കോണ്‍ഗ്രസ് ജനാധിപത്യ ഇന്ത്യയുടെ ആത്മാവ് : പ്രൊഫ. സതീഷ് കൊച്ചുപറമ്പില്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ജനാധിപത്യ ഇന്ത്യയുടെ ആത്മാവിനെ പ്രചോദിപ്പിക്കുന്ന മഹത്തായ സ്വാതന്ത്ര്യസമര പ്രസ്ഥാനമാണ് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് എന്നും കോണ്‍ഗ്രസ് നിലനില്‍ക്കേണ്ടത് രാജ്യത്തിന്‍റെ നിലനില്‍പ്പിന് അത്യന്താപേക്ഷിതമാണെന്നും ഡി.സി.സി പ്രസിഡന്‍റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പില്‍ പറഞ്ഞു. ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച കോണ്‍ഗ്രസ് ജന്മദിന ആഘോഷ പരിപാടികള്‍ പത്തനംതിട്ട രാജീവ് ഭവനില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇന്ത്യയില്‍ നിലനില്‍ക്കുന്ന മതേതര സങ്കല്‍പ്പങ്ങള്‍ വോട്ട് ബാങ്ക് രാഷ്ട്രീയത്തില്‍ തകര്‍ക്കുവാനുള്ള ശ്രമമാണ് കേന്ദ്രത്തില്‍ ഭരണം നടത്തുന്ന ബി.ജെ.പി സര്‍ക്കാര്‍ നടത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു. സ്വാതന്ത്ര്യസമര ചരിത്രത്തേയും അതിന് നേതൃത്വം നല്‍കിയ ഗാന്ധിജി, നെഹ്റു ഉള്‍പ്പെടെയുള്ള സ്വാതന്ത്ര്യ സമര നേതാക്കളേയും തമസ്കരിച്ച് സംഘപരിവാറിന്‍റെ ഹിന്ദുത്വ അജണ്ട നടപ്പാക്കുവാനാണ് നരേന്ദ്ര മോഡി സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും ഈ ശ്രമങ്ങളെ എന്തുവിലകൊടുത്തും ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് ചെറുക്കുമെന്നും അദ്ദേഹം പറഞ്ഞു.

നൂറ്റിമുപ്പത്തിഎട്ട് വര്‍ഷക്കാലം ഒരു ജനതയുടെ ഭാഗദേയം നിര്‍ണ്ണയിക്കുവാന്‍ ഊര്‍ജ്ജസ്വലമായി നിലനില്‍ക്കുന്ന ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രീയ പ്രസ്ഥാനമായ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന് ഉയര്‍ച്ച താഴ്ചകള്‍ ഉണ്ടെങ്കിലും കോണ്‍ഗ്രസ് ശക്തമായ തിരിച്ചുവരവ് നടത്തുമെന്ന് പ്രൊഫ. സതീഷ് കൊച്ചുപറമ്പില്‍ പറഞ്ഞു.

ഡി.സിസി വൈസ് പ്രസിഡന്‍റ് അനില്‍ തോമസ് അദ്ധ്യക്ഷത വഹിച്ചു. എ.ഐ.സി.സി അംഗം മാലേത്ത് സരളാദേവി, യു.ഡി.എഫ് ജില്ലാ കണ്‍വീനര്‍ എ. ഷംസുദ്ദീന്‍, ഡി.സി.സി ഭാരവാഹികളായ എ. സുരേഷ് കുമാര്‍, വെട്ടൂര്‍ ജ്യോതിപ്രസാദ്, സാമുവല്‍ കിഴക്കുപുറം, ബിനു ചക്കാലയില്‍, എന്‍.സി മനോജ്, സജി കൊട്ടയ്ക്കാട്, കെ. ജാസിംകുട്ടി, സുനില്‍ എസ്. ലാല്‍, ഹരികുമാര്‍ പൂതങ്കര, ഐ.എന്‍.റ്റി.യു.സി ജില്ലാ പ്രസിഡന്‍റ് ജ്യോതിഷ്കുമാര്‍ മലയാലപ്പുഴ, പി.ജി ദിലീപ് കുമാര്‍, നഹാസ് പത്തനംതിട്ട, ലാലി ജോണ്‍ എന്നിവര്‍ പ്രസംഗിച്ചു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 94473 66263 /0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

8കിലോ കഞ്ചാവുമായി 7 യുവാക്കൾ പിടിയിൽ ; ചില്ലറവിൽപനയ്ക്കായി വാങ്ങി ഉപയോഗിക്കും

0
തങ്കമണി : വീടിനുള്ളിൽ സൂക്ഷിച്ച എട്ടുകിലോ കഞ്ചാവുമായി ഏഴ് യുവാക്കളെ തങ്കമണി...

കുവൈത്തിലും സമീപ പ്രദേശങ്ങളിലും സ്ഫോടനങ്ങൾ ; ചരക്ക് കപ്പലിന് നേരെയും ആക്രമണം

0
കുവൈത്ത് സിറ്റി: അമേരിക്കയും ഇറാനും തമ്മിലുള്ള സൈനിക സംഘർഷങ്ങൾ രൂക്ഷമാകുന്നതിനിടെ മധ്യേഷ്യയിൽ...

മത്സ്യബന്ധനത്തിനിടെ വള്ളം മുങ്ങി മരിച്ചവരുടെ ബന്ധുക്കളെ സന്ദർശിച്ച് കെഎൻ ബാല​ഗോപാൽ

0
കൊല്ലം: കൊല്ലത്ത് മത്സ്യബന്ധനത്തിനിടെ വള്ളം മുങ്ങി മരിച്ചവരുടെ ബന്ധുക്കളെ മുൻ ധന...

കനത്തമഴ തുടരുന്നു : വൈദ്യുതിവിതരണ ശൃംഖലയ്ക്ക് 25.43 കോടി രൂപയുടെ നാശനഷ്ടം 25 കോടി

0
തിരുവനന്തപുരം : പലജില്ലകളിലും കനത്തമഴ തുടരുന്നു. അതിതീവ്ര മഴയിൽ സംസ്ഥാനത്ത് വൈദ്യുതിവിതരണ...