മഹാരാഷ്ട്രയിൽ പവറായി ശരദ് പവാർ ; മത്സരിച്ച പത്ത് സീറ്റുകളിൽ എട്ടിലും ഉജ്വല വിജയം

For full experience, Download our mobile application:
Get it on Google Play

മഹാരാഷ്ട്ര : മത്സരിച്ച 10 സീറ്റുകളിൽ എട്ടിലും മഹാരാഷ്ട്രയിൽ വിജയിച്ച് ശരദ് പവാർ. തന്റെ അനന്തരവനായ അജിത് പവാറുമായി ഇടഞ്ഞ് ശരദ് പവാറിന്റെ പാർട്ടിയുടെ പേരും ചിഹ്നവും നഷ്ടപ്പെട്ടിരുന്നു. ഇതിനു ശേഷവും രാഷ്ട്രീയത്തിൽ ഒട്ടും കരുത്ത് കുറഞ്ഞിട്ടില്ലെന്നാണ് ഈ തെരഞ്ഞെടുപ്പിലൂടെ ശരദ് പവാർ തെളിയിക്കുന്നത്. കോൺഗ്രസ് നേതൃത്വത്തിൽ എൻസിപി ഭാഗമായ വികാസ് അഘാഡി സഖ്യമാണ് മഹാരാഷ്ട്രയിൽ നേട്ടമുണ്ടാക്കിയത്. എൻഡിഎയ്ക്കെതിരെ നിൽക്കാൻ പ്രതിപക്ഷ പാർട്ടികളെയെല്ലാം ഒരുമിപ്പിച്ച് ദേശീയ സഖ്യമുണ്ടാക്കുക എന്ന ആശയത്തിന്റെ സൂത്രധാരൻ തന്നെ ശരദ് പവാറാണ്. അതിനാൽ തന്നെ ഈ വിജയവും പവാറിന്റെ ആധിപത്യം തെളിയിക്കുന്നതാണ്. വരും വർഷങ്ങളിൽ പ്രതിപക്ഷ സഖ്യം കൂടുതൽ ശക്തമാകുമെന്ന് അടുത്തിടെ മാധ്യമങ്ങൾക്ക് നൽകിയ അഭിമുഖത്തിൽ പവാർ പറഞ്ഞിരുന്നു. മഹാരാഷ്ട്രയിലെ മഹാ വികാസ് അഘാഡി സഖ്യത്തിനു പിന്നിലും ശരദ് പവാറിന്റെ ബുദ്ധി തന്നെയാണ് പ്രവർത്തിച്ചിട്ടുള്ളത്.

മഹാരാഷ്ട്രയിൽ നടത്തിയ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ ശരദ് പവാറിനെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും ചേർന്ന് കടുത്ത ആക്രമണം നടത്തിയിരുന്നു. അതൊന്നും വോട്ടർമാരെ യാതൊരു രീതിയിലും ബാധിച്ചിട്ടില്ലെന്നാണ് തെരഞ്ഞെടുപ്പ് ഫലം കാണിക്കുന്നത്. ശരദ് പവാറിനെ സംബന്ധിച്ച് പാർട്ടിയുടെ നിലനിൽപ്പും സ്വന്തം നിലനിൽപ്പും ഈ ലോക്സഭാ തെരഞ്ഞെടുപ്പിൽ പ്രധാനമായിരുന്നു.

കേരളത്തിലെ ഒരു മുൻനിര ഓൺലൈൻ വാർത്താ ചാനലാണ്‌ പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാർത്തകൾക്ക് മുൻതൂക്കം നൽകിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാർത്തകൾ നിങ്ങൾക്ക് ലഭിക്കുന്നത്. രാവിലെ 4   മണി മുതൽ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാർത്തകളും ഉടനടി നിങ്ങൾക്ക് ലഭിക്കും. ഇൻഫർമേഷൻ & പബ്ലിക് റിലേഷൻസ് ഡിപ്പാർട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓൺലൈൻ ചാനലാണ്‌ പത്തനംതിട്ട മീഡിയ. വ്യാജ വാർത്തകളോ കെട്ടിച്ചമച്ച വാർത്തകളോ പത്തനംതിട്ട മീഡിയയിൽ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടിൽ നടക്കുന്ന വാർത്താ പ്രാധാന്യമുള്ള വിഷയങ്ങൾ ഞങ്ങൾക്ക് നേരിട്ട് റിപ്പോർട്ട് ചെയ്യുകയുമാകാം.
———————-
വാർത്തകൾ നൽകുവാൻ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോർട്ടലിൽ പരസ്യം നൽകുവാൻ   702555 3033/ 0468  295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റർ  – 94473 66263, 85471 98263, 0468 2333033

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വെള്ളം കയറിയ റോഡ് മുറിച്ചുകടക്കാൻ ശ്രമിക്കുന്നതിനിടെ വാഹനം ഒഴുക്കിൽപ്പെട്ട് അപകടം ; മധ്യപ്രദേശിൽ കുടുംബത്തിലെ...

0
ഭോപ്പാല്‍: മധ്യപ്രദേശിലെ രാജ്ഗഢ് ജില്ലയിൽ വെള്ളം കയറിയ റോഡ് മുറിച്ചുകടക്കാൻ...

ഔഷധസസ്യങ്ങൾ ശേഖരിക്കാൻ പോയ 73കാരനും 58കാരിയും മലയിൽ കുടുങ്ങിയത് 30 മണിക്കൂർ

0
ബീജിംഗ്: രക്ഷാപ്രവർത്തകരുടെ നിർദേശം അവഗണിച്ചതിനെ തുടർന്ന് വനയാത്രയ്ക്കിടെ വഴിതെറ്റിയവർ 30...

ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിൽ തെരുവുനായ ആക്രമണം

0
തിരുവനന്തപുരം: ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലുണ്ടായ തെരുവുനായ ആക്രമണത്തിൽ ദർശനത്തിനെത്തിയ രണ്ടുപേർക്ക് കടിയേറ്റു. നായയെ...

കെഎസ്ആർടിസി പ്രത്യേക അന്തർസംസ്ഥാന സർവീസുകളുടെ റിസർവേഷൻ ആരംഭിച്ചു

0
തിരുവനന്തപുരം: കെഎസ്ആർടിസി പ്രത്യേക അന്തർസംസ്ഥാന സർവീസുകളുടെ റിസർവേഷൻ ആരംഭിച്ചു. ഓഗസ്റ്റ് 18...