പത്തനംതിട്ട : ശബരിമലയില്‍ ഭക്തജനത്തിരക്കേറുന്നു. ഡിസംബര്‍ 9 നും 12 നും ഒരുലക്ഷത്തിനു മുകളിലാണ് ദര്‍ശനത്തിനായുള്ള ബുക്കിംഗ്. ഡിസംബര്‍ 9 ന് ശബരിമല ദര്‍ശനത്തിനായി ഇതുവരെ (ബുധന്‍) ഓണ്‍ലൈനായി ബുക്ക് ചെയ്തത് 1,04,200 പേരാണ്. ഈ മണ്ഡകാലം ആരംഭിച്ചശേഷം ആദ്യമായാണ് ഒരു ലക്ഷത്തിന് മുകളില്‍ ആളുകള്‍ ഒറ്റദിവസം ദര്‍ശനത്തിനെത്തുന്നത്. ഡിസംബര്‍ 12 നും ഒരു ലക്ഷത്തിന് മുകളിലാണ് ബുക്കിംഗ് (1,03,716 പേര്‍).
ഡിസംബര്‍ 8 ന് 93,600 പേരും 10 ന് 90,500 പേരും 11 ന് 59,814 പേരുമാണ് ഇതുവരെ ദര്‍ശനത്തിനായി രജിസ്റ്റര്‍ ചെയ്തത്. ക്രിസ്തുമസ് അവധികൂടി വരുന്നതോടെ വരും ദിവസങ്ങളില്‍ ഇനിയും തിരക്കേറാനാണ് സാധ്യത. തിരക്ക് വര്‍ധിച്ചാലും ഭക്തര്‍ക്ക് സുഗമമായ ദര്‍ശനത്തിനും വഴിപാടുകള്‍ ചെയ്യുന്നതിനും ആവശ്യമായ വിപുലമായ ക്രമീകരണങ്ങള്‍ സന്നിധാനത്ത് സജ്ജമാണ്. ഈ സീസണില്‍ ശബരിമല ദര്‍ശനത്തിന് ഓണ്‍ലൈന്‍ ബുക്കിംഗ് നിര്‍ബന്ധമാക്കിയിരുന്നു. മുന്‍കൂട്ടി ബുക്ക് ചെയ്യാതെ എത്തുന്നവര്‍ക്ക് വിവിധ ഇടത്താവളങ്ങളിലും നിലയ്ക്കലും പമ്പയിലും ഉള്‍പ്പെടെ തത്സമയ ബുക്കിങ്ങിനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.
പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍
മുന്‍നിര ചാനലായ പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍ നല്‍കാം. ഓണ്‍ ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ആയതിനാല്‍ നിങ്ങളുടെ പരസ്യം ക്ഷണനേരംകൊണ്ട് ലോകമെങ്ങും കാണും. വസ്തു, വീട്, വാഹനങ്ങള്‍ എന്നിവ വാങ്ങാനും വില്‍ക്കാനും വീട് /ഓഫീസ് എന്നിവ വാടകയ്ക്ക് നല്‍കുവാനും, വാടകയ്ക്ക് എടുക്കുവാനും ഇടനിലക്കാരില്ലാതെ സാധിക്കും. കളര്‍ ഫോട്ടോസ് ഉള്‍പ്പെടെയുള്ള പരസ്യത്തിന് 2000 രൂപ മാത്രം. ഒരുമാസം ഈ പരസ്യം പോര്‍ട്ടലില്‍ ഉണ്ടാകും. ആവശ്യമെങ്കില്‍ ഈ പരസ്യം വീണ്ടും പുതുക്കാം. ഇതിന് ഒരു മാസത്തേക്ക് 1000/ രൂപ മാത്രം. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263 വിളിക്കുക.