പൊതു ബോധവൽക്കരണ ശില്പശാല നടത്തി

For full experience, Download our mobile application:
Get it on Google Play

ഇളമണ്ണൂർ : ഒരു വർഷം ഒരു ലക്ഷം സംരംഭങ്ങൾ എന്ന സർക്കാർ പദ്ധതിയുടെ ഭാഗമായിട്ടുള്ള ഏനാദിമംഗലം പഞ്ചായത്ത് തല ശില്പശാല ജില്ലാ വ്യവസായ കേന്ദ്രത്തിന്റെയും ഏനാദിമംഗലം പഞ്ചായത്തിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ വ്യാഴാഴ്ച 10 മണിക്ക് ഏനാദിമംഗലം സി എച്ച് സി യിൽ വെച്ച് നടന്നു. പറക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആർ തുളസീധരൻ പിള്ള ഉദ്ഘാടനം നിർവഹിച്ച യോഗത്തിൽ ഏനാദിമംഗലം പഞ്ചായത്ത് പ്രസിഡന്റ് രാജഗോപാലൻ നായർ അധ്യക്ഷത വഹിച്ചു.

ഇളമണ്ണൂർ എസ് ബി ഐ ബ്രാഞ്ച് മാനേജർ ഹേമന്ത എസ് ആർ, കേരള ബാങ്ക് ഏരിയ മാനേജർ രാജീവ്, പറക്കോട് ബ്ലോക്ക് വ്യവസായ വികസന ഓഫീസർ പ്രവീൺ പ്രകാശ് എന്നിവർ ക്ലാസുകൾ നയിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഉദയ രശ്മി, ക്ഷേമ കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ ലിജ മാത്യു, പഞ്ചായത്തംഗങ്ങളായ ലക്ഷ്മി ജി നായർ, അനൂപ് വേങ്ങവിള, ജീനാ ഷിബു, അരുൺരാജ്, ലതാ ജെ, പ്രകാശ്, വിദ്യാ ഹരികുമാർ, കാഞ്ചന, സതീഷ് കുമാർ എന്നിവർ പ്രസംഗിച്ചു. ബിജു ബി എസ് സംരംഭകന് അനുഭവങ്ങൾ പങ്കുവെച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഡിജിപിയെ ലോക്ഭവനിലേക്ക് വിളിച്ച് വരുത്തിയ ​ഗവർണർ രാജേന്ദ്ര അർലേക്കറുടെ നടപടിക്കെതിരെ മുഖ്യമന്ത്രി വി.ഡി. സതീശൻ

0
തിരുവനന്തപുരം: ഡിജിപിയെ ലോക്ഭവനിലേക്ക് വിളിച്ച് വരുത്തിയ ​ഗവർണർ രാജേന്ദ്ര അർലേക്കറുടെ...

ഗുരുവായൂർ ക്ഷേത്രത്തിൽ ആഗസ്റ്റ് 23നും 30നും പ്രത്യേക ക്രമീകരണങ്ങൾ

0
തൃശൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ ആഗസ്റ്റ് 23 ഞായറാഴ്ച 422 ഉം...

ശലഭം 2026 – ബഡ്സ് ജില്ലാതല സംഗമവും ഓണാഘോഷവും നടന്നു

0
പത്തനംതിട്ട : ജില്ല കുടുംബശ്രീ മിഷന്റെ നേതൃത്വത്തില്‍ നടന്ന 'ശലഭം 2026'...

കരുവാറ്റയിൽ ​ഗൃഹനാഥനെ കൊലപ്പെടുത്തിയത് കൗമാരക്കാരിയുടെ പ്രേരണയിലെന്ന് സ്ഥിരീകരണം

0
ആലപ്പുഴ: കരുവാറ്റയിൽ ​ഗൃഹനാഥനെ കൊലപ്പെടുത്തിയത് കൗമാരക്കാരിയുടെ പ്രേരണയിലെന്ന് സ്ഥിരീകരണം. പെൺകുട്ടിയുടെ...