ഒരു ബിസിനസ് തുടങ്ങാൻ കേരളത്തിൽ 236 ദിവസം വരെ വേണം ; കേരളം രാജ്യത്തെ മോശം മാതൃകയെന്ന് ശശി തരൂർ

For full experience, Download our mobile application:
Get it on Google Play

ദുബായ്: അമിത രാഷ്ട്രീവത്കരണത്തിൽ കേരളം രാജ്യത്തെ മോശം മാതൃകയെന്ന് ശശി തരൂർ. ദുബായിൽ കേരള ഡയലോഗ്സ് സംഘടിപ്പിച്ച ചർച്ചയിലാണ് വിമർശനം. ഒരു ബിസിനസ് തുടങ്ങാൻ കേരളത്തിൽ 236 ദിവസം വരെയാണ് എടുക്കുന്നതെന്നും ഇങ്ങനെ തുടരാനാവില്ലെന്നും തരൂർ പറഞ്ഞു. നിക്ഷേപകരെ സംരക്ഷിക്കാനും ഹർത്താലുകൾ തടയാനും കേരളത്തിൽ നിയമം വേണമെന്നും തരൂർ ആവശ്യപ്പെട്ടു. നിക്ഷേപക സൗഹൃദ അന്തരീക്ഷമൊരുക്കുന്നതിൽ കേരളത്തിലുണ്ടായ മുന്നേറ്റം സംബന്ധിച്ച സർക്കാരിന്റെ അവകാശവാദങ്ങൾ നിലനിൽക്കുമ്പോഴാണ് ശശി തരൂർ ഈ ചോദ്യങ്ങളുയർത്തുന്നത്.സിംഗപ്പൂരിൽ 3 ദിവസമാണ് ഒരു ബിസിനസ് തുടങ്ങാൻ. ഇന്ത്യയിൽ അത് 114 ദിവസം. കേരളത്തിൽ 236 ദിവസം വേണം.സർക്കാർ വ്യവസായങ്ങൾക്ക് ഏകജാലകത്തെ കുറിച്ച് പറയുന്നു. സർക്കാരിന്റെ മറ്റു മേഖലകളിലൊന്നും അതിന്റെ സൂചനകൾ കാണുന്നില്ല.

സർക്കാർ നടപടിക്രമങ്ങളിലെ 75 ശതമാനവും എടുത്തുകളയാവുന്നതാണെന്നും തരൂർ പറഞ്ഞു.കേരള മോഡൽ വികസനം ഇരുപതാം നൂറ്റാണ്ടിലെ മികച്ചതായിരുന്നു. പുതിയ കാലത്തിന് അതുപോര. നിക്ഷേപക സൗഹൃദ അന്തരീക്ഷത്തിന് മുൻപ് കേരളത്തിലെ രാഷ്ട്രീയ അന്തരീക്ഷമല്ലേ മെച്ചപ്പെടേണ്ടത് എന്ന മാധ്യമപ്രവർത്തക അഞ്ജന ശങ്കറിന്റെ ചോദ്യത്തിനാണ് അമിതരാഷ്ട്രീയവൽക്കരണത്തെ കുറിച്ചുള്ള മറുപടി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ശബരിമല സ്വർണക്കൊള്ള : പി എസ് പ്രശാന്തിനും അജികുമാറിനും കുരുക്ക് മുറുകുന്നു ; തെളിവുകൾ...

0
പത്തനംതിട്ട: ശബരിമല സ്വര്‍ണ്ണക്കൊള്ള കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി...

കൈക്കൂലി കേസ് ; നേവി ഉന്നത ഉദ്യോഗസ്ഥന് ഏഴുവർഷം കഠിനതടവും പിഴയും

0
കൊച്ചി : കൈക്കൂലി കേസിൽ കുറ്റക്കാരനായി കണ്ടെത്തിയ നേവി ഉന്നത ഉദ്യോഗസ്ഥന്...

ഇന്ത്യയിലെ കോളജുകള്‍ വിദ്യാര്‍ഥികളെ തൊഴിലിന് വേണ്ടി തയാറാക്കുന്നില്ല : നിര്‍മല സീതാരാമന്‍

0
മുംബൈ: ഇന്ത്യയിലെ ഉന്നത വിദ്യാഭ്യാസ സംവിധാനത്തിനെതിരെ വിമര്‍ശനവുമായി കേന്ദ്ര ധനമന്ത്രി നിര്‍മ്മല...

ഭാര്യക്കൊപ്പമുള്ള കിടപ്പറ ദൃശ്യങ്ങൾ പകർത്തി അശ്ലീല വെബ്സൈറ്റുകൾക്ക് വിറ്റു ; ഭർത്താവിനെതിരെ കേസ്

0
കണ്ണൂര്‍: ഭാര്യക്കൊപ്പമുള്ള കിടപ്പറ ദൃശ്യങ്ങൾ പകർത്തി അശ്ലീല വെബ്സൈറ്റുകൾക്ക് വിറ്റെന്ന പരാതിയിൽ...