കൊടുമണ്ണില്‍ നാലര വയസ്സുകാരിയെ പീഡിപ്പിച്ച 69 കാരൻ അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : അക്ഷരം പഠിക്കാൻ വീട്ടില്‍ എത്തിയ നാലര വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച 69 വയസ്സുകാരനെ പോലീസ് അറസ്റ്റ് ചെയ്തു. കൊടുമൺ രണ്ടാംകുറ്റി ലതാഭവനം വീട്ടിൽ വിദ്യാധര(69)നാണ് കൊടുമൺ പോലീസിന്റെ പിടിയിലായത്. അയല്‍വാസിയായ കുട്ടിക്ക് പ്രതിയുടെ ഭാര്യയാണ് അക്ഷരം പഠിപ്പിച്ചിരുന്നത്. കഴിഞ്ഞ തിങ്കളാഴ്ച പകലാണ് ഇയാള്‍ കുട്ടിയോട് ലൈംഗിക അതിക്രമം കാട്ടിയത്. പരാതിയുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്ത കൊടുമൺ പോലീസ് ചൊവ്വാഴ്ച  വൈകിട്ട് ഇയാളെ വീട്ടിൽ നിന്നും കസ്റ്റഡിയിലെടുത്തിരുന്നു.

ജില്ലാ പോലീസ് മേധാവിയുടെ നിർദേശാനുസരണം അടൂർ ഡി വൈ എസ് പി  ആർ ബിനുവിന്റെ മേൽനോട്ടത്തിലാണ് അന്വേഷണം നടന്നത്. വിശദമായ ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചു. തുടർന്ന് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. അന്വേഷണ സംഘത്തിൽ പോലീസ് ഇൻസ്പെക്ടർ പ്രവീൺ, എസ് ഐ അനിൽകുമാർ, എ എസ് ഐ സന്തോഷ്, എസ് സി പി ഓ അൻസാർ, സി പി ഓമാരായ സൂര്യമിത്ര, അജിത് എന്നിവരാണുണ്ടായിരുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബെംഗളൂരുവിലെ സ്കൂളിൽ 500-ലേറെ കുട്ടികളിൽ ഇൻഫ്ലുവൻസ ലക്ഷണങ്ങൾ ; സ്കൂൾ താൽക്കാലികമായി അടച്ചു

0
ബെംഗളൂരു : ബെംഗളൂരുവിലെ സ്കൂളിൽ അഞ്ഞൂറിലേറെ കു‌ട്ടികൾ ഇൻഫ്ലുവൻസ ലക്ഷണങ്ങളോടെ ചികിത്സയിൽ....

കെഎസ്ആർടിസി ബസുകൾ കാരണമുണ്ടാകുന്ന അപകടങ്ങൾക്ക് ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കണം ; നിർദേശവുമായി മനുഷ്യാവകാശ കമ്മീഷൻ

0
തിരുവനന്തപുരം: കെ എസ് ആർ ടി സി ബസുകൾ കാരണമുണ്ടാകുന്ന അപകടങ്ങൾക്ക് ഇരയാകുന്നവർക്ക്...

നിയമസഭാ കയ്യാങ്കളി കേസ് ; സിപിഎമ്മിന് തിരിച്ചടി ; വനിത എംഎൽഎമാരെ കയ്യേറ്റം ചെയ്തെന്ന...

0
കൊച്ചി: നിയമസഭാ കയ്യാങ്കളി കേസിൽ സിപിഎമ്മിന് തിരിച്ചടി. വനിത എംഎൽഎമാരെ കയ്യേറ്റം ചെയ്തെന്ന...

അനധികൃത രാജ്യാന്തര പണമിടപാട് ; ഒമാനില്‍ പ്രവാസി അറസ്റ്റില്‍

0
മസ്‌കത്ത് : അനധികൃതമായി രാജ്യാന്തര പണമിടപാടുകള്‍ നടത്തിയ പ്രവാസിയെ റോയല്‍ ഒമാന്‍...