കാസർഗോഡ് മണ്ഡലത്തിൽ ഷാനവാസ് പാദൂർ എൽഡിഎഫ് സ്വതന്ത്ര സ്ഥാനാർഥി

For full experience, Download our mobile application:
Get it on Google Play

കാസർകോട് : കാസർഗോഡ് മണ്ഡലത്തിൽ ഷാനവാസ് പാദൂർ എൽഡിഎഫ് സ്വതന്ത്ര സ്ഥാനാർഥി. പാർട്ടി സ്ഥാനാർഥിത്വം ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഇന്നലെ നടന്ന ഐഎൻഎൽ, സിപിഐഎം നേതാക്കളുടെ യോഗത്തിലാണ് ഷാനവാസ് പാദൂരിനെ കാസർഗോഡ് മത്സരിപ്പിക്കാൻ തീരുമാനമായത്. ഇതോടെ കാസർഗോഡ് മണ്ഡലം ഒരു ത്രികോണ പോരിലേക്ക് പോകുമെന്ന സൂചനകളാണ് പുറത്ത് വരുന്നത്.
മുൻ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റും യുവജന നേതാവുമായ ഷാനവാസ് പാദൂർ. നിലവിൽ ചട്ടഞ്ചാൽ കോ- ഓപ്പറേറ്റീവ് അർബൻ സൊസൈറ്റി പ്രസിഡന്റും ഇന്ദിരാജി കൾചറൽ ആൻഡ് പാലിയേറ്റീവ് ഫോറം ജില്ലാ പ്രസിഡന്റുമാണ്.

മഞ്ചേശ്വരം മണ്ഡലത്തിൽ സിപിഐഎം സ്വതന്ത്ര സ്ഥാനാർഥിയായി ഷാനവാസ് പാദൂർ മത്സരിക്കുമെന്നായിരുന്നു ആദ്യം പുറത്ത് വന്ന റിപ്പോർട്ടുകൾ. എന്നാൽ പിന്നീട് ജില്ലാ സെക്രട്ടറിയേറ്റ് അംഗമായ കെ ആർ ജയാനന്ദനെ മഞ്ചേശ്വരത്ത് സ്ഥാനാർഥിയായി പ്രഖ്യാപിക്കുകയായിരുന്നു. ഇതോടെയാണ് ഷാനവാസ് കാസർഗോഡേക്ക് എത്തുന്നത്. 2020ലെ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ മുസ്ലീം ലീഗിന്റെ കോട്ടയായ ചെങ്കള ഡിവിഷനിൽ നിന്ന് മത്സരിച്ച് വൻ ഭൂരിപക്ഷത്തോടെ ഇടത് സ്വതന്ത്രനായി ഷാനവാസ് ജയിച്ച് കയറിയിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....