ലൈംഗിക പീഡന പരാതി ; സിപിഎം നേതാവിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് നാളെ കോൺഗ്രസ്‌ പ്രതിഷേധം

For full experience, Download our mobile application:
Get it on Google Play

മല്ലപ്പുഴശ്ശേരി : കോൺഗ്രസ് മല്ലപ്പുഴശ്ശേരി മണ്ഡലം കമ്മിറ്റിയുടെയും പോഷക സംഘടനകളുടെയും നേതൃത്വത്തിൽ സിപിഎം ഏരിയ കമ്മിറ്റി അംഗത്തിനെതിരെ ഉയർന്ന ലൈംഗിക പീഡന പരാതിയിൽ പോലീസ് അന്വേഷണം ആവശ്യപ്പെട്ടുകൊണ്ട് നാളെ (29) രാവിലെ 9 മണിക്ക്
ആറന്മുള പോലീസ് സ്റ്റേഷൻ മാർച്ച്‌ നടത്താൻ തീരുമാനിച്ചതായി മണ്ഡലം പ്രസിഡന്റ്‌ ജേക്കബ് സാമുവേൽ, യൂത്ത് കോൺഗ്രസ്‌, കെ എസ് യൂ നേതാക്കളായ ജോമി വര്ഗീസ്, ടെറിൻ ജോർജ്, ജെബിൻ എന്നിവർ അറിയിച്ചു. ഏപ്രിൽ 16 ന് നടന്ന സംഭവം പുറത്തുവരാതെ പീഡനം നടത്തിയ നേതാവിനെ സംരക്ഷിക്കാനാണ് സിപിഎം നേതൃത്വം ശ്രമിച്ചതെന്നു നേതാക്കൾ ആരോപിച്ചു. കോൺഗ്രസിന്റെയും പോഷക സംഘടനകളുടെയും നേതാക്കൾ പ്രതിഷേധയോഗത്തിൽ പങ്കെടുക്കും.

സി.പി.എം. ഏരിയാ കമ്മറ്റി അംഗത്തിനെതിരെ ഉയർന്ന പീഡന പരാതി അന്വേഷിക്കാൻ മൂന്നംഗ സമിതിയെ നിയമിച്ചു. സിപിഎം കോഴഞ്ചേരി ഏരിയ കമ്മിറ്റി അംഗത്തിനെതിരെ പ്രവർത്തക നൽകിയ പരാതി അന്വേഷിക്കാനാണ് മുതിർന്ന നേതാവും ജില്ലാ കമ്മറ്റി അംഗവുമായ ബാബു കോയിക്കലേത്ത്, ജില്ലാ കമ്മിറ്റി അംഗം ആർ. അജയ് കുമാർ, മഹിളാ അസോസിയേഷൻ ജില്ലാ പ്രസിഡന്റ് വി.ജി ശ്രീ ലേഖ എന്നിവരെ നിയോഗിച്ചിരിക്കുന്നത്.

മല്ലപ്പുഴശ്ശേരി ലോക്കൽ കമ്മറ്റിക്കു ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് വിഷയം ഏരിയ കമ്മറ്റി ചർച്ച ചെയ്തത്. തിരുവനന്തപുരം സ്വദേശിയായ പരാതിക്കാരി കുടുംബസമേതം ഏറെക്കാലമായി മല്ലപ്പുഴശേരിയിലാണു താമസിക്കുന്നത്. വീട്ടിൽ മറ്റാരും ഇല്ലാതിരുന്ന സമയത്ത് പീഡിപ്പിക്കാൻ ശ്രമിച്ചുവെന്നാണ് പരാതി. ഇവർ ആദ്യം പാർട്ടി നേതാക്കളെ വിവരം അറിയിച്ചിരുന്നു. എന്നാൽ പ്രാദേശിക നേതൃത്വം ഇത് ഒതുക്കിത്തീർക്കാൻ ശ്രമിക്കുകയായിരുന്നു.

പോലീസിൽ പരാതി നൽകുമെന്ന് അറിയിച്ചതോടെയാണ് അടിയന്തര ഏരിയാ കമ്മിറ്റി വിളിച്ച് വിഷയം ചർച്ച ചെയ്തത്. ഇതേത്തുടർന്നാണ് അന്വേഷണം നടത്താൻ മുതിർന്ന നേതാവിന്റെ നേതൃത്വത്തിൽ സമിതിയെ നിയോഗിച്ചത്. ആരോപണ വിധേയനായ ഏരിയാ കമ്മിറ്റി അംഗത്തിനെതിരെ കർശന നടപടി വേണമെന്ന് ഒരു വിഭാഗം യോഗത്തിൽ ആവശ്യപ്പെട്ടു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇറാനുമായുള്ള മുഴുവൻ വ്യാപാര ബന്ധങ്ങളും നിർത്തിവെച്ച് യുഎഇ

0
അബുദാബി: ഇറാനിൽ നിന്ന് തൊടുത്ത രണ്ട് ബാലിസ്റ്റിക് മിസൈലുകൾ സമുദ്ര ഗതാഗതത്തെ...

7.32 കോടിയുടെ ബ്ലീച്ചിംഗ് പൗഡർ അഴിമതി: അന്വേഷണത്തിൽ ആരോഗ്യമന്ത്രിക്ക് അതൃപ്തി

0
തിരുവനന്തപുരം: ബ്ലീച്ചിംഗ് പൗഡർ ഇടപാടുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ ആരോഗ്യവകുപ്പിന്റെ ഭാഗത്തുനിന്ന്...

കുട്ടികളെ ഗൃഹപാഠം ചെയ്യാൻ സഹായിക്കും ; കൗമാരക്കാർക്കായി ടീൻ ചാറ്റ് ജി.പി.ടി.

0
സാൻ ഫ്രാൻസിസ്‌കോ : 13 മുതൽ 17 വയസ്സുവരെയുള്ള കൗമാരക്കാർക്കായി 'ചാറ്റ്...

ശ്രീറാം മോഡല്‍ തട്ടിപ്പ് മുമ്പും : കോട്ടയം കുഞ്ഞച്ചന്റെ ബ്ലയിഡ് കമ്പനിയില്‍ H.O ഗോള്‍ഡ്‌...

0
കൊച്ചി : മുമ്പ് ഇടപാടുകള്‍ നടത്തിയവരുടെ വ്യക്തിഗത രേഖകള്‍ അനുവാദമില്ലാതെ ഉപയോഗിച്ച്...