പന്തളം രാജപ്രതിനിധിയെ വരവേറ്റു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : പന്തളം രാജപ്രതിനിധി മൂലം തിരുനാള്‍ ശങ്കര്‍ വര്‍മയെ ഇന്ന് സന്നിധാനത്ത് ആചാരപ്രകാരം എതിരേറ്റു. തിരുവാഭണ ഘോഷയാത്രയ്ക്ക് അകമ്പടിയായി എത്തി പമ്പയില്‍ തങ്ങിയിരുന്ന പ്രതിനിധി ഇന്നാണ് സന്നിധാനത്ത് എത്തിയത്. നീലിമലയും അപ്പാച്ചിമേടും കടന്ന് പല്ലക്കില്‍ ശരംകുത്തിയിലെത്തിയ തമ്പുരാനെ ഘോഷയാത്രയായെത്തിയ ആലങ്ങാട്ടു സംഘം വരവേറ്റു. തുടര്‍ന്ന് ദേവസ്വം പ്രതിനിധി തിരുവാഭരണപേടകത്തില്‍ കൊണ്ടുവന്ന ചുരിക നടപ്പന്തലില്‍ സ്വീകരിച്ചു.

പതിനെട്ടാംപടിക്ക് താഴെ വെച്ച് കീഴ്ശാന്തി കാല്‍കഴുകിയ ശേഷം തമ്പുരാന് മേല്‍ശാന്തി നല്‍കിയ നാളീകേരം ഉടച്ച് പടികയറി. അയ്യപ്പനെ വണങ്ങി നിന്ന തമ്പുരാന്‍ പ്രസാദം സ്വീകരിച്ച ശേഷം മേല്‍ശാന്തിക്ക് പണക്കിഴിയും മുണ്ടും നല്‍കി.  19 ന് ഗുരുതി കഴിഞ്ഞ് 20 ന് അയ്യപ്പദര്‍ശനം നടത്തുന്നത് വരെ തമ്പുരാന്‍ മാളികപ്പുറത്തിന് സമീപം താമസിക്കും.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ട്രെയിനിൽ യാത്രക്കാരുടെ മൊബൈൽ ഫോൺ മോഷ്ടിച്ചു മുങ്ങുന്ന തമിഴ്നാട് സ്വദേശി പിടിയിൽ

0
തിരുവനന്തപുരം: രാത്രികാലങ്ങളിൽ ട്രെയിനിൽ യാത്രക്കാരുടെ മൊബൈൽ ഫോൺ മോഷ്ടിച്ചു മുങ്ങുന്ന തമിഴ്നാട്...

തെരുവുനായയുടെ കടിയേറ്റ് ചികിത്സയിലായിരുന്ന സ്ത്രീ മരിച്ചു

0
കണ്ണൂര്‍: കണ്ണൂരില്‍ തെരുവുനായയുടെ കടിയേറ്റ് ചികിത്സയിലായിരുന്ന സ്ത്രീ മരിച്ചു. അഴീക്കോട് അഴീക്കല്‍...

പിടിക്കപ്പെടുമെന്ന് ഭയന്ന് മോഷ്ടിച്ച സ്വര്‍ണാഭരണം വീടിന് സമീപത്തെ ചെടിച്ചട്ടിയില്‍ വെച്ചു ; മോഷ്ടാവ് ഇപ്പോഴും...

0
കോഴിക്കോട്: മോഷണം നടന്ന വീട്ടില്‍നിന്ന് നഷ്ടമായ സ്വര്‍ണാഭരണം വീടിന് സമീപത്തെ ചെടിച്ചട്ടിയില്‍...

പന്ത്രണ്ട് വർഷങ്ങൾക്ക് ശേഷം തിരുവനന്തപുരം മൃഗശാലയിലെ കരിങ്കുരങ്ങിന് കുഞ്ഞ് ജനിച്ചു

0
തിരുവനന്തപുരം: നീണ്ട 12 വർഷത്തെ ഇടവേളയ്ക്ക് ശേഷം തിരുവനന്തപുരം മൃഗശാലയിൽ കരിങ്കുരങ്ങിന്...