ലൈംഗിക പീഡന പരാതി ; നടൻ സിദ്ദിഖിന് കുരുക്ക് മുറുകുന്നു, കൂടുതൽ തെളിവുകൾ കണ്ടെത്തി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: ലൈംഗിക പീഡന പരാതിയിൽ നടൻ സിദ്ദിഖിനു കുരുക്ക് മുറുകുന്നു. നടിയുടെ പരാതിയില്‍ നിർണായക തെളിവുകൾ കണ്ടെത്തി. സിദ്ദിഖും നടിയും ഒരേ ഹോട്ടലിൽ ഉണ്ടായിരുന്നു എന്നതിന്‍റെ തെളിവുകളാണു ലഭിച്ചത്. ഇക്കാര്യം അന്വേഷണസംഘം സ്ഥിരീകരിച്ചിട്ടുണ്ട്. തിരുവനന്തപുരം മസ്‌കറ്റ് ഹോട്ടലിലെ രജിസ്റ്ററിൽ ഇരുവരുടെയും പേരുകളുണ്ട്. സിദ്ദിഖിനെ കാണാൻ നടിയെത്തി. റിസപ്ഷനിലെ രജിസ്റ്ററിൽ പേരെഴുതി ഒപ്പുവച്ചാണ് നടി മുറിയിലെത്തിയത്. ഹോട്ടലിന്റെ ഒന്നാം നിലയിലാണ് സിദ്ദിഖിന്റെ മുറിയുണ്ടായിരുന്നത്. ഇവിടെ വച്ചാണ് പീഡിപ്പിക്കപ്പെട്ടതെന്നാണു നടി മൊഴിനൽകിയത്. സിനിമാ ചർച്ചയ്ക്ക് വേണ്ടിയെന്ന് പറഞ്ഞാണ് സിദ്ദിഖ് ഹോട്ടലിൽ എത്താൻ ആവശ്യപ്പെട്ടത്.

സിനിമയുടെ പ്രിവ്യൂ ഷോ കഴിഞ്ഞ ശേഷമാണ് നടി ഹോട്ടലിൽ എത്തിയത്. ഇവിടെവച്ചു പീഡിപ്പിക്കപ്പെട്ട വിവരം അന്നു മാതാപിതാക്കളോട് പറഞ്ഞിരുന്നെന്നും നടി അന്വേഷണസംഘത്തോട് വെളിപ്പെടുത്തിയിട്ടുണ്ട്. തിരുവനന്തപുരം നിള തിയറ്ററിലായിരുന്നു പ്രിവ്യൂ ഷോ നടന്നത്. ഇവിടെ രണ്ടുപേരും ഒപ്പമുണ്ടായിരുന്നുവെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. തിയറ്ററിൽനിന്നുള്ള വിവരങ്ങളും പോലീസ് ശേഖരിക്കും. നടിയുടെ മാതാപിതാക്കളുടെ മൊഴി രേഖപ്പെടുത്തും. ഉച്ചയ്ക്കുശേഷം നടിയുടെ രഹസ്യമൊഴി രേഖപ്പെടുത്താനും തീരുമാനമുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...

ബ്രിക്സ് ഉച്ചകോടിയിൽ മാരത്തൺ ചർച്ചകൾ; സംയുക്ത പ്രസ്താവനയിൽ പലസ്തീൻ വിഷയവും പഹൽഗാം പരാമർശവും ഉൾപ്പെടുത്തി

0
ന്യൂഡല്‍ഹി: ഇസ്രയേല്‍ - പലസ്തീന്‍ സംഘര്‍ഷത്തെയും പഹല്‍ഗാം ആക്രമണത്തെയും പരാമര്‍ശിച്ച് ബ്രിക്‌സ്...

സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല കവർന്നു

0
കൊല്ലം: സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല...