റിലീസിനു മുന്നെ 100 കോടി ക്ലബ്ബിൽ ഇടം നേടി ഷാരൂഖ് ഖാന്റെ ‘ പഠാൻ’

For full experience, Download our mobile application:
Get it on Google Play

മുംബൈ; ബോയ്ക്കോട്ട് വിവാദങ്ങളിൽപ്പെട്ട് ഏറ്റവുമധികം പ്രേക്ഷക ശ്രദ്ധ നേടിയ ചിത്രമാണ് ഷാരൂഖ് ഖാൻ നായകനാകുന്ന ‘പഠാൻ’. സിനിമ ബഹിഷ്കരിക്കണമെന്ന വിഭാഗത്തിന്റെ ആവശ്യങ്ങൾക്ക് പിന്നാലെ ചിത്രത്തിലെ ഗാനങ്ങളും മറ്റും വലിയ തോതിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇപ്പോഴിതാ ചിത്രം വലിയൊരു നേട്ടം സ്വന്തമാക്കിയിരിക്കുന്നുവെന്ന വാർത്തയാണ് പുറത്ത് വരുന്നത്. റിലീസിന് മുമ്പേ പഠാൻ 100 കോടി ക്ലബ്ബിൽ ഇടം പിടിച്ചിട്ടുണ്ടെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. ചിത്രത്തിന്റെ ഒടിടി വിതരണാവകാശത്തിലൂടെയാണ് ഈ നേട്ടം കൈവരിച്ചിരിക്കുന്നതെന്നാണ് അറിയാൻ കഴിയുന്നത്. സിദ്ധാർത്ഥ് ആനന്ദ് സംവിധാനം ചെയ്യുന്ന ചിത്രത്തിന് ശ്രീധർ രാഘവനും അബ്ബാസ് തൈരേവാലയും ചേർന്നാണ് തിരക്കഥയൊരുക്കിയിരിക്കുന്നത്.

ആമസോൺ പ്രൈമാണ് പഠാന്റെ ഒ.ടി.ടി അവകാശം സ്വന്തമാക്കിയത്. 250 കോടിയാണ് ചിത്രത്തിന്റെ ആകെ മുതൽമുടക്ക്. ജനുവരി 25ന് പുറത്തിറങ്ങുന്ന ചിത്രം മാർച്ച് അവസാന വാരമോ ഏപ്രിൽ ആദ്യമോ ഒ.ടി.ടി സ്ട്രീമിങ് ആരംഭിക്കും. ചിത്രത്തിനെതിരെ സംഘ്പരിവാർ പ്രൊഫൈലുകളിൽ നിന്ന് ബഹിഷ്‌കരണാഹ്വാനം നിലനിൽക്കുന്ന സാഹചര്യത്തിലാണ് റോക്കോർഡ് തുകയ്ക്ക് ചിത്രത്തിന്റെ വിതരണാവകാശം വിറ്റുപോയിരിക്കുന്നത്. ചിത്രത്തിലെ പുറത്തുവിട്ട ഒരു ഗാനത്തിൽ നായികയായ ദീപിക പദുക്കോൺ ധരിച്ച വസ്ത്രത്തിന്റെ നിറത്തെ ചൂണ്ടിക്കാട്ടിയായിരുന്നു വിവാദം.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 94473 66263 /0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സവാള വില കുത്തനെ ഉയർന്നതോടെ കേന്ദ്ര സർക്കാർ ബഫർ സ്റ്റോക്കിൽ നിന്നുള്ള വിതരണം വേഗത്തിലാക്കാൻ...

0
ന്യൂഡൽഹി: ചില്ലറ വിപണിയിൽ സവാള (ഉള്ളി) വില കുത്തനെ ഉയർന്നതോടെ കേന്ദ്ര...

വെള്ളാപ്പള്ളി നടേശനെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഎം കണ്ണൂര്‍ ജില്ല സെക്രട്ടറി കെ കെ രാഗേഷ്

0
കണ്ണൂര്‍: മുന്‍ സ്പീക്കര്‍ ഷംസീറിനെതിരായ പരാമര്‍ശത്തില്‍ എസ്എന്‍ഡിപി യോഗം ജനറല്‍...

ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ ജെൻ-സി വിഭാഗത്തിൽപ്പെട്ട ആളുകൾക്ക് സീറ്റ് നൽകി സംസ്ഥാനം പിടിക്കാനൊരുങ്ങി...

0
ഗാന്ധിനഗര്‍: അടുത്ത വർഷം നടക്കാനിരിക്കുന്ന ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ ജെൻ-സി...

പട്ടിണി സമരവുമായി കൊല്ലത്ത് കാണാതായ മത്സ്യത്തൊഴിലാളിയുടെ കുടുംബം

0
കൊല്ലം: കടലിൽ വള്ളം മുങ്ങി ഒരു കുടുംബത്തിലെ മൂന്ന് പേർ മരണപ്പെട്ട...