കലാമണ്ഡലത്തിൽ വിദ്യാർഥികൾക്ക് നേരെ ലൈംഗികാതിക്രമം ; അധ്യാപകനെതിരെ പോക്‌സോ കേസ്

For full experience, Download our mobile application:
Get it on Google Play

തൃശൂർ: കലാമണ്ഡലത്തിൽ വിദ്യാർഥികൾക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ അധ്യാപകനെതിരെ പോക്‌സോ കേസ്. ദേശമംഗലം സ്വദേശി കനക കുമാറിനെതിരെയാണ് കേസ്. സംഭവത്തിൽ കലാമണ്ഡലം പ്രാഥമിക അന്വേഷണം നടത്തി ഇയാളെ സസ്പെൻഡ് ചെയ്തു. പരാതിയിൽ കഴമ്പുണ്ടെന്ന് കണ്ടെത്തിയതോടെ ചെറുതുരുത്തി പോലീസിന് പരാതി കൈമാറുകയായിരുന്നു. വൈസ് ചാൻസലർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ആണ് ചെറുതുരുത്തി പോലീസ് കേസ് എടുത്തത്. ഇയാൾ കലാമണ്ഡലത്തിൽ ഗ്രേഡ് എ വിഭാഗത്തിൽ പെടുന്ന അധ്യാപകനാണ്.

ഇയാൾ പലപ്പോഴും വിദ്യാർഥികളോട് മോശമായി പെരുമാറുകയും സംസാരിക്കുകയും ചെയ്തിട്ടുണ്ട് എന്നാണ് പ്രാഥമിക അന്വേഷണത്തിൽ പോലീസിന് ലഭിച്ച വിവരം. വിദ്യാർഥികളുടെ പരാതിയിന്മേൽ കനകകുമാറിനെ വൈസ് ചാൻസിലർ സസ്‌പെന്റ് ചെയ്തിരുന്നു. ചെറുതുരുത്തി പോലീസ് വിദ്യാർഥികളുടെ മൊഴിയെടുത്ത് കേസ് രജിസ്റ്റർ ചെയ്തു.അധ്യാപകൻ ക്ലാസിൽ മദ്യപിച്ചു വരുന്നുവെന്നും വിദ്യാർത്ഥികളെ ശാരീരികമായും മാനസികമായും പീഡിപ്പിക്കുന്നു എന്നാണ് പരാതിയുള്ളത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മുഖ്യമന്ത്രി വി.ഡി സതീശന്റെ രാഷ്ട്രീയ നിലപാടുകളെയും പ്രവർത്തനങ്ങളെയും പരിഹസിച്ച് എം.എ ബേബി

0
തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി സതീശന്റെ രാഷ്ട്രീയ നിലപാടുകളെയും പ്രവർത്തനങ്ങളെയും പരിഹസിച്ച് സിപിഎം...

ദീർഘകാല വൈദ്യുതി കരാർ റദ്ദാക്കിയ വിഷയത്തിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ പ്രചാരണം വ്യാജം...

0
​പത്തനംതിട്ട: സംസ്ഥാനത്തെ ദീർഘകാല വൈദ്യുതി കരാർ റദ്ദാക്കിയ വിഷയത്തിൽ യു...

മലപ്പുറത്ത് മുൻ കായിക അധ്യാപകൻ കുഴഞ്ഞു വീണ് മരിച്ചു ; സംഭവം മാരത്തൺ ഓട്ടത്തിനിടെ

0
മലപ്പുറം: മലപ്പുറത്ത് മുൻ കായിക അധ്യാപകൻ കുഴഞ്ഞു വീണ് മരിച്ചു....

സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ കെ രമ എംഎല്‍എ

0
കോഴിക്കോട് : സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ...