4 വയസുകാരനെ പീഡിപ്പിച്ച 14 കാരൻ അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

ഉത്തർപ്രദേശ് :  ഉത്തർപ്രദേശിലെ ഗ്രേറ്റർ നോയിഡയിൽ 4 വയസുള്ള ആൺകുട്ടിയെ പീഡിപ്പിച്ച 14 കാരൻ അറസ്റ്റിൽ. വീടിന് പുറത്ത് കളിക്കുകയായിരുന്ന കുട്ടിയെ ചോക്ലേറ്റ് നൽകാമെന്ന് പറഞ്ഞാണ് അയൽവാസിയായ കൗമാരക്കാരൻ പീഡിപ്പിച്ചത്. സമീപത്തെ കെട്ടിടത്തിൽ നിന്ന് മകൻ്റെ നിലവിളി കേട്ടെത്തിയ മാതാപിതാക്കൾ രക്തം വാർന്നൊഴുകുന്ന നിലയിൽ കുട്ടിയെ കണ്ടെത്തുകയായിരുന്നു.

ബുധനാഴ്ച വൈകുന്നേരമാണ് സംഭവം. മാതാപിതാക്കൾക്കൊപ്പം കളിക്കുകയായിരുന്ന 4 വയസുകാരന്, ചോക്ലേറ്റ് നൽകാമെന്ന് പറഞ്ഞ് 14 കാരൻ കൊണ്ടുപോകുകയായിരുന്നു. രണ്ട് കുട്ടികളുടെയും വീട്ടുകാർക്ക് പരസ്പരം അറിയാമായിരുന്നു. അതിനാൽ തന്നെ 14 കാരൻ്റെ പെരുമാറ്റത്തിൽ ഇവർക്ക് സംശയം തോന്നിയില്ല. പിന്നീട് കുട്ടിയുടെ നിലവിളി കേട്ട് ഓടിയെത്തിയ രക്ഷിതാക്കൾ രക്തം വാർന്നൊഴുകുന്ന നിലയിൽ മകനെ കണ്ടെത്തി. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചു.

ഡോക്ടറുടെ പരിശോധനയിൽ കുട്ടി പീഡനത്തിന് ഇരയായിയെന്ന് തിരിച്ചറിഞ്ഞു. പിതാവിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ കൗമാരക്കാരനെ പോലീസ് പിടികൂടി. ലൈംഗിക കുറ്റകൃത്യങ്ങളിൽ നിന്ന് കുട്ടികളെ സംരക്ഷിക്കൽ (പോക്‌സോ) നിയമത്തിലെ വ്യവസ്ഥകൾ പ്രകാരവും ഇന്ത്യൻ ശിക്ഷാനിയമം 377 (പ്രകൃതിവിരുദ്ധ ലൈംഗികത) പ്രകാരമുള്ള കുറ്റങ്ങളാണ് പ്രതിക്കെതിരെ ചുമത്തിയിരിക്കുന്നത്. കുറ്റാരോപിതനായ കൗമാരക്കാരനെ ചൈൽഡ് കറക്ഷൻ ഹോമിലേക്ക് അയക്കുന്നതിനുള്ള നിയമനടപടികൾ നടന്നുവരികയാണെന്നും പോലീസ് കൂട്ടിച്ചേർത്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വാഴയിലയിലൂടെ വരുമാനം കണ്ടെത്തി ഇളമണ്ണൂര്‍ സ്വദേശി സുരേഷും കുടുംബവും

0
കോന്നി : വാഴയിലകള്‍ വിറ്റ്‌ വത്യസ്തമായ മാര്‍ഗത്തിലൂടെ മികച്ച വരുമാനം നേടുകയാണ്‌...

​’ഗ്യാനേഷ് കുമാറിനെ കൊണ്ടുപോയ്ക്കോളൂ, ഇവിഎമ്മുകൾ അയച്ചുതരാം’; ട്രംപിനെ പരിഹസിച്ച് കോൺഗ്രസ് നേതാവ് പവൻ ഖേര

0
ന്യൂഡല്‍ഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെ പുകഴ്ത്തി യുഎസ് പ്രസിഡന്റ്...

റാന്നി ജലോത്സവം ഓഗസ്റ്റ് 23 മുതല്‍ ആരംഭിക്കും : അവലോകന യോഗം ചേര്‍ന്നു

0
റാന്നി : താലൂക്കിലെ വിവിധ ജലമേളകളുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് കളക്ടറേറ്റ് പമ്പ...

ഛത്രപതി സംഭാജിനഗറിൽ മദ്യപിച്ച് ലക്കുകെട്ട് ക്ലാസ്മുറിയിൽ കിടന്നുറങ്ങിയ പ്രധാനധ്യാപകനെ സസ്പെൻഡ് ചെയ്ത് വിദ്യാഭ്യാസവകുപ്പ്

0
മുംബൈ: മഹാരാഷ്ട്രയിലെ ഛത്രപതി സംഭാജിനഗറിൽ മദ്യപിച്ച് ലക്കുകെട്ട് ക്ലാസ്മുറിയിൽ കിടന്നുറങ്ങിയ...