ക്രൈസ്തവ സമൂഹം അശരണര്‍ക്ക് ആശാദീപമായി മാറണം : ഡോ.ജോണ്‍സണ്‍ വി.ഇടിക്കുള

For full experience, Download our mobile application:
Get it on Google Play

ചങ്ങനാശ്ശേരി : മരണശേഷമുള്ള അനുശോചന പ്രസംഗങ്ങളും പുഷ്പചക്രങ്ങള്‍ക്കും പകരം ജീവിച്ചിരിക്കുമ്പോള്‍ ഒരുവന്‍റെ കഴിവുകള്‍ കണ്ടെത്തി വാടിയ പുഷ്പമെങ്കിലും നല്കി അനുമോദിക്കുന്നതാണ് ഉത്തമമെന്ന് സാമൂഹിക പ്രവര്‍ത്തകന്‍ ഡോ.ജോണ്‍സണ്‍ വി.ഇടിക്കുള. ഇന്ത്യ പെന്തെക്കോസ്ത് ദൈവസഭ (ഐ.പി.സി) ഹെബ്രോന്‍ കണിച്ചുകുളം സഭയുടെ നേതൃത്വത്തില്‍ സഭയുടെ സംസ്ഥാന ജോയിന്‍റ് സെക്രട്ടറിയായി തെരെഞ്ഞെടുക്കപ്പെട്ട പാസ്റ്റര്‍ രാജു ആനിക്കാടിനെയും മറ്റ് വിശിഷ്ഠ വ്യക്തികളെയും ആദരിക്കുന്ന ചടങ്ങില്‍ മുഖ്യാതിഥിയായി സംബന്ധിച്ച്‌ മുഖ്യ സന്ദേശം നല്കുകയായിരുന്നു ഐക്യരാഷ്ട്ര സഭ സുസ്ഥിര വികസന ലക്ഷ്യങ്ങളുടെ അംബാസിഡറും നാഷണല്‍ ഫോറം ഫോര്‍ സോഷ്യല്‍ ജസ്റ്റീസ് മൈനോറിറ്റി സെല്‍ ദേശിയ അദ്ധ്യക്ഷനുമായ ഡോ.ജോണ്‍സണ്‍ വി.ഇടിക്കുള.

ക്രൈസ്തവ സമൂഹം നിരാലംബരുടെ കണ്ണീരൊപ്പി അശരണര്‍ക്ക് ആശാദീപമായി മാറണമെന്നും മിഷണറിമാര്‍ നല്കിയ സംഭാവനകള്‍ വിസ്മരിക്കാനാവാത്തതാണെന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു. വിവിധ മേഖലകളില്‍ മികവ് തെളിയിച്ചവരായ ഡോ. വിന്‍സി ജോണ്‍, കുമ്പനാട് സോണല്‍ സണ്ടേസ്കൂള്‍ വൈസ് പ്രസിഡണ്ട് പാസ്റ്റര്‍ ഏബ്രഹാം പി.ജോണ്‍ , കുമ്പനാട് സോണല്‍ ട്രഷറാര്‍ ബാബു വി.സി ലൈജു കെ.ഷാജി, പ്രീത എം.സജി, അശ്വിന്‍ ബാബു , മാര്‍ട്ടിന്‍ റ്റി.ജോസഫ്, കേരള സ്റ്റേറ്റ് അണ്ടര്‍ 18 ട്രിപ്പില്‍ ജംബ് ഗോള്‍ഡ് മെഡല്‍ ജേതാവ് ബിറ്റോ ജോജിഎന്നിവരെ മാടപള്ളി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്‍്റ് ആന്‍സി ജോസഫ് ,ഐ.ബി.റ്റി മീഡിയ ഡയറക്ടര്‍ പാസ്റ്റര്‍ അനില്‍ കൊടിത്തോട്ടം , സുബേദാര്‍ ജോജി എബ്രഹാം എന്നിവര്‍ പുരസ്ക്കാരങ്ങള്‍ നല്കി ആദരിച്ചു. സഭാ സെക്രട്ടറി സുരേഷ് ബാബു സ്വാഗതം ആശംസിച്ചു.സഭാ വൈസ് പ്രസിഡന്‍്റ് പോള്‍ റ്റി. ജോസഫ് ശതാബ്ദിയിലേയ്ക്ക് പ്രവേശിക്കുന്ന 1929ല്‍ സ്ഥാപിതമായ സഭയുടെ ലഘു ചരിത്രം അവതരിപ്പിച്ചു.

സഭയിലെ നവതി നിറവിലെത്തിയ എം. ഐ ജോണിനെ മനോജ് സി വര്‍ഗീസ് പൊന്നാട അണിയിച്ച്‌ ആദരിച്ചു. സഭ ചരിത്ര സപ്ലിമെന്റ് പാസ്റ്റര്‍ അനില്‍ കൊടിത്തോട്ടം കറുകച്ചാല്‍ സെന്റര്‍ സെക്രട്ടറി പാസ്റ്റര്‍ മനോജ് സി. വര്‍ഗീസില്‍ നിന്നും ഏറ്റുവാങ്ങി പ്രകശനം ചെയ്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രതിസന്ധികളെ ഒറ്റക്കെട്ടായി നേരിട്ടു; കാലവർഷക്കെടുതി നേരിടുന്നതിൽ മുഖ്യമന്ത്രിയുടെയും റവന്യൂ മന്ത്രിയുടെയും പ്രവർത്തനം മികച്ചതെന്ന് കെ.സി

0
മലപ്പുറം: കാലവര്‍ഷക്കെടുതിയില്‍ പ്രതിപക്ഷം സര്‍ക്കാരിന്റെ വീഴ്ചകള്‍ ഉയര്‍ത്തിക്കാട്ടുമ്പോള്‍ സര്‍ക്കാരിനെ പുകഴ്ത്തി എഐസിസി...

ഫ്രഞ്ച് സർക്കാരിനെ ഞെട്ടിച്ച് ‘സീറോബൈറ്റ്സ്’ സൈബർ ആക്രമണം; ലക്ഷക്കണക്കിന് നികുതിദായകരുടെ വിവരങ്ങൾ ചോർന്നു

0
പാരീസ്: ഫ്രാൻസിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ സൈബറാക്രമണങ്ങളിൽ ഒന്നിൽ രാജ്യത്തെ ലക്ഷക്കണക്കിന്...

​’അർത്ഥം തെറ്റായി വ്യാഖ്യാനിക്കപ്പെട്ടു’; വിജയ്യുടെ അമ്മയ്ക്കെതിരായ പരാമർശത്തിൽ പ്രതികരണവുമായി നൈനാർ നാ​ഗേന്ദ്രൻ

0
ചെന്നൈ: വിവാദ പരാമർശത്തിൽ വിശദീകരണവുമായി തമിഴ്നാട് ബിജെപി അധ്യക്ഷൻ നൈനാർ നാ​ഗേന്ദ്രൻ....

ഫിദല്‍ കാസ്‌ട്രോയുടെ നൂറാം ജന്മവാര്‍ഷികത്തിൽ സിപിഐഎമ്മിന് സമ്മാനം ; മൂന്ന് കോടി വിലവരുന്ന വീട്...

0
ചെന്നൈ: ചെന്നൈയില്‍ സിപിഐഎമ്മിന് മൂന്ന് കോടി വിലവരുന്ന തറവാട് വീട് ഇഷ്ടദാനം...