ച് ബ്രിക്‌സ്...

സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല കവർന്നു

0
കൊല്ലം: സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല...