ചെറു രാജ്യങ്ങള്‍ പോലും ഇന്ത്യയിലെ ജനങ്ങളെ സഹായിക്കുന്നു ; എന്നാല്‍ സ്വന്തം രാജ്യത്തെ ജനങ്ങളെ മറന്ന് സെന്‍ട്രല്‍ വിസ്ത കെട്ടിക്കൊണ്ടിരിക്കുന്ന അഭിനവ നീറോയ്ക്ക് ….. ; ഷാഫി പറമ്പില്‍

For full experience, Download our mobile application:
Get it on Google Play

കൊച്ചി : യൂത്ത് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ ബി.വി ശ്രീനിവാസിന് പിന്തുണയുമായി ഷാഫി പറമ്പില്‍. ബി വി ശ്രീനിവാസിനെ ഡല്‍ഹി ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്ത സംഭവത്തിലാണ് തങ്ങളുടെ ദേശീയ അധ്യക്ഷന് പിന്തുണ അറിയിച്ച്‌ ഷാഫി പറമ്പില്‍ രംഗത്തെത്തിയത്. ഫേസ്ബുക്ക്  പോസ്റ്റിലൂടെയായിരുന്നു ഷാഫിയുടെ പ്രതികരണം.

ചോദ്യം ചെയ്യാന്‍ ക്രൈംബ്രാഞ്ച് വന്നു എന്ന് പറയപ്പെടുന്ന സമയത്തുപോലും അയാള്‍ അയാളുടെ ചുമതലകള്‍ നിറവേറ്റുകയാണ്‌, ബന്ധുവിന് ഓക്സിജന്‍ ലെവല്‍ താഴുന്നു എന്ന് പറഞ്ഞ് സുഹൃത്ത് അയച്ച മെസ്സേജ് പ്രസിഡന്റിന് ഉടനെ തന്നെ ഫോര്‍വേഡ് ചെയ്തിരുന്നു. ആ മെസ്സേജിലുള്ള കോണ്ടാക്‌ട് നമ്പറില്‍ ഞാന്‍ വിളിക്കുന്നതിന് മുന്നേ വിളിച്ച്‌ ഒരു ഹോസ്പ്പിറ്റല്‍ ബെഡ് കിട്ടാനുള്ള ശ്രമം അയാള്‍ ആരംഭിച്ച്‌ കഴിഞ്ഞിരിക്കുന്നു – ഷാഫി ഫേസ്ബുക്കില്‍ കുറിച്ചു.

ബി.വി ശ്രീനിവാസിന്റെ നേതൃത്വത്തില്‍ യൂത്ത് കോണ്‍ഗ്രസ് നടത്തുന്ന കോവിഡ് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ വലിയ തരത്തില്‍ ദേശീയതലത്തില്‍ ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് ജനങ്ങള്‍ക്കിടയില്‍ വലിയ സ്വീകാര്യതയും പ്രശംസയും ലഭിക്കുന്നതിനിടയിലാണ് ക്രൈം ബ്രാഞ്ചിന്റെ നടപടി. കോവിഡ് മരുന്നുകള്‍ അനധികൃതമായി വിതരണം ചെയ്തു എന്ന് ആരോപിച്ചാണ് ശ്രീനിവാസിനെ ചോദ്യം ചെയ്യാന്‍ ക്രൈംബ്രാഞ്ച് സംഘം എത്തിയത്. ശ്രീനിവാസിന്റെ നേതൃത്വത്തില്‍ നടക്കുന്ന കോവിഡ് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ സോഴ്സ് വ്യക്തമാക്കണമെന്നും അന്വേഷണ സംഘം അറിയിച്ചിട്ടുണ്ട്.

ഒരു ചെറുപ്പക്കാരന്റെ കഠിനാദ്ധ്വാനത്തിന്റെ സോഴ്സ് എന്താണെന്ന് ഞങ്ങള്‍ പറയാമെന്നും അത് മനുഷ്യത്വമാണെന്നും ശ്രീനിവാസിനെതിരായ നടപടിയില്‍ ഷാഫി തുറന്നടിച്ചു.

ഷാഫി പറമ്പിലിന്റെ ഫേസ്ബുക് പോസ്റ്റിന്റെ പൂര്‍ണരൂപം

ചോദ്യം ചെയ്യാന്‍ ക്രൈംബ്രാഞ്ച് വന്നു എന്ന് പറയപ്പെടുന്ന സമയത്തും അയാള്‍ അയാളുടെ ചുമതലകള്‍ നിറവേറ്റുകയാണ്‌ . ബന്ധുവിന് ഓക്സിജന്‍ ലെവല്‍ താഴുന്നു എന്ന് പറഞ്ഞ് സുഹൃത്ത് അയച്ച മെസ്സേജ് പ്രസിഡന്റിന് ഉടനെ തന്നെ ഫോര്‍വേഡ് ചെയ്തിരുന്നു . ആ മെസ്സേജിലുള്ള കോണ്ടാക്‌ട് നമ്പറില്‍ ഞാന്‍ വിളിക്കുന്നതിന് മുന്നേ വിളിച്ച്‌ ഒരു ഹോസ്പ്പിറ്റല്‍ ബെഡ് കിട്ടാനുള്ള ശ്രമം അയാള്‍ ആരംഭിച്ച്‌ കഴിഞ്ഞിരിക്കുന്നു .

ജീവ വായുവിന് വേണ്ടി ഈ രാജ്യം കെഞ്ചേണ്ടി വരുമ്പോള്‍, കരിയില കൂട്ടിയിട്ട് കത്തിക്കുന്ന പോലെ മൃതദേഹങ്ങള്‍ കത്തിക്കേണ്ടി വരുമ്പോള്‍ , ചപ്പ് ചവറ് പോലെ ഗംഗയില്‍ മൃതദേഹങ്ങള്‍ ഒഴുകി നടക്കുന്ന ഗതികേടുള്ളപ്പോള്‍ ,

ഓക്സിജന്‍ സിലിണ്ടറുമായി ഓടിയെത്തുന്ന, ഹോസ്പിറ്റല്‍ ബെഡും വെന്റിലേറ്ററും ഏര്‍പ്പാട് ചെയ്യുന്ന , രക്തവും പ്ലാസ്മയും തെരുവില്‍ അലയുന്നവര്‍ക്ക് ഭക്ഷണവും കൊടുക്കുന്ന ഒരു ചെറുപ്പക്കാരന്റെ കഠിനാദ്ധ്വാനത്തിന്റെ സോഴ്സ് എന്താണെന്ന് ഞങ്ങള് പറയാം .. മനുഷ്യത്വം .

ചെറു രാജ്യങ്ങള്‍ പോലും ഇന്ത്യന്‍ ജനതക്ക് സഹായ വാഗ്ദാനം ചെയ്യുമ്പോഴും രാജ്യത്തെ ജനങ്ങളെ മറന്ന് സെന്‍ട്രല്‍ വിസ്ത കെട്ടിക്കൊണ്ടിരിക്കുന്ന അഭിനവ നീറോയ്ക്ക് അത് മനസ്സിലാവണമെന്നില്ല …

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

പാഞ്ഞെത്തിയ ട്രെയിനിന് മുന്നിൽപ്പെട്ട് മധ്യവയസ്‌കൻ : സാഹസികമായി രക്ഷപ്പെടുത്തി റെയിൽവേ ഗേറ്റ് കീപ്പർ

0
ചെന്നൈ: അതിവേഗം പാഞ്ഞുവന്ന ട്രെയിനിന് മുന്നില്‍പ്പെട്ട മധ്യവയസ്കനെ രക്ഷിച്ച് റെയില്‍വേ ഗേറ്റ്...

സാവരിയ ബസന്തിന്റെ കൊലപാതകം ക്രൈംബ്രാഞ്ച് അന്വേഷിക്കും; കുടുംബത്തെ കണ്ട് ആഭ്യന്തരമന്ത്രി

0
ആലപ്പുഴ: ഉസ്‌ബെക്കിസ്ഥാനിലെ ബുഖാറ സ്റ്റേറ്റ് മെഡിക്കല്‍ യൂണിവേഴ്‌സിറ്റിയിലെ ഒന്നാംവര്‍ഷ എംബിബിഎസ് വിദ്യാര്‍ത്ഥി...

മൊബൈൽ ടവർ ഇല്ലെങ്കിലും ഇനി ആശയവിനിമയം; സാറ്റലൈറ്റ് ഫോണുമായി ബി.എസ്.എൻ.എൽ‍

0
ന്യൂഡല്‍ഹി: മൊബൈല്‍ ടവര്‍ ഇല്ലാത്ത മേഖലയിലും ഇനി ആശയ വിനിമയം നടത്താം....

ആറന്മുളയെ ഭൂമാഫിയയുടെ കേന്ദ്രമാക്കി ; വിമർശനവുമായി പി. പ്രസാദ്

0
പത്തനംതിട്ട: ആറന്മുള വിമാനത്താവള പദ്ധതിയുമായി ബന്ധപ്പെട്ട ഡ്രോണ്‍ സര്‍വ്വേയ്‌ക്കെതിരെ മുന്‍ കൃഷിമന്ത്രി...