അനിൽ കെ. ആന്റണിയുടെ വാദത്തോട് യോജിപ്പില്ലെന്ന് ശശി തരൂർ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: ബി.ബി.സി ഡോക്യുമെന്ററി രാജ്യത്തിന്റെ പരമാധികാരത്തെ ബാധിക്കുമെന്ന അനിൽ കെ. ആന്റണിയുടെ വാദത്തോട് യോജിപ്പില്ലെന്ന് ശശി തരൂർ എം.പി. അനിൽ ആന്റണി നല്ല ഒരു വ്യക്തിയാണ്. അദ്ദേഹത്തിന്റെ നിലപാടിനോട് യോജിപ്പില്ല. ഈ വിഷയത്തിൽ അനിലിനോട് സാസാരിച്ചുനോക്കാമെന്നും തരൂർ പറഞ്ഞു.ആവിഷ്‌കാര സ്വാതന്ത്ര്യം ജനാധിപത്യത്തിന്റെ ഭാഗമാണ്. അതിനെ വേറെ രീതിയിലാണ് ചിലർ കാണുന്നത്. എല്ലാവർക്കും വ്യക്തിപരമായ അഭിപ്രായമുണ്ടാകും. ഡോക്യുമെന്ററി പ്രദർശിപ്പിക്കരുത് എന്ന നിലപാടിനോട് യോജിപ്പില്ല. ജനങ്ങൾക്ക് അവരുടെ ഇഷ്ടമനുസരിച്ച് കാണാനും വായിക്കാനും സ്വാതന്ത്ര്യമുണ്ട്. ഏതെങ്കിലും ഒരു ഡോക്യുമെന്ററി കണ്ടാൽ രാജ്യത്തിന്റെ പരമാധികാരം അപകടത്തിലാവില്ലെന്നും തരൂർ പറഞ്ഞു.

പണ്ടുകാലത്ത് നടന്ന കാര്യങ്ങളെ കുറിച്ച് മാത്രം സംസാരിച്ചിട്ട് കാര്യമില്ല. 20 വർഷം മുമ്പുള്ള കാര്യങ്ങളാണ് ഇപ്പോൾ ഡോക്യുമെന്ററിയാക്കിയത്. ഈ കേസ് സുപ്രിംകോടതി തന്നെ തീർപ്പാക്കിയതാണ്. അതുകൊണ്ട് തന്നെ ഉള്ളടക്കം വലിയ ചർച്ച ചെയ്യേണ്ട കാര്യമില്ലെന്നും തരൂർ പറഞ്ഞു.കേന്ദ്രസർക്കാർ ഡോക്യുമെന്ററിക്കെതിരെ നിലപാട് സ്വീകരിച്ചിരുന്നില്ലെങ്കിൽ ഇപ്പോൾ ഉണ്ടായ വിവാദം ഉണ്ടാവുമായിരുന്നില്ല. എന്തുകൊണ്ടാണ് സർക്കാർ ഡോക്യുമെന്ററി കാണാൻ പാടില്ലെന്ന നിലപാട് സ്വീകരിച്ചത് എന്നറിയില്ല. അത് അനാവശ്യമായ കാര്യമായാണ് തനിക്ക് തോന്നുന്നതെന്നും ശശി തരൂർ പറഞ്ഞു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]

———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 94473 66263 /0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഭർത്താവിന്‍റെ സംസ്കാരത്തിന് പിന്നാലെ ഭാര്യയും മരിച്ചു

0
തിരുവനന്തപുരം: ഒരേ ആശുപത്രിയിൽ ചികിത്സയിലായിരുന്ന വെമ്പായം പെരുങ്കൂർ ഇടത്തറ വീട്ടിൽ രവീന്ദ്രൻ...

‘മഴ കാരണം പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥ, വൈദ്യുതിയും, ഭക്ഷണവുമില്ല’ ; അതിഥി തൊഴിലാളികളും ദുരിതത്തിൽ

0
കോഴിക്കോട്: കേരളത്തിൽ മഴക്കെടുതി രൂക്ഷമാകുന്ന സാഹചര്യത്തിൽ ഇന്നാട്ടുകാരെ പോലെ തന്നെ...

മാധ്യമപ്രവർത്തകൻ കെ എം ബഷീറിന്റെ മരണം ; ഭാര്യ ജസീലയുടെ ഹർജിയിൽ നോട്ടീസ് അയച്ച്...

0
കൊച്ചി: മാധ്യമപ്രവർത്തകൻ കെ എം ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയെന്ന കേസിൽ സര്‍ക്കാരിന്...

ജോലി നഷ്ടപ്പെടുമോ എന്ന് ആശങ്ക ; കെഎസ്ആർടിസി താൽക്കാലിക കണ്ടക്ടർ ജീവനൊടുക്കി

0
കാസർകോട്: കെഎസ്ആർടിസി താൽക്കാലിക കണ്ടക്ടറെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. മുളിയാർ മജക്കാറിലെ യോഗീഷ്...