തെഹ്‌റാൻ: പശ്ചിമേഷ്യൻ സംഘർഷം കൊടുമ്പിരിക്കൊള്ളെവെ ഇറാനിൽ ഭരണകൂട മാറ്റത്തിനുള്ള ആഹ്വാനവുമായി ഷാ ഭരണകൂട പിൻഗാമി. 1979-ലെ ഇസ്ലാമിക വിപ്ലവത്തിന് മുൻപ് ഇറാൻ ഭരിച്ചിരുന്ന ഷാ ഭരണകൂടത്തിന്റെ പിൻഗാമിയായ റിസ പഹ്‍ലവി, ഇറാൻ ജനതയെ അഭിസംബോധന ചെയ്ത് നടത്തിയ സന്ദേശം ലോകശ്രദ്ധ നേടുകയാണ്. അയത്തുള്ള അലി ഖമേനയിയുടെ ഭരണത്തിന് അന്ത്യം കുറിക്കാൻ വിധിയുടെ നിമിഷങ്ങൾ അടുത്തു കഴിഞ്ഞുവെന്നാണ് പഹ്‍ലവിയുടെ പക്ഷം. 1979 വരെ ഇറാൻ ഭരിച്ചിരുന്നത് ഷാ മുഹമ്മദ് റിസ പഹ്‍ലവി ആയിരുന്നു. എന്നാൽ ഇസ്ലാമിക വിപ്ലവത്തിലൂടെ രാജഭരണം അട്ടിമറിക്കപ്പെടുകയും അയത്തുള്ള ഖൊമേനിയുടെ നേതൃത്വത്തിലുള്ള ഇസ്ലാമിക ഭരണം നിലവിൽ വരികയും ചെയ്തു. അന്ന് രാജകുടുംബം ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് ചിതറിപ്പോയി. നിലവിൽ അമേരിക്കയിൽ കഴിയുന്ന റിസ പഹ്‍ലവി, ഇസ്ലാമിക ഭരണകൂടം നിലംപതിക്കുമെന്നും മാറ്റം ഉണ്ടാകുമെന്നും പ്രഖ്യാപിക്കുന്നു.
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്കും മറ്റുജില്ലകളിലെ പ്രാധാന വാര്‍ത്തകള്‍ക്കുമായിരിക്കും പരിഗണന. കുറഞ്ഞത് ഒരു പാരഗ്രാഫ് എങ്കിലും വാര്‍ത്തകള്‍ ഉണ്ടായിരിക്കണം. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം.
പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ mail – [email protected]





























