ബാങ്കിനെതിരെ വ്യാജ പ്രചരണം : കൃഷി അസിസ്റ്റന്റ് ഓഫീസർക്ക് ഒരു ലക്ഷം പിഴയിട്ടു കോടതി

For full experience, Download our mobile application:
Get it on Google Play

റാന്നി: സാമൂഹ്യ മാധ്യമങ്ങളിലൂടെ ബാങ്കിനെതിരെ അസിസ്റ്റന്റ് കൃഷി ഓഫീസർ വ്യാജ പ്രചരണം നടത്തി അപകീർത്തിപ്പെടുത്തിയെന്ന പരാതിയിൽ ഒരു ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ കോടതി വിധി. വെച്ചൂച്ചിറ കൃഷി ഭവൻ ഉദ്യോഗസ്ഥൻ മുക്കൂട്ടുതറ പമ്പാവാലി സ്വദേശി കല്ലുറുമ്പിൽ ഷിജുവിനാണ് കാഞ്ഞിരപ്പള്ളി മുൻസിഫ് കോടതി ഒരു ലക്ഷം രൂപ പിഴ ചുമത്തിയത്. കണമല സർവീസ് സഹകരണ ബാങ്കിനെയും ഭരണസമിതിയേയും ജീവനക്കാരേയും സമൂഹമാധ്യമങ്ങളിലൂടെയും മറ്റു രീതിയിലും അപകീർത്തിപ്പെടുത്തിയെന്ന കേസിലാണ് പിഴ. ബാങ്കിന്‍റെയോ ഭരണസമിതി അംഗങ്ങളുടെയോ ജീവനക്കാരുടെയോ സത്പേരിന് ദോഷമുണ്ടാക്കുന്ന യാതൊരു പ്രവൃത്തികളും ഇനി മേലിൽ ചെയ്യാൻ പാടില്ലെന്നും ഇതോടൊപ്പം കാഞ്ഞിരപ്പള്ളി മുൻസിഫ് ഷെറിൻ കെ. ജോർജ് ഉത്തരവിട്ടിട്ടുണ്ട്. സാമൂഹ്യ മാധ്യമങ്ങളിലൂടെ നിരന്തരമായി വ്യാജ വാർത്തകൾ നൽകിയതിനെതിരെ ബാങ്ക് ഭരണസമിതി നൽകിയ കേസിലാണ് കോടതിയുടെ ഉത്തരവ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മെസ്സി വിവാദം : ജിഎസ്‌ടി വെട്ടിപ്പിന് കൂട്ടുനിന്ന 3 ഉന്നത ഉദ്യോഗസ്ഥർക്ക് ചാർജ് മെമ്മോ

0
തിരുവനന്തപുരം : അർജന്റീന ടീമിനെ കേരളത്തിലെത്തിക്കാമെന്ന പേരിൽ റിപ്പോർട്ടർ ബ്രോ‍ഡ്കാസ്റ്റിങ് കമ്പനി...

പിഎസ്‌സി പരീക്ഷ ക്രമക്കേട് : ആദ്യകേസിൽ ‍തെളിവെടുപ്പ് പൂർത്തിയായി ; 2 ഉദ്യോഗസ്ഥർ പ്രതികളാകും

0
തിരുവനന്തപുരം : ആസൂത്രണ ബോർഡ് ചീഫ് പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട കേസിൽ...

വിദ്യാർത്ഥിയുടെ ആത്മഹത്യ ; വിദ്യാത്ഥികൾ ഉന്നയിച്ച ആവശ്യങ്ങൾ അംഗീകരിച്ച് കോളേജ് മാനേജ്മെന്‍റ്

0
കൊച്ചി: വിദ്യാർത്ഥി ആത്മഹത്യ ചെയ്ത സംഭവത്തിന് പിന്നാലെ വിദ്യാത്ഥികൾ ഉന്നയിച്ച ആവശ്യങ്ങൾ...

50 ജീവനക്കാരെ പുറത്താക്കി എൻ.ടി.എ. ; നിലവിലുള്ള രീതികളിൽ പൂർണമായ മാറ്റങ്ങൾ വരുത്തും :...

0
ന്യൂഡൽഹി : നീറ്റ് ബിരുദ പരീക്ഷാചോർച്ചയ്ക്കും യു.ജി.സി.-നെറ്റ് പരീക്ഷകളിലെ ഗുരുതര വീഴ്ചകൾക്കും...