ജമാഅത്തിനെ തൃപ്തിപ്പെടുത്താനാണ് ഷാജിക്ക് കുഞ്ഞാലിക്കുട്ടി മത്സരിച്ച സീറ്റ് കൊടുത്തതെന്ന് എ.കെ ബാലൻ

For full experience, Download our mobile application:
Get it on Google Play

പാലക്കാട് : ‘ജമാഅത്തെ ഇസ്‌ലാമിയെ തൃപ്തിപ്പെടുത്താനാണ് കെ.എം ഷാജിക്ക് കുഞ്ഞാലിക്കുട്ടി മത്സരിച്ച ഷുവ‍ർ സീറ്റ് കൊടുത്തതെന്ന് സിപിഎം മുതിർന്ന നേതാവ് എ.കെ ബാലൻ. പണ്ട് മുസ് ലിം ലീഗ് പ്രകടമായി തന്നെ ജമാഅത്തെ ഇസ് ലാമിക്കെതിരെ നിലപാട് എടുത്തിരുന്നു. ശിഹാബ് തങ്ങളുടെ കാലത്ത് അതിശക്മായ നിലപാട് ഈ സംഘടനക്കെതിരെ എടുത്തിരുന്നു. ഇപ്പോൾ അതുമായി വിധേയപ്പെട്ടു പോവുന്നു എന്നതിന്റെ തെളിവാണ് കെ.എം ഷാജിക്ക് കുഞ്ഞാലിക്കുട്ടി മത്സരിച്ച ഒന്നാം നമ്പർ ഷുവർ സീറ്റ് കൊടുത്തതെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ 10 കൊല്ലം മുസ് ലി‌മിന് കിട്ടേണ്ടത് ഇല്ലാതാക്കി എന്ന് പറഞ്ഞാൽ, ഇതുപോലെ വർ​ഗീയത വമിക്കുന്ന ഏതെങ്കിലും ഒരു പരാമർശം കേരള രാഷ്ട്രീയത്തിൽ ഇന്നേവരെ കണ്ടിട്ടില്ല. ഇങ്ങനെ പണ്ട് ലീ​ഗ് പറയാറില്ല.

ഇതിന് അടിമപ്പെടാതെ ഞങ്ങളെ നേരിടാനാവില്ല. അങ്ങനെ പറഞ്ഞ ഷാജിക്ക് ഷുവർ സീറ്റ് കൊടുത്തു. അയാൾ പറഞ്ഞത് തെറ്റാണെന്ന് പറഞ്ഞിട്ടില്ല. ലീ​ഗ് തിരുത്താത്തതിന് കാരണം ജമാഅത്തിനോടുള്ള വിധേയത്വമാണ്. എന്നാൽ, ഇത് വന്നതോട് കൂടി മതന്യൂനപക്ഷങ്ങളിൽ വലിയ തള്ളിച്ച ഇടതുപക്ഷത്തിന് അനുകൂലമായി വന്നുവെന്നും എ.കെ ബാലൻ പറഞ്ഞു. ജമാഅത്തെ ഇസ് ലാമിയുമായി എൽഡിഎഫ് സഹകരിച്ചതിനെ കുറിച്ചുള്ള ചോദ്യത്തോട് എ.കെ ബാലന്റെ പ്രതികരണം ഇങ്ങനെയായിരുന്നു. അന്ന് അവരെടുത്ത നിലപാടിൽ സാമ്രാജ്യത്വ വിരുദ്ധ നിലപാടും രാഷ്​ട്രീയ പ്രതികരണവും അവർ നടത്തിയിരുന്നു. പ്രത്യേകിച്ച് മൂലധന ശക്തികൾക്കെതിരെ ശക്തമായി പ്രതികരിക്കുന്ന ഇമേജ് ഉണ്ടാക്കിയിരുന്നു. ഇന്ത്യയെ മതരാഷ്ട്രമാക്കണമെന്ന ചിന്താഗതി അടിസ്ഥാനപരമായി സ്വീകരിച്ച വ്യക്തിയാണ് മൗദൂദി.

സാമ്രജ്യവിരുദ്ധ നിലപാടുമുണ്ട്. ഈ പ്രശ്‌നം വന്നപ്പോൾ ഞങ്ങളൊക്കെ കരുതിയത് ശക്തമായ നിലപാട് ഏത്, ഞങ്ങൾ ഇന്ത്യൻ ഭരണഘടനയോട് കൂറുള്ളവരാണ് ഞങ്ങളൊരു വാദരാഷ്ട്രവാദത്തിന്റെ ആളല്ല എന്നു പറയുമെന്നാണ്. ഇപ്പോഴും അവർ പറയുന്നത് മതരാഷ്ട്രവാദമാണ്. ഞങ്ങൾ ആർഎസ്എസിനെ എതിർക്കുകയാണ്. ഹിന്ദുരാഷ്ട്രവാദത്തിനെതിരെ നിലപാട് എടുക്കുമ്പോൾ ഇതിനെതിരെ എന്താണ് നിലപാട് എടുക്കാത്തത് എന്ന ചോദ്യം വരില്ലേ.., അങ്ങനെ വരുന്ന സമയത്താണ് ഞങ്ങൾ വ്യക്തമായ രാഷ്ട്രീയ നിലപാട് സ്വീകരിച്ചത് എ.കെ ബാലൻ പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വെച്ചൂച്ചിറ കൃഷിഭവനിലെ കർഷക ചന്തയ്ക്ക് തുടക്കമായി

0
റാന്നി : വെച്ചൂച്ചിറ കൃഷിഭവനിലെ കർഷക ചന്ത 2026 തുടക്കമായി. വെച്ചൂച്ചിറ...

മോഡിഫൈഡ് വാഹനങ്ങള്‍ക്ക് പ്രളയത്തിന്റെയോ മറ്റ് പ്രകൃതിദുരന്തങ്ങളുടെയോ പേരില്‍ അനുമതി നല്‍കാനാവില്ലെന്ന് ഹൈക്കോടതി

0
കൊച്ചി: നിയമവിരുദ്ധമായി രൂപമാറ്റം വരുത്തിയ (മോഡിഫൈഡ്) വാഹനങ്ങള്‍ക്ക് പ്രളയത്തിന്റെയോ മറ്റ് പ്രകൃതിദുരന്തങ്ങളുടെയോ...

പിണറായി പറഞ്ഞത് പച്ചക്കള്ളമാണെന്ന് നേരത്തെ തന്നെ താൻ സഭയിൽ പറഞ്ഞിട്ടുണ്ടെന്ന് മാത്യു കുഴൽനാടൻ എംഎൽഎ

0
ഇടുക്കി: പിണറായി പറഞ്ഞത് പച്ചക്കള്ളമാണെന്ന് നേരത്തെ തന്നെ താൻ സഭയിൽ പറഞ്ഞിട്ടുണ്ടെന്ന്...