ശശി തരൂരിന്റെ ഗണ്‍മാന് മര്‍ദനമേറ്റ സംഭവത്തിൽ മൂന്ന് പേര്‍ അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

മലപ്പുറം : വണ്ടൂരില്‍ ശശി തരൂര്‍ എംപിയുടെ ഗണ്‍മാന് മര്‍ദ്ദനമേറ്റ സംഭവത്തില്‍ 3 പേര്‍ പിടിയില്‍. കാളികാവ് സ്വദേശികളാണ് കസ്റ്റഡിയില്‍ ഉള്ളത്. ഒരാളുടെ അറസ്റ്റ് രേഖപ്പെടുത്തി. കാളികാവ് സ്വദേശി ഉമ്മറിന്റെ അറസ്റ്റ് ആണ് രേഖപ്പെടുത്തിയത്. ഇവര്‍ സഞ്ചരിച്ച രണ്ട് കാറുകളും പോലീസ് കസ്റ്റഡിയിലെടുത്തു. ബൈക്കിലെത്തിയ സംഘം വാഹനം തടഞ്ഞാണ് മര്‍ദിച്ചത്. വണ്ടൂര്‍ ചെള്ളിതോട് വെച്ച് വൈകിട്ട് 7ഓടെയാണ് സംഭവം. എ.പി അനില്‍കുമാറിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി വണ്ടൂരിലേക്ക് വരികയായിരുന്നു തരൂര്‍.

ബൈക്കില്‍ എത്തിയ സംഘം വാഹനം തടഞ്ഞു അസഭ്യം പറയുകയും ഗണ്‍മാനെ മര്‍ദിച്ചു എന്നാണ് പരാതി. ഗണ്‍മാന്റെ പരാതിയില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. ശശി തരൂരിന്റെ കാറിനെ പിന്തുടര്‍ന്നെത്തിയാണ് സംഘം ആക്രമിച്ചത്. ശശി തരൂരിനെ അസഭ്യം വിളിച്ച് കയ്യേറ്റം ചെയ്യാന്‍ ശ്രമിക്കുന്നതിനിടെ ഗണ്‍മാന്‍ ഇടപെട്ടു. ഇതോടെ ഗണ്‍മാനെ ബൈക്കിലെത്തിയ സംഘം മര്‍ദിക്കുകയായിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കേന്ദ്രസര്‍ക്കാര്‍ തൊഴിലാളികളെ ദ്രോഹിക്കുന്നു : പ്രൊഫ.സതീഷ് കൊച്ചുപറമ്പില്‍

0
കോന്നി : യു.ഡി.എഫ് സര്‍ക്കാര്‍ നടപ്പിലാക്കിയ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ്...

കണ്ണൂരില്‍ എംബിബിഎസ് വിദ്യാര്‍ത്ഥി കുളത്തില്‍ മുങ്ങി മരിച്ചു

0
കണ്ണൂർ: കണ്ണൂരില്‍ എംബിബിഎസ് വിദ്യാര്‍ത്ഥി കുളത്തില്‍ മുങ്ങി മരിച്ചു. കോയമ്പത്തൂര്‍ സ്വദേശി അനിരുദ്ധ്...

മോദി ദിനം മുതല്‍ ഗാന്ധി ജയന്തിവരെ ; 15 ദിവസം സേവനവാരം ആചരിക്കാന്‍ ബിജെപി

0
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദി പൊതുസേവന രംഗത്ത് 25 വര്‍ഷം പൂര്‍ത്തിയാക്കുന്നതിന്റെ...