ആലങ്ങാട്ട് സംഘത്തിന്റെ പന്തിരുനാഴി നിവേദ്യം ഭഗവാന് സമര്‍പ്പിച്ചു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട :  ശബരിമലയില്‍ ആലങ്ങാട്ട് സംഘത്തിന്റെ മഹാനിവേദ്യമായ പന്തിരുനാഴി ഭഗവാന് നിവേദിച്ചു. ഇന്ന് രാവിലെയാണ് ചടങ്ങുകള്‍ ആരംഭിച്ചത്. അരി, ശര്‍ക്കര, നാളീകേരം എന്നിവ ആലങ്ങാട്ട് സംഘത്തില്‍ നിന്ന് ദേവസ്വം ഉദ്യോഗസ്ഥര്‍ അളന്നെടുക്കുന്ന ചടങ്ങ് നടന്നു. തുടര്‍ന്ന് ആലങ്ങാട് സംഘത്തിന്റെ ഭഗവാനുള്ള നെയ്യഭിഷേകവും നടന്നു. ഉച്ചയ്ക്ക് തന്ത്രി കണ്ഠരര് മഹേശ്വരര് മോഹനരര് തിരുമുറ്റത്ത് പന്തിരുനാഴി ഭഗവാന് സമര്‍പ്പിച്ചു.

ഇവര്‍ ഇരുമുടിക്കെട്ടില്‍ കൊണ്ടുവന്ന അരി, ശര്‍ക്കര, നാളേകേരം എന്നിവ ഉയോഗിച്ചാണ് പന്തിരുനാഴി ഉണ്ടാക്കുന്നത്. ശബരിമലയില്‍ രണ്ട് മഹാനിവേദ്യങ്ങളാണുള്ളത്. പിതൃസ്ഥാനീയരായ ആലങ്ങാട് സംഘത്തിന്റെ പന്തിരുനാഴിയും മാതൃസ്ഥാനീയരായ അമ്പലപ്പുഴ സംഘത്തിന്റെ എള്ളുപായസവും.

അമ്പലപ്പുഴ സംഘത്തിന്റെ മഹാനിവേദ്യം മകരവിളക്കിന് വിതരണം ചെയ്തിരുന്നു. രാജാവിനെ സ്വീകരിക്കുന്ന ചടങ്ങില്‍ പങ്കെടുത്ത ശേഷം രാത്രി ഒന്നരക്കൂട്ട് അരവണയും മൂന്നുകൂട്ടം അപ്പവും തന്ത്രിയും മേല്‍ശാന്തിയും ചേര്‍ന്ന് ആലങ്ങാട് യോഗ പെരിയോര്‍ എ കെ വിജയകുമാറിന് നല്‍കി. അത് സംഘങ്ങള്‍ വിതരണം ചെയ്തു. നാളെ രാവിലെ സംഘം മലയിറങ്ങും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സിക്കിമില്‍ മണ്ണിടിച്ചില്‍ ; രണ്ട് വീടുകള്‍ തകര്‍ന്നതായും റോഡ് ഗതാഗതം തടസപ്പെടുന്നതായും റിപ്പോര്‍ട്ട്

0
റിംബി: സിക്കിമില്‍ മണ്ണിടിച്ചില്‍. പടിഞ്ഞാറന്‍ സിക്കിമിലെ ഗ്രാമമായ റിംബിയിലാണ് ശനിയാഴ്ച വൈകീട്ടോടെ...

അധിക വൈദ്യുതി ഉറപ്പാക്കാൻ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളുടെ സഹായം തേടി കെഎസ്ഇബി

0
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമായതോടെ അധിക വൈദ്യുതി ഉറപ്പാക്കാൻ ഉത്തരേന്ത്യൻ...

അന്തരിച്ച മാധ്യമ പ്രവർത്തകൻ ജിജോ ജോണിനെതിരായ സൈബർ ആക്രമണത്തിൽ വിമർശനം ഉയർത്തി ഡിവൈഎഫ്ഐ സംസ്ഥാന...

0
പാലക്കാട്: അന്തരിച്ച മാധ്യമ പ്രവർത്തകൻ ജിജോ ജോണിനെതിരായ സൈബർ ആക്രമണത്തിൽ വിമർശനം...

കോൾ സെന്റർ മാതൃകയിൽ സമൂഹ മാധ്യമങ്ങളിലൂടെ അനധികൃത ലോട്ടറി വിൽപ്പന ; ഇരുപതോളം വനിതകൾക്കെതിരെ...

0
പാലക്കാട്: കോൾ സെന്റർ മാതൃകയിൽ സമൂഹ മാധ്യമങ്ങളിലൂടെ അനധികൃത ലോട്ടറി വിൽപ്പന...