ജനങ്ങളുടെ വിശ്വാസം വര്‍ധിപ്പിക്കാന്‍ കോണ്‍ഗ്രസില്‍ അഴിച്ചുപണി ആവശ്യം : ശശി തരൂര്‍

For full experience, Download our mobile application:
Get it on Google Play

ഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്കുള്ള മത്സരം ചൂടുപിടിക്കുമ്പോള്‍, സംഘടനയെ ശക്തിപ്പെടുത്തുന്നതിനും 2024 ലെ പൊതുതെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് ശക്തമായ വെല്ലുവിളി ഉയര്‍ത്തുന്നതിനുമാണ് പാര്‍ട്ടിയുടെ ഉന്നത സ്ഥാനത്തേക്ക് മത്സരിക്കുന്നതെന്ന് മുതിര്‍ന്ന നേതാവും സ്ഥാനാര്‍ത്ഥിയുമായ ശശി തരൂര്‍ പറഞ്ഞു.

ഭരണകക്ഷിയായ ബി.ജെ.പിയില്‍ സാധാരണ ജനങ്ങള്‍ക്ക് അതൃപ്തിയുണ്ടെങ്കിലും, തുടര്‍ച്ചയായ രണ്ട് ലോക്സഭ പരാജയങ്ങള്‍ക്ക് ശേഷം മോദിക്കതിരെ പോരാടാനുള്ള കോണ്‍ഗ്രസിന്റെ ശേഷിയില്‍ അവര്‍ക്ക് വിശ്വാസമില്ലെന്ന് തരൂര്‍ പറഞ്ഞു. പാര്‍ട്ടി അണികള്‍ക്കുള്ളിലെ അതൃപ്തിയെക്കുറിച്ചും അദ്ദേഹം മറുപടി നല്‍കി. ‘പാര്‍ട്ടി പ്രവര്‍ത്തകരെ ശാക്തീകരിക്കണം, അവര്‍ക്ക് ബഹുമാനം നല്‍കണം, അവരുടെ അഭിപ്രായങ്ങള്‍ കേള്‍ക്കാന്‍ പാര്‍ട്ടി തയ്യാറാണെന്ന് പ്രവര്‍ത്തകര്‍ക്ക് തോന്നണം, ഇപ്പോള്‍ എല്ലാ തീരുമാനങ്ങളും ഡല്‍ഹിയിലെ ഉന്നതര്‍ എടുക്കുമെന്ന പ്രതീതിയാണ് അവര്‍ക്കുളളത്’
എംപി പറഞ്ഞു. കോണ്‍ഗ്രസിന്റെ പുനരുജ്ജീവനം അടിയന്തിര ആവശ്യമാണെന്നും തരൂര്‍ പറഞ്ഞു.

ഒക്ടോബര്‍ 17 നാണ് കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പ് നടക്കുക. രാജ്യസഭയിലെ പ്രതിപക്ഷ നേതാവായ മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്ക്കെതിരെയാണ് തരൂര്‍ മത്സരിക്കുന്നത്. രണ്ടു പതിറ്റാണ്ടിനിടെ ഇതാദ്യമായാണ് ഗാന്ധി കുടുംബമല്ലാത്ത ഒരാള്‍ പാര്‍ട്ടിയുടെ ഉന്നത സ്ഥാനം വഹിക്കാന്‍ പോകുന്നത്. കോണ്‍ഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ഒക്ടോബര്‍ 19 ന് നടക്കും, അതേ ദിവസം തന്നെ ഫലം വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...