പ്രാർത്ഥനയുടെ പേരിൽ പതിനേഴുകാരിയ്ക്ക് നേരെ ലൈംഗികാതിക്രമം : വൈദികൻ റിമാൻഡിൽ

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : പ്രാർത്ഥനയുടെ പേരിൽ പതിനേഴുകാരിക്ക് നേരെ ലൈംഗികാതിക്രമം കാട്ടിയതിന് പോക്സോ നിയമപ്രകാരമെടുത്ത കേസിൽ വൈദികനെ റിമാൻഡ് ചെയ്തു. കൂടൽ ഓർത്തഡോക്സ് വലിയപള്ളി വികാരി കൊടുമൺ ഐക്കാട് വടക്ക് കൃപാലയം വീട്ടിൽ പി പി ജോണിന്റെ മകൻ പോൺസൺ ജോൺ (35) ആണ് അറസ്റ്റിലായത്.

പെൺകുട്ടിക്ക് പ്രാർത്ഥനയും കൗൺസിലിങ്ങിനും മറ്റുമായി കുട്ടിയുടെ അമ്മ പുരോഹിതനെ സമീപിച്ചിരുന്നു. മാർച്ച് 12ന് വൈദികന്റെ കൂടലിലെ വാസസ്ഥസലത്ത് പ്രാർത്ഥനക്കായി എത്തിച്ച പെൺകുട്ടിയെ കയറിപ്പിടിക്കുകയും അടുത്തദിവസം കുട്ടിയുടെ വീട്ടിൽ വെച്ച് ലൈംഗികാതിക്രമം കാട്ടുകയുമായിരുന്നു. വനിതാ പോലീസ് സ്റ്റേഷനിൽ ലഭിച്ച പരാതിയനുസരിച്ച് ഇന്നലെ പോലീസ് കേസ് രജിസ്റ്റർ ചെയ്തു.

ജില്ലാ പോലീസ് മേധാവി സ്വപ്‌നിൽ മധുകർ മഹാജൻ ഐപിഎസിന്റെ നിർദേശാനുസരണം അന്വേഷണം വ്യാപിപ്പിച്ച പോലീസ് ഇയാളെ കൊടുമണിലെ വീട്ടിൽ നിന്നും ഇന്ന് വെളുപ്പിന് വനിതാ പോലീസ് ഇൻസ്‌പെക്ടറുടെ
നേതൃത്വത്തിൽ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. പത്തനംതിട്ട ഡി വൈ എസ് പി കെ സജീവിന്റെ മേൽനോട്ടത്തിലായിരുന്നു തുടർ നടപടികൾ കൈക്കൊണ്ടത്.

കൂടൽ എസ് ഐ ദിജേഷ് കെ, എ എസ് ഐ അനിൽ കുമാർ, സി പി ഒ സുമേഷ് പത്തനംതിട്ട ഡി വൈ എസ് പി ഓഫീസിലെ പോലീസുദ്യോഗസ്ഥരായ
ശ്രീലാൽ, ഷഫീക്, വിജേഷ്, വനിതാ പോലീസ് സ്റ്റേഷനിലെ ഹസീന, ബിജു, കൃഷ്ണകുമാരി, അൽഫിയ, ശ്രീജ, മായാകുമാരി, റജീന, രശ്മി, ഷൈലജ തുടങ്ങിയവരും ഉണ്ടായിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി
റിമാൻഡ് ചെയ്തു.

 

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

തിരുവനന്തപുരത്തെ രണ്ടാമത്തെ മെഡിക്കൽ കോളേജിൽ അടുത്ത അധ്യയന വർഷം മുതൽ പ്രവേശനം അനുവദിക്കാൻ തീരുമാനം

0
തിരുവനന്തപുരം: തിരുവനന്തപുരത്തെ രണ്ടാമത്തെ മെഡിക്കൽ കോളേജിൽ അടുത്ത അധ്യയന വർഷം മുതൽ...

പഴയ സമരത്തിന്റെ പേരിൽ അന്യായമായ നടപടി ; കൈയിൽ വാറണ്ട് പോലുമില്ലായിരുന്നുവെന്ന് ഐഷി ഘോഷ്

0
ന്യൂഡല്‍ഹി: 2021ല്‍ നടത്തിയ പ്രതിഷേധവുമായി ബന്ധപ്പെട്ട കേസിലാണ് ഡല്‍ഹി പോലീസ് അറസ്റ്റ്...

സമയപരിധി തീരുന്നു; വീണ്ടും സമരത്തിലേക്ക് നീങ്ങേണ്ടിവരുമെന്ന് അഭിജിത് ദിപ്കെയുടെ മുന്നറിയിപ്പ്, കേസുകൾ പിൻവലിക്കണമെന്ന് സിജെപി

0
ന്യൂഡൽഹി: വിദ്യാർത്ഥികൾക്ക് നേരെ പൊലീസ് അതിക്രമം തുടരുകയാണെങ്കിൽ വീണ്ടും ശക്തമായ പ്രതിഷേധങ്ങളുമായി...

സിജെപി രൂപീകരിച്ച നിധിയിലേക്ക് 1 കോടി രൂപ സംഭാവന പ്രഖ്യാപിച്ച് മുതിർന്ന അഭിഭാഷകൻ കപിൽ...

0
ന്യൂഡൽഹി: കോക്ക്റോച്ച് ജനതാ പാർട്ടി രൂപീകരിച്ച നിധിയിലേക്ക് 1 കോടി രൂപ...