കൊച്ചി: കാലടി സംസ്‌കൃത സർവകലാശാലയിലെ എസ്എഫ്ഐ സമരത്തിൽ വിദ്യാർത്ഥികൾക്കെതിരെ നടപടിയുമായി സർവകലാശാല. 16 വിദ്യാർത്ഥികളെ സസ്പെൻഡ് ചെയ്തു. സർവകലാശാല അച്ചടക്കത്തിന് വിരുദ്ധമായി പ്രവർത്തിച്ചെന്നാണ് സിൻഡിക്കേറ്റ് കണ്ടെത്തൽ. ആഭ്യന്തര അന്വേഷണം പൂർത്തിയാകുന്നത് വരെയാണ് സസ്പെൻഷൻ. സർട്ടിഫിക്കറ്റ് വിതരണം വൈകിയത് ഉൾപ്പെടെ 18 ആവശ്യങ്ങൾ ഉന്നയിച്ചാണ് വിദ്യാർത്ഥികൾ സമരം നടത്തിയത്. തന്നെ വിദ്യാർഥികൾ കയ്യേറ്റം ചെയ്തെന്ന് കാട്ടി താത്കാലിക വിസി സിസി തോമസ് തന്നെ നേരിട്ട് പരാതി നൽകിയിരുന്നു. സമരത്തിന്‍റെ പശ്ചാത്തലത്തിൽ ഡിജിപിയെ നേരിട്ട് വിളിപ്പിച്ച് ശക്തമായ നടപടിക്ക് ഗവർണർ നിർദേശം നൽകിയിരുന്നു.
പത്തനംതിട്ട മീഡിയ ആപ്പ് പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1































