കാസർഗോഡ് പടന്നക്കാട് കാർഷിക കോളജിലേക്ക് എസ്എഫ്ഐ പ്രതിഷേധ മാർച്ച്‌

For full experience, Download our mobile application:
Get it on Google Play

കാസർഗോഡ് : വിദ്യാർഥികളുടെ ഫീസ് വർധനവിനെതിരെ കാസർഗോഡ് പടന്നക്കാട് കാർഷിക കോളജിലേക്ക് എസ്എഫ്ഐ പ്രതിഷേധ മാർച്ച്‌. കാർഷിക സർവകലാശാലയിലേക്ക് എസ് എഫ് ഐ സംസ്ഥാന കമ്മിറ്റി നടത്തിയ മാർച്ചിലെ പോലീസ് നടപടിയിൽ പ്രതിഷേധിച്ചാണ് മാർച്ച്. ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ച പ്രവർത്തകരെ പോലീസ് തടയുകയായിരുന്നു. കോളജിന്റെ മതിൽചാടികടക്കാനുള്ള ശ്രമവും പോലീസ് തടഞ്ഞിരുന്നു ഇതിനിടയിലാണ് വാക്കേറ്റമുണ്ടായത്. കാർഷിക സർവകലാശാല വൈസ് ചാൻസലർക്കെതിരെ മുദ്രാവാക്യം വിളിച്ചായിരുന്നു പ്രതിഷേധം നടന്നത്. ഫീസ് വർധനവ് അംഗീകരിക്കാൻ കഴിയില്ലെന്ന നിലപാടിൽ തന്നെ ഉറച്ചു നിൽക്കുകയാണ് എസ്എഫ്ഐ.

കാർഷിക സർവകലാശാലയിലെ ധന പ്രതിസന്ധി മറികടക്കാൻ വിദ്യാർഥികളുടെ ഫീസ് കുത്തനെ ഉയർത്തിയ നടപടിക്കെതിരെ എസ്എഫ്ഐയുടെ വൻ പ്രതിഷേധം കഴിഞ്ഞ ദിവസങ്ങളിലായി വിവിധ ജില്ലകളിൽ അരങ്ങേറിയിരുന്നു. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ നീങ്ങുന്ന കാർഷിക സർവകലാശാലയുടെ ആഭ്യന്തര വരുമാനം വർധിപ്പിക്കുന്നതിന്റെ ഭാഗമായാണ് സെമസ്റ്റർ ഫീസ് ഇരട്ടിയിലധികം ഉയർത്തുന്നത്. പിഎച്ച്ഡി വിദ്യാർഥികളുടെ സെമസ്റ്റർ ഫീസ് 18780 എന്നത് 60000 ആയി ഉയർത്തും. പി.ജി വിദ്യാർഥികളുടേത് 17845 എന്നത് 55000 ആയും ഡിഗ്രി വിദ്യാർഥികളുടേത് 12000 എന്നത് 50000 ആയി ഉയർത്താനുമാണ് തീരുമാനം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വാർത്താ പോസ്റ്റുകളും കാർഡുകളും ഫേസ്ബുക്കിൽ നിന്നും അപ്രത്യക്ഷമായ സംഭവത്തിൽ തങ്ങൾക്ക് വീഴ്ച പറ്റിയതാണെന്ന് വ്യക്തമാക്കി...

0
തിരുവനന്തപുരം: മുഖ്യമന്ത്രിയെയും മറ്റ് രാഷ്ട്രീയ നേതാക്കളെയും വിമർശിച്ചുകൊണ്ടുള്ള വാർത്താ പോസ്റ്റുകളും കാർഡുകളും...

എംഡിഎംഎ കേസിലെ പ്രതി മുഹമ്മദ് ഹുസൈനുമൊപ്പമുള്ള മുഖ്യമന്ത്രി വിഡി സതീശന്‍റെ ചിത്രങ്ങൾ പുറത്ത് വന്നതോടെ...

0
കൊച്ചി: കാസർകോട് എംഡിഎംഎ കേസിലെ പ്രതി മുഹമ്മദ് ഹുസൈനുമൊപ്പമുള്ള മുഖ്യമന്ത്രി വിഡി...

തൃശ്ശൂരിൽ പ്രതിഷേധം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൈയ്യേറ്റ ശ്രമം

0
തൃശ്ശൂർ: തൃശ്ശൂരിൽ പ്രതിഷേധം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ...

താനൂരിൽ പോലീസ് കസ്റ്റഡിയിലിരിക്കെ ലഹരിക്കേസ് പ്രതി താമിർ ജിഫ്രി മരിച്ച സംഭവത്തിൽ പുനരന്വേഷണം ആവശ്യപ്പെട്ട്...

0
മലപ്പുറം: താനൂരിൽ പോലീസ് കസ്റ്റഡിയിലിരിക്കെ ലഹരിക്കേസ് പ്രതി താമിർ ജിഫ്രി മരിച്ച...