പൂങ്കാവ് ഷോപ്പിങ് കോംപ്ലക്സിലെ ശുചിമുറിക്ക് താഴിട്ടു ; ഇരുപതോളം വനിതാ ജീവനക്കാര്‍ക്ക് മാനസിക പീഡനം നല്‍കി പ്രമാടം ഗ്രാമപഞ്ചായത്ത്

For full experience, Download our mobile application:
Get it on Google Play

പ്രമാടം: പൂങ്കാവിൽ പ്രവർത്തിക്കുന്ന പ്രമാടം ഗ്രാമപഞ്ചായത്ത് ഷോപ്പിങ് കോംപ്ലക്സിലെ ശുചിമുറി പഞ്ചായത്ത് അധികൃതര്‍ താഴിട്ട് പൂട്ടി. ഇവിടെ പ്രവർത്തിക്കുന്ന പതിമൂന്നോളം കടകളിലെ വ്യാപാരികളും ജീവനക്കാരും പ്രാഥമികാവശ്യങ്ങള്‍ക്ക് ഉപയോഗിച്ചിരുന്ന ശുചിമുറിയാണ് കഴിഞ്ഞ ഒരുമാസമായി പൂട്ടിയിട്ടിരിക്കുന്നത്. ഷോപ്പിങ് കോംപ്ലക്സിലെ സ്ഥാപനങ്ങളില്‍ ഇരുപതോളം വനിതാ ജീവനക്കാരാണ് ഉള്ളത്. നിരവധി തവണ പഞ്ചായത്ത് അധികൃതരോട് പരാതി പറഞ്ഞിട്ടും പ്രശ്നം പരിഹരിക്കുവാന്‍ അവര്‍ തയ്യാറായില്ലെന്നും വ്യാപാരികള്‍ പറയുന്നു.

പൂട്ടിയിട്ടിരിക്കുന്ന ശുചിമുറി ഇതേകെട്ടിടത്തില്‍  പ്രവർത്തിക്കുന്ന ആയുർവേദ ഉപകേന്ദ്രത്തിലെ ഡോക്ടർക്ക് മാത്രമായി നല്കിയിരിക്കുകയാണെന്നും കോംപ്ലക്സിന് വെളിയിൽ ചന്തയുടെ സമീപത്തെ ശുചിമുറി ആവശ്യമെങ്കില്‍ ഉപയോഗിക്കുവാനുമാണ് പഞ്ചായത്ത് അധികൃതര്‍ പറയുന്നത്. എന്നാല്‍ ഉപയോഗശൂന്യമായി കിടക്കുന്ന ഇത് തങ്ങള്‍ക്ക് എങ്ങനെ ഉപയോഗിക്കാന്‍ കഴിയുമെന്നാണ് സ്ത്രീകള്‍ ചോദിക്കുന്നത്. തന്നെയുമല്ല ഇവിടം മദ്യപന്മാരുടെ കേന്ദ്രവുമാണ്. ബാങ്ക്‌, ഹോട്ടൽ, അക്ഷയ കേന്ദ്രം, വസ്ത്ര വ്യാപാരം, കുടുംബശ്രീ ജനകീയ ഹോട്ടൽ തുടങ്ങി നിരവധി സ്ഥാപനങ്ങളിൽ എത്തുന്നവരും പഞ്ചായത്തിന്റെ നടപടിയില്‍ ബുദ്ധിമുട്ടുകയാണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഭൂമി വിൽക്കാൻ സമ്മതിച്ചില്ല ; ഭാര്യയെ ഷോക്കേൽപ്പിച്ച് കൊലപ്പെടുത്തി ഭർത്താവ്

0
റാംപൂർ: ഭൂമി വിൽക്കാൻ സമ്മതിച്ചില്ല. ഭാര്യയെ ഷോക്കേൽപ്പിച്ച് കൊലപ്പെടുത്തി ഭർത്താവ്. ഉത്തർ...

നിറക്കതിരുകളുടെ സമൃദ്ധിയിൽ ഗുരുവായൂർ ക്ഷേത്രത്തിൽ ഇല്ലം നിറ

0
ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രത്തിൽ നിറക്കതിരുകളുടെ സമൃദ്ധിയിൽ ഇല്ലം നിറ ചൊവ്വാഴ്ച...

മൂന്നാര്‍ മലനിരകളില്‍ നീലക്കുറിഞ്ഞികള്‍ പൂക്കുന്നു : സഞ്ചാരികളുടെ വന്‍ തിരക്ക്

0
ഇടുക്കി : മഴ മാറി വെയില്‍ പരന്നതോടെ മൂന്നാറില്‍ നീലക്കുറിഞ്ഞി വസന്തം കാണുവാന്‍...

‘വധശിക്ഷയ്ക്ക് തൂക്കിക്കൊല നിർത്തലാക്കണം’, ബദൽമാർഗങ്ങൾ കേന്ദ്രത്തിന് പരിഗണിക്കാം ; ഹർജി തള്ളി കോടതി

0
ന്യൂഡൽഹി : വധശിക്ഷ നടപ്പാക്കുന്നതിന് തൂക്കിക്കൊല രീതി നിർത്തലാക്കണമെന്ന ആവശ്യം സുപ്രീംകോടതി...