പതിനഞ്ചുകാരിയ്ക്ക് നേരെ സ്കൂളിൽ വെച്ച് ​ലൈം​ഗികാതിക്രമം ; പ്യൂൺ അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

മുംബൈ: സ്കൂളിൽ വെച്ച് പതിനഞ്ചുകാരിയ്ക്ക് നേരെ ലൈം​ഗികാതിക്രമം ന‌ടത്തിയതിന് പ്യൂണിനെ പോലീസ് അറസ്റ്റ് ചെയ്തു. സൗത്ത് മുംബൈ‌യിലാണ് സംഭവം. പെൺകുട്ടിയുടെ പെരുമാറ്റത്തിൽ അസ്വാഭാവികത തോന്നിയതിനെത്തുടർന്ന് മാതാപിതാക്കൾ കാര്യം തിരക്കിയപ്പോഴാണ് വിവരം പുറത്തറിഞ്ഞത്. ഈ മാസം അഞ്ചിനാണ് സംഭവം ന‌ടന്നത്. പെൺകുട്ടി തനിച്ചിരിക്കുന്നതു കണ്ട് അടുത്തെത്തിയ പ്യൂൺ പെൺകു‌ട്ടിയെ കടന്നുപിടിക്കുകയായിരുന്നു. സംഭവത്തിന് ശേഷം ഇയാൾ സ്കൂളിലെത്തിയിട്ടില്ലെന്ന് സ്കൂൾ അധികൃതർ പറയുന്നു. ​

ഗാംദേവി പോലീസ് സ്റ്റേഷനിൽ ഇയാൾക്കെതിരെ പോലീസ് പരാതി നൽകിയിട്ടുണ്ട്. പലതവണ ഇതേ പെൺകുട്ടിയെ പ്യൂൺ അധിക്ഷേപിച്ചിട്ടുണ്ടെന്ന് പോലീസ് പറയുന്നു. പെൺകു‌ട്ടിയു‌ടെ മൊബൈൽ ഫോണിലേക്ക് ഇ‌യാൾ വീഡിയോ കോൾ വിളിച്ചതായും കണ്ടെത്തിയിട്ടുണ്ട്. പോക്സോ അടക്കം നാല് വകുപ്പുകൾ ചുമത്തിയാണ് ഇയാൾക്കെതിരെ പോലീസ് കേസ് ഫയൽ ചെയ്തിരിക്കുന്നത്. സംഭവത്തിന് ശേഷം ഒളിവിലായിരുന്ന പ്രതിയെ പോലീസ് തൊ‌ട്ടടുത്ത ജില്ലയിൽ നിന്നാണ് പിടികൂടി‌യത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ ഈ മാസം 14 വരെ റിമാൻഡ് ചെയ്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ശബരിമല മിൽമ നെയ്യ് അഴിമതി അന്വേഷണ പുരോഗതിയിൽ തൃപ്തി രേഖപ്പെടുത്തി ഹൈക്കോടതി; നടപടികൾ വേഗത്തിൽ

0
തിരുവനന്തപുരം: ശബരിമലയിലെ മില്‍മ നെയ്യ് ക്രമക്കേടിൽ എസ്ഐടി അന്വേഷണം ശരിയായ ദിശയിലെന്ന്...

സുൽത്താൻ ബത്തേരിയെ ‘ഗണപതിവട്ടം’ എന്ന് പുനർനാമകരണം ചെയ്യണം : ആവശ്യവുമായി ഹിന്ദു ഐക്യവേദി

0
വയനാട്: സുല്‍ത്താന്‍ ബത്തേരിയുടെ പേര് ഗണപതി വട്ടമെന്നാക്കാണമെന്ന ആവശ്യവുമായി ഹിന്ദു ഐക്യ...

ഇഎംഎസ് ചിത്രത്തിന് മുന്നിൽ തുണികെട്ടി മറച്ച സംഭവം വിവാദത്തിൽ; കൊഴിഞ്ഞാമ്പാറ പഞ്ചായത്ത് ഭരണസമിതിക്കെതിരെ പ്രതിഷേധം...

0
പാലക്കാട്: കൊഴിഞ്ഞാമ്പാറ പഞ്ചായത്തിന്റെ കര്‍ഷക ദിനത്തില്‍ ഇഎംഎസിനോട് അനാദരവെന്ന് പരാതി. ചിറ്റൂര്‍...

വനിതാ ശിശുക്ഷേമ വകുപ്പിന്റെ പരിപാടിക്കെതിരായ അധിക്ഷേപ പരാമർശം:ഓള്‍ കേരള മെന്‍സ് അസോസിയേഷന്‍ പ്രസിഡന്റ് വട്ടിയൂര്‍ക്കാവ്...

0
കൊച്ചി: ഓള്‍ കേരള മെന്‍സ് അസോസിയേഷന്‍ പ്രസിഡന്റ് വട്ടിയൂര്‍ക്കാവ് അജിത് അറസ്റ്റില്‍....