പത്തനംതിട്ട : സ്ത്രീകള്‍ തങ്ങള്‍ക്കു നേരിടുന്ന പ്രശ്നങ്ങളുടെ ആരംഭത്തില്‍തന്നെ നിയമസംവിധാനങ്ങളുടെ പിന്തുണ തേടുന്നതാണ് അവരുടെ മാനസികവും ശാരീരികവുമായ ആരോഗ്യത്തിന് ഗുണമാകുമെന്ന് കേരള വനിതാ കമ്മീഷന്‍ അംഗം ഷാഹിദാ കമാല്‍ പറഞ്ഞു. പറക്കോട് ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ സംഘടിപ്പിച്ച സിറ്റിംഗില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു. ബന്ധങ്ങള്‍ക്ക് വിലകല്‍പ്പിക്കാത്തത് കുടുംബപ്രശ്നങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമാക്കും. പത്തനംതിട്ട ജില്ലയിലെ അദാലത്തില്‍ ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിലായിരുന്നു കമ്മീഷന്‍ അംഗത്തിന്റെ പ്രതികരണം. വര്‍ഷങ്ങളായി പീഡനം അനുഭവിച്ചശേഷം കമ്മീഷനെ സമീപിക്കുന്ന നിരവധി സംഭവങ്ങളുണ്ടെന്നും ഷാഹിദാ കമാല്‍ പറഞ്ഞു. സിറ്റിംഗില്‍ പരിഗണനയ്ക്കെടുത്ത 37 പരാതികളില്‍ 13 എണ്ണം തീര്‍പ്പാക്കി. അഞ്ച് പരാതികള്‍ പൊലീസ് റിപ്പോര്‍ട്ടിനായി അയയ്ക്കുകയും 19 പരാതികള്‍ അടുത്ത അദാലത്തിലേക്ക് മാറ്റിവെയ്ക്കുകയും ചെയ്തു.
പ്രശ്നാരംഭത്തില്‍തന്നെ സ്ത്രീകള്‍ നിയമവഴികള്‍ തേടണം : ഷാഹിദാ കമാല്‍
RECENT NEWS
Advertisment



























