മനുഷ്യന്‍റെ മാംസം നീ കഴിച്ചോ ? പോലീസിന്‍റെ ചോദ്യത്തിന് ഷാഫിയുടെ ചിരിച്ചു കൊണ്ടുള്ള മറുപടി

For full experience, Download our mobile application:
Get it on Google Play

കൊച്ചി : മനുഷ്യന്‍റെ മാംസം നീ കഴിച്ചോ ? പോലീസിന്‍റെ ചോദ്യത്തിന് മുന്നില്‍ ചിരിച്ചു കൊണ്ട് ഷാഫിയുടെ മറുപടി. ഇലന്തൂർ നരബലിയിൽ മനുഷ്യ മനസ്സാക്ഷി ഞെട്ടിയപ്പോഴും ചോദ്യം ചെയ്യലിനു മുന്നിൽ ഒരു കൂസലുമില്ലാതെ മുഹമ്മദ് ഷാഫിയുടെ നിൽപ്പ്. കൊല്ലപ്പെട്ടവരുടെ മാംസം പാകം ചെയ്ത് ഭക്ഷിച്ചതായുള്ള മൊഴികളുടെ അടിസ്ഥാനത്തിൽ കൂടുതൽ വ്യക്തത തേടാനായിരുന്നു പോലീസിന്‍റെ ശ്രമം. എന്നാൽ ഷാഫി ഇതൊന്നും വലിയ കാര്യമാക്കിയിട്ടില്ല.

പ്രതികളെ  പോലീസ് കസ്റ്റഡിയിൽ ചോദ്യം ചെയ്യാൻ തുടങ്ങിയിട്ട് മൂന്നു ദിവസം കഴിഞ്ഞിട്ടും  ഷാഫിയിൽ നിന്ന് കാര്യമായ വിവരങ്ങളൊന്നും ലഭിക്കാന്‍ കിട്ടീട്ടില്ല. സംഭവത്തിലെ പ്രധാന ആള്‍ ഷാഫി ആയതിനാൽ തന്നെ ഇരട്ട നരബലി വരെയുള്ള ആസൂത്രണത്തിന്‍റെ വിവരം കിട്ടേണ്ടത് ഷാഫിയിൽ നിന്നാണ്. ചോദ്യം ചെയ്യലിനായി ഒട്ടേറെ തന്ത്രങ്ങൾ പോലീസ് പുറത്തിറക്കി. ഒന്നിലധികം സംഘങ്ങൾ രാവും പകലും ഷാഫിയിൽ നിന്ന് വിവരങ്ങൾ തേടാൻ ശ്രമിച്ചതായാണ് വിവരം.

പക്ഷേ മനപ്പൂർവം അന്വേഷണത്തെ വഴിതിരിച്ചുവിടുകയാണ് ഇയാളുടെ ശ്രമം. അതുകൊണ്ടാണ് ഇലന്തൂരിൽ പോയി വീണ്ടും മൃതദേഹമുണ്ടോയെന്ന്‌ പോലീസ് പരിശോധിച്ചതും ഷാഫിയിൽനിന്നും മറ്റ് പ്രതികളിൽനിന്നും വ്യക്തമായ പരിശോധന നടത്താൻ അന്വേഷണ സംഘം തീരുമാനിച്ചതും.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

​സിജെപി സമരവേദിക്ക് സമീപം വീണ്ടും സംഘര്‍ഷം; യുവാക്കളും പൊലീസും ഏറ്റുമുട്ടി

0
ന്യൂഡല്‍ഹി: ജന്തര്‍ മന്തറിലെ സിജെപി സമരവേദിക്ക് സമീപം വീണ്ടും സംഘര്‍ഷം. പ്രവര്‍ത്തകരും...

അർഹമായ 1500 കോടി രൂപ അനുവദിക്കണം :കേന്ദ്രത്തോട് ആവശ്യപ്പെട്ട് മന്ത്രി എന്‍ ഷംസുദ്ദീന്‍

0
ന്യൂഡല്‍ഹി: സമഗ്രശിക്ഷാ അഭിയാന്‍ പദ്ധതി പ്രകാരമുള്ള കുടിശ്ശിക അനുവദിക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ട്...

ബാങ്കോക്കിൽ മലയാളി യുവാവിനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി

0
ആലപ്പുഴ: തായ്‌ലന്റിലെ ബാങ്കോക്കില്‍ ലോഡ്ജില്‍ മലയാളി യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി....

സൌജന്യ യാത്ര മരണത്തിലേക്കോ ? മൊട്ട ടയറുമായി ഗവിയിലേക്ക് കെ.എസ്.ആര്‍.റ്റി.സി ബസില്‍ ഒരു ഉല്ലാസ...

0
പത്തനംതിട്ട : തേഞ്ഞ് തീര്‍ന്ന ടയറുകളും ഇളകി പൊളിഞ്ഞ ബോഡിയുമുള്ള കെ.എസ്.ആര്‍.റ്റി.സി ബസിലെ...