കേന്ദ്രസര്‍ക്കാര്‍ വാഗ്ദാനങ്ങള്‍ പാലിക്കുന്നതില്‍ പരാജയപ്പെട്ടു : ശരദ് പവാര്‍

For full experience, Download our mobile application:
Get it on Google Play

മഹാരാഷ്ട്ര : കേന്ദ്രം ഭരിക്കുന്ന ബിജെപി സര്‍ക്കാര്‍ വാഗ്ദാനങ്ങള്‍ പാലിക്കുന്നതില്‍ പരാജയപ്പെട്ടുവെന്ന് എന്‍ സി പി അധ്യക്ഷന്‍ ശരദ് പവാര്‍ കുറ്റപ്പെടുത്തി. മഹാരാഷ്ട്രയിലെ ബരാമതിയില്‍ നടന്ന തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ചെറിയ പാര്‍ട്ടികളെ അധികാരത്തില്‍ നിന്ന് അകറ്റി നിര്‍ത്താനും പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ നിന്ന് അവരെ പുറത്താക്കാനുമുള്ള അജണ്ടയാണ് ബിജെപി കേന്ദ്ര ഏജന്‍സികളെ ദുരുപയോഗം ചെയ്ത് നടപ്പിലാക്കുന്നതെന്നും മുന്‍ കേന്ദ്രമന്ത്രി പറഞ്ഞു.

ജനാധിപത്യത്തിന് നിരക്കാത്ത നടപടികളാണ് എതിരാളികള്‍ക്കെതിരെ പ്രയോഗിക്കുന്നതെന്നും ഇതര പാര്‍ട്ടികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ നിയമസഭാംഗങ്ങളെ പിളര്‍ത്തി അധികാരം പിടിക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്നും പവാര്‍ വിമര്‍ശിച്ചു. ഏറ്റവും പുതിയ ഉദാഹരണമാണ് മഹാരാഷ്ട്രയെന്നും ശരദ് പവാര്‍ ചൂണ്ടിക്കാട്ടി. അതേ സമയം ശരദ് പവാറിന്റെ കൈ പിടിച്ചാണ് താന്‍ രാഷ്ട്രീയത്തില്‍ പ്രവേശിച്ചതെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പരാമര്‍ശത്തോടും എന്‍ സി പി മേധാവി പ്രതികരിച്ചു. അതിന് ഇത്ര വലിയ വില കൊടുക്കേണ്ടി വരുമെന്ന് ചിന്തിച്ചില്ലെന്നായിരുന്നു പവാറിന്റെ പരിഹാസം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സതീശനും സോണിയയ്ക്കുമെതിരെ രൂക്ഷ വിമർശനവുമായി അബ്ദുള്ളക്കുട്ടി

0
കോഴിക്കോട്: മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ രൂക്ഷ വിമർശനവുമായി ബിജെപി മുൻ...

കേന്ദ്ര സർക്കാരിൽ നിന്ന് രാഷ്ട്രീയ അനുമതി ലഭിച്ചില്ല; അമേരിക്കൻ സന്ദർശനം റദ്ദാക്കി തെലങ്കാന മുഖ്യമന്ത്രി...

0
ഹൈദരാബാദ്: തെലങ്കാന മുഖ്യമന്ത്രി എ രേവന്ത് റെഡ്ഡിക്ക് അമേരിക്ക സന്ദർശിക്കാനുള്ള അനുമതി...

ആദിവാസികളുടെ ഓണക്കോടി ഫണ്ട് ബാങ്ക് അക്കൗണ്ടിലേക്ക് കൈമാറണം’ ; മുഖ്യമന്ത്രിക്ക് തുറന്ന കത്ത്

0
തിരുവനന്തപുരം: ഓണക്കാലത്ത് 60 വയസ്സ് മുതലുള്ള പട്ടികവര്‍ഗക്കാര്‍ക്ക് വിതരണചെയ്യുന്ന ഓണക്കോടി ഫണ്ട്...

തിരൂർ പുഴയിൽ ചാക്കിനുള്ളിൽ സ്ത്രീയുടെ മൃതദേഹം

0
മലപ്പുറം: പടിഞ്ഞാറേക്കരയ്ക്ക് സമീപം തിരൂർ പുഴയിൽ ചാക്കിനുള്ളിൽ സ്ത്രീയുടെ മൃതദേഹം...