പത്തനംതിട്ട : കുടിപ്പക കൊണ്ടുനടക്കുന്ന മാഫിയ സംഘങ്ങളെ വെല്ലുന്ന അധമ സംസ്കാരം രക്തത്തിലലിഞ്ഞ ഗുണ്ട സംഘങ്ങളാണ് സിപിഎംൻ്റെ വിദ്യാർഥി സംഘടനയായ എസ്എഫ്ഐ എന്നും അതിൻ്റെ പുതിയ ചിത്രമാണ് വയനാട് വൈത്തിരിയിലെ വെറ്റിനറി കേളേജിലെ സിദ്ധാർഥ് എന്ന വിദ്യാർഥിയുടെ നിഷ്ടൂര കൊലപാതകമെന്നും പ്രൊഫ സതീഷ് കൊച്ചുപറമ്പിൽ. എസ് എഫ് ഐ ആക്രമണത്തിൽ കൊല്ലപ്പെട്ട സിദ്ധാർത്തിൻ്റെ കൊലപാതകികളെ നിയമത്തിന്റെ മുന്നിൽ കൊണ്ടുവരണമെന്ന് ആവിശ്യപ്പെട്ട് ബ്ലോക്ക് കോൺഗ്രസ് കമ്മറ്റികളുടെ നേതൃത്വത്തിൽ നടന്ന പന്തം കൊളുത്തി പ്രകടനത്തിൻ്റെയും പൊതുസമ്മേളനത്തിൻ്റെയും ജില്ല തല ഉത്ഘാടനം പത്തനംതിട്ട സിവിൽ സ്റ്റേഷനുമുന്നിൽ നിർവഹിച്ചു സംസാരിക്കുകയായിരുന്നു ഡിസിസി പ്രസിഡൻ്റ് സതീഷ് കൊച്ചുപറമ്പിൽ.
ക്രിമിനൽ സംഘങ്ങളെ റിക്രൂട്ട് ചെയ്യുന്ന എജൻസിയായി എസ് എഫ് ഐ അധപതിച്ചു കലാലയങ്ങളിൽ കുട്ടികളെ വിടുമ്പോൾ ഈ അധമസംഘങ്ങളിൽ നിന്നും കുട്ടികളെ മാറ്റി നിർത്താൻ രക്ഷിതാക്കാൾ ശ്രദ്ധ വെക്കണമെന്നും അദ്ദേഹം പറഞ്ഞു. ബ്ലോക്ക് പ്രസിഡൻ്റ് ജെറി മാത്യു സാം അധ്യക്ഷത വഹിച്ചു. ഡി സി സി വൈസ് പ്രസിഡൻ്റ് എ സുരേഷ് കുമാർ, ഡിസിസി ജനറൽ സെക്രട്ടറിമാരായ കെ ജാസിം കുട്ടി, എംസി ഷെരീഫ്, ജോൺസൺ വിളവിനാൽ, സിന്ധു അനിൽ, റോജി പോൾ ദാനിയേൽ, മണ്ഡലം പ്രസിഡൻ്റുമാരായ റെനീസ് മുഹമ്മദ് നാസർ തോണ്ട മണ്ണിൽ ജോമോൻ പുതു പറമ്പിൽ കെ.പി മുകുന്ദൻ, എം ആർ രമേശ്, എസ് അഫ്സൽ, ഫിലിപ്പ് അഞ്ചാനി അബ്ദുൾ കലാം ആസാദ്, എ ഫറൂഖ് , പി.കെ ഇക്ബാൽ, അജിത് മണ്ണിൽ, അൻസർ മുഹമ്മദ്, എം എ സിദ്ദിഖ്, ഹാരീസ് തോപ്പിൽ, സജി കെ സൈമൺ, അഫ്സൽ ആനപ്പാറ, അംബിക വേണു, ആൻസി വർഗീസ്, വിൽസൺ ചിരക്കാല, ഷാജി മോൻ, രാജു നെടുവേലിമണ്ണിൽ എന്നിവർ പ്രസംഗിച്ചു.