സ്ത്രീകൾക്കു നേരെയുള്ള ലൈംഗികാതിക്രമം ; പരിശോധനയ്ക്ക് ഗൈനക്കോളജിസ്റ്റ് നിർബന്ധം

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : ലൈംഗികാതിക്രമത്തിന് ഇരയാകുന്ന സ്ത്രീകളെ പരിശോധിക്കുന്നതിന് വനിതാ ഡോക്ടർ പോരെന്നും വനിതാ ഗൈനക്കോളജിസ്റ്റിന്റെ സേവനം നിർബന്ധമാണെന്നും സർക്കാർ. ഇതുസംബന്ധിച്ച് ആരോഗ്യവകുപ്പ് നിയോഗിച്ച വിദഗ്‌ധസമിതിയുടെ നിർദേശവും ഗൈനക്കോളജിസ്റ്റുകളുടെ അപേക്ഷയും സർക്കാർ തള്ളി. വനിതാ ഡോക്ടറുടെ പരിശോധനയ്ക്കുശേഷം ആവശ്യമെങ്കിൽ ഗൈനക്കോളജി വിഭാഗം ഡോക്ടറുടെ കൺസൾട്ടേഷൻ മതിയെന്നായിരുന്നു സമിതി ശുപാർശ. ഗൈനക്കോളജിസ്റ്റുകളുടെ സേവനം നിർബന്ധമാക്കിയുള്ള സർക്കാർ നിർദേശത്തിനെതിരേ നേരത്തേ ഡോ. ലക്ഷ്മി രാജ്‌മോഹന്റെ നേതൃത്വത്തിൽ ഡോക്ടർമാർ കോടതിയെ സമീപിച്ചിരുന്നു.

ലൈംഗികാതിക്രമത്തിനിരയായവരെ രജിസ്റ്റർചെയ്ത മെഡിക്കൽ പ്രാക്ടീഷണർ പരിശോധിച്ചാൽ മതിയെന്നാണ് ക്രിമിനൽ നടപടിച്ചട്ടമെന്നായിരുന്നു വാദം. സർക്കാർ നിർദേശം ഗൈനക്കോളജിസ്റ്റുകൾക്ക് അനാവശ്യമായ ജോലിഭാരം ഉണ്ടാക്കുന്നെന്നും ദേശീയ-അന്തർദേശീയ മാർഗനിർദേശങ്ങൾക്ക് എതിരാണെന്നും ചൂണ്ടിക്കാട്ടി. തുടർന്ന് കോടതി നിർദേശപ്രകാരം വിദഗ്ധസമിതി രൂപീകരിച്ചു. എല്ലാ ഡ്യൂട്ടി ഷിഫ്റ്റുകളിലും ഒരു വനിതാ മെഡിക്കൽ ഓഫീസറെ നിയോഗിക്കണം. ഡ്യൂട്ടിയിലുള്ളത് പുരുഷ ഓഫീസറാണെങ്കിൽ, മെഡിക്കൽ സൂപ്രണ്ട് സമയപരിധിക്കുള്ളിൽ വനിതാ ഡോക്ടറെ പരിശോധനയ്ക്കായി ഏർപ്പെടുത്തണം.

എല്ലാ വനിതാ ഡോക്ടർമാർക്കും ലൈംഗികാതിക്രമക്കേസുകളുടെ മെഡിക്കോ-ലീഗൽ പരിശോധന, ഫൊറൻസിക് തെളിവുശേഖരണം അടക്കമുള്ള കാര്യങ്ങളിൽ നിർബന്ധിത പരിശീലനം നൽകണം. വനിതാ മെഡിക്കൽ ഓഫീസർ പരിശോധിച്ചാൽ, പിന്നീട് ഗൈനക്കോളജിസ്റ്റിന്റെ കൺസൾട്ടേഷൻ പരിഗണിക്കാം. എന്നതായിരുന്നു വിദഗ്ധസമിതി ശുപാർശ. ഫൊറൻസിക് തെളിവ് ശരിയായി ശേഖരിക്കുകയും രേഖപ്പെടുത്തുകയും ചെയ്യുന്നത് നീതി ഉറപ്പാക്കുന്നതിന് അത്യന്താപേക്ഷിതമാണ്. വനിതാ ഗൈനക്കോളജിസ്റ്റ് പരിശോധിക്കുന്നത് മെഡിക്കോ-ലീഗൽ തെളിവുകൾ കൂടുതൽ ശക്തിപ്പെടുത്തുകയും നീതി നിഷേധിക്കപ്പെടാതിരിക്കാൻ സഹായിക്കുകയും ചെയ്യുമെന്ന് സർക്കാർ വ്യക്തമാക്കി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഡോക്ടറെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

0
കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജിലെ ഡോക്ടറെ മരിച്ച നിലയിൽ കണ്ടെത്തി....

ഓപ്പറേഷൻ തൂഫാനിൽ ആരും രാഷ്‌ട്രീയം കലർത്തരുതെന്ന് ആഭ്യന്തര മന്ത്രി

0
തിരുവനന്തപുരം: ഓപ്പറേഷൻ തൂഫാനിൽ ആരും രാഷ്‌ട്രീയം കലർത്തരുതെന്ന് ആഭ്യന്തര മന്ത്രി രമേശ്...

പിഎംഎവൈ പദ്ധതിയിൽ ഒപ്പുവെച്ചത് കേന്ദ്രഫണ്ട് 450 കോടി ഉറപ്പാക്കാൻ ; സർക്കാറിന്റെ വിശദീകരണം

0
തിരുവനന്തപുരം: കേന്ദ്രത്തിൽ നിന്നുള്ള 450 കോടി ഉറപ്പാക്കാനാണ് പിഎംഎവൈ പദ്ധതിയിൽ ഒപ്പുവെച്ചതെന്ന്...

ഓണം : ബെംഗളൂരുവിൽ നിന്ന് കണ്ണൂരിലേക്ക് സ്പെഷ്യൽ ട്രെയിൻ ; ബുക്കിങ് ആരംഭിച്ചു

0
തിരുവനന്തപുരം: ഓണം പ്രമാണിച്ച് ബെംഗളൂരുവിൽ നിന്ന് കണ്ണൂരിലേക്കും തിരിച്ചും സ്പെഷ്യൽ ട്രെയിൻ...