27 കാരിയെ മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തി കൊന്നു ; യുവാവ് അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

ഗുരുഗ്രാം: കാമുകൻ നേരത്തെ വിവാഹിതനാണെന്ന വിവരം അറിഞ്ഞതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ യുവതിയെ മണ്ണെണ്ണ ഒഴിച്ച് തീക്കൊളുത്തിക്കൊന്ന യുവാവ് അറസ്റ്റിൽ. ഗുരുഗ്രാമിലെ സരസ്വതി എൻക്ലേവിലാണ് അതിക്രൂരമായ ഈ സംഭവം നടന്നത്. ഹരിയാനയിലെ ജജ്ജാർ ജില്ലയിലുള്ള ഗുഭാന ഗ്രാമവാസിയായ സുനിൽ കുമാർ എന്ന 35 കാരനാണ് കാമുകിയായ ദിവ്യ കട്ടാരിയ (23) എന്ന യുവതിയെ കൊലപ്പെടുത്തിയ കേസിൽ പോലീസിന്റെ പിടിയിലായത്. ഗുരുഗ്രാമിലെ ബസായ് ഗ്രാമവാസിയാണ് കൊല്ലപ്പെട്ട യുവതി. കഴിഞ്ഞ കുറച്ചുകാലമായി ഇരുവരും ഒരുമിച്ചായിരുന്നു താമസം. എന്നാൽ സന്ദീപ് നേരത്തെ വിവാഹിതനാണെന്ന സത്യം യുവതി അടുത്തിടെയാണ് അറിയുന്നത്.  പിന്നീട് ഇരുവരും തമ്മിൽ നിരന്തരം വഴക്കുകൾ ഉണ്ടാകാറുണ്ടായിരുന്നു. സംഭവദിവസവും ഇതേച്ചൊല്ലി ഇവർക്കിടയിൽ കടുത്ത വാക്കുതർക്കമുണ്ടായി.

തർക്കം രൂക്ഷമായതോടെ പ്രകോപിതനായ സന്ദീപ് മുറിയിലുണ്ടായിരുന്ന മണ്ണെണ്ണ യുവതിയുടെ ശരീരത്തിലേക്ക് ഒഴിച്ച് തീക്കൊളുത്തുകയായിരുന്നു. ജൂൺ 19-ന് ആണ് ദിവ്യയെ ഗുരുതരമായ പൊള്ളലേറ്റ നിലയിൽ ആർട്ടിമിസ് ആശുപത്രിയിൽ എത്തിച്ചതായി വിവരം ലഭിച്ചെന്ന് പോലീസ് അറിയിച്ചു. ഗുരുതരമായി പൊള്ളലേറ്റ യുവതിയെ ഉടൻ തന്നെ ദില്ലിയിലെ സഫ്ദർജങ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങി. മരണത്തിന് തൊട്ടുമുമ്പ് യുവതി പോലീസിന് നൽകിയ മൊഴിയാണ് കേസിൽ നിർണായകമായത്. തന്റെ പങ്കാളിയായ സന്ദീപ് തന്നെയാണ് ശരീരത്തിൽ മണ്ണെണ്ണ ഒഴിച്ച് തീക്കൊളുത്തിയതെന്ന് യുവതി മരണമൊഴിയിൽ വ്യക്തമാക്കുകയായിരുന്നു. യുവതിയുടെ മരണമൊഴിയുടെ അടിസ്ഥാനത്തിൽ കൊലപാതകക്കുറ്റം ചുമത്തി സന്ദീപിനെ പോലീസ് അറസ്റ്റ് ചെയ്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജനം; കേരളത്തിലെ എംപിമാരുടെ യോഗം വിളിക്കണമെന്ന് ജോൺ ബ്രിട്ടാസ്

0
ന്യൂഡല്‍ഹി: പാലക്കാട് റെയില്‍വേ ഡിവിഷന്‍ വിഭജനവുമായി ബന്ധപ്പെട്ട് എംപിമാരുടെ യോഗം വിളിക്കണമെന്നാവശ്യപ്പെട്ട്...

സെക്രട്ടറിയേറ്റ് മാർച്ച് സംഘർഷം: ചികിത്സയിലുള്ള SFI പ്രവർത്തകരെ ആശുപത്രിയിലെത്തി അറസ്റ്റ് ചെയ്ത് പോലീസ്

0
തിരുവനന്തപുരം: സെക്രട്ടറിയേറ്റിലേക്ക് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചിലെ സംഘര്‍ഷത്തില്‍ കൂടുതല്‍ അറസ്റ്റ്....

ബോർഡ്-കോർപ്പറേഷൻ നിയമനത്തിൽ തീരുമാനം; പട്ടിക നൽകിയാൽ ഉടൻ നിയമനമെന്ന് മുഖ്യമന്ത്രി

0
തിരുവനന്തപുരം: പട്ടിക നല്‍കിയാല്‍ ബോര്‍ഡ്- കോര്‍പ്പറേഷന്‍ നിയമനങ്ങള്‍ ഉടനെ നടത്തുമെന്ന് മുഖ്യമന്ത്രി...

മുഖ്യമന്ത്രിയോട് ചോദ്യം ചോദിക്കാൻ ശ്രമം; വനിതാ മാധ്യമപ്രവർത്തകരെ ഡൽഹി പൊലീസ് മർദിച്ചതായി പരാതി

0
ന്യൂഡല്‍ഹി: ഡൽഹി പൊലീസ് വനിതാ മാധ്യമപ്രവർത്തകരെ തല്ലിച്ചതച്ചതായി ആരോപണം. ഫോർ പിഎം...