കൊച്ചി : യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനും എംഎല്‍എയുമായ ഷാഫി പറമ്പിലിന് കോവിഡ് രോഗബാധയുണ്ടെന്ന് വ്യാജസന്ദേശം പ്രചരിപ്പിച്ച സിപിഎം. നേതാവ് അറസ്റ്റില്‍. പുന്നയൂര്‍ക്കുളം മുന്‍ പഞ്ചായത്ത് പ്രസിഡന്റും സിപിഎം പ്രാദേശിക നേതാവുമായ സി.ടി.സോമരാജനാണ് വ്യാജവാര്‍ത്തയുടെ പേരില്‍ അറസ്റ്റിലായത്.
ഷാഫി പറമ്പിലിന് കോവിഡ് രോഗം ബാധിച്ചു സാമൂഹിക അകലം പാലിക്കുന്നത് നന്നായിരിക്കും എന്നാണ് സോമരാജന്‍ ഫെയ്‌സ്ബുക്കില്‍ പോസ്റ്റിട്ടത്. വാളയാറില്‍ കുടുങ്ങി കിടക്കുന്ന മലയാളികള്‍ക്ക് വേണ്ടി ഷാഫി പറമ്പില്‍ ഇടപെട്ടതിന് പിന്നാലെയാണ് സിപിഎം നേതാവ് പോസ്റ്റിട്ടത്. ഇതിനെതിരെ കോണ്‍ഗ്രസ് ശക്തമായി രംഗത്തെത്തിയിരുന്നു. കോവിഡ് ഭീതി നിലനില്‍ക്കുമ്പോള്‍ സജീവമായി ഇടപെടുന്ന ഒരു എംഎല്‍എക്കെതിരെ ഇത്തരമൊരു പ്രചാരണം നടത്തിയത് ഗുരുതരമായ കുറ്റമാണെന്ന് കോണ്‍ഗ്രസ് ചൂണ്ടിക്കാട്ടി.