കോന്നി : എസ്.എഫ്.ഐ കോന്നി ഏരിയ സമ്മേളനം സഖാവ് സി.ജി ദിനേശ് നഗറിൽ (തൊമ്മീസ് ഓഡിറ്റോറിയം) മുൻ സംസ്ഥാന കമ്മിറ്റി അംഗം എം. അഖിൽ ഉദ്ഘാടനം ചെയ്തു. മുഹമ്മദ് അബ്ബാസ് അധ്യക്ഷത വഹിച്ചു. സ്വാഗത സംഘം ചെയർമാൻ ടി.രാജേഷ് കുമാർ സ്വാഗതം ആശംസിച്ചു. ഏരിയ സെക്രട്ടറി ജിബിൻ ജോർജ്ജ് റിപ്പോർട്ടും ജില്ലാ വൈസ് പ്രസിഡന്റ് അജ്മൽ സിറാജ് സംഘടനാ റിപ്പോർട്ടും അവതരിപ്പിച്ചു.
പുതിയ ഭാരവാഹികളായി ഗോകുൽ കൃഷ്ണൻ (പ്രസിഡൻ്റ്), കിരൺ കൃഷ്ണ (സെക്രട്ടറി)
കാർത്തിക് കൃഷ്ണ, അനീഷ, ലിബിൻ (വൈസ് പ്രസിഡന്റ്‌മാര്‍ ), യദുകൃഷ്ണൻ, അനന്ദു അനിൽ, വൈ.എസ്. അൽക്ക (ജോയിന്റ് സെക്രട്ടറിമാര്‍ ) എന്നിവരെ തെരഞ്ഞെടുത്തു.