തിരുവനന്തപുരം : ലൈഫ് മിഷനില്‍ നിന്ന് ഹാബിറ്റാറ്റിനെ ഒഴിവാക്കിയതല്ലെന്ന് ഹാബിറ്റാറ്റ് ചെയര്‍മാന്‍ ജി ശങ്കര്‍. വടക്കാഞ്ചേരി പദ്ധതിയില്‍ നിന്ന് സ്വയം ഒഴിഞ്ഞതാണെന്നും പദ്ധതിയുടെ കണ്‍സള്‍ട്ടന്‍സി മാത്രമായിരുന്നു ഹാബിറ്റാറ്റെന്നും ശങ്കര്‍ പറഞ്ഞു.
ഹാബിറ്റാറ്റ് നല്‍കിയ രൂപരേഖയില്‍ ആശുപത്രി ഉണ്ടായിരുന്നില്ല. പദ്ധതി 15 കോടി രൂപയ്ക്കുള്ളില്‍ നിയന്ത്രിക്കണമെന്ന് സര്‍ക്കാര്‍ അന്ന് ആവശ്യപ്പെട്ടിരുന്നു. മേഖലയിലെ തന്റെ അറിവ് വെച്ച് യൂണിടാക് എന്ന കമ്പനിയെകുറിച്ച് മുമ്പ് കേട്ടിട്ടില്ല. പൂര്‍ണ്ണമായും ഹാബിറ്റാറ്റ് നല്‍കിയ രൂപരേഖയിലാണോ ഫ്‌ളാറ്റ് നിര്‍മ്മാണം എന്നറിയില്ലെന്നും ശങ്കര്‍ പറഞ്ഞു.
“സാങ്കേതികമായ ചില കാരണങ്ങളാലാണ് ഒഴിവാകാന്‍ തീരുമാനിക്കുന്നത്. സഹകരണം ഉഭയസമ്മതത്തോടെയാണ് നിര്‍ത്തിയത്. ഒഴിവാകാനായി ഞങ്ങള്‍ അപേക്ഷ കൊടുത്തു. ഏപ്രിലില്‍ വന്ന കത്തിനകത്ത് വിദേശ ഏജന്‍സിയാണ് സ്‌പോണ്‍സര്‍ഷിപ്പ് എന്നറിഞ്ഞു. സംസ്ഥാന സര്‍ക്കാരുമായുള്ള ധാരണയില്‍ ഒരു സംഘടന സഹായിക്കാമെന്നേറ്റിട്ടുണ്ടെന്നും പറഞ്ഞു. പക്ഷെ പിന്നീടുള്ള ചര്‍ച്ചയില്‍ 15 കോടി രൂപയ്ക്കുള്ളില്‍ പദ്ധതി അടങ്കൽ കുറച്ച് റീഡിസൈന്‍ ചെയ്യാന്‍ ആവശ്യപ്പെട്ടു. അങ്ങനെ റീഡിസൈൻ ചെയ്തു സോഫ്റ്റ് കോപ്പിയും നൽകി. പിന്നീടാണ് പിന്‍മാറുന്നത്”, ശങ്കർ കൂട്ടിച്ചേർത്തു.