കട്ട് പറഞ്ഞിട്ടും അയാൾ നിർത്തിയില്ല, ഒടുവിൽ നടി ഇറങ്ങി ഓടി : സിനിമാ സെറ്റിലെ ആ ക്രൂരത തുറന്നുപറഞ്ഞ് മുതിർന്ന താരം

For full experience, Download our mobile application:
Get it on Google Play

സിനിമാ ലോകത്തെ പുറംമോടിക്ക് പിന്നിലെ അസ്വസ്ഥതപ്പെടുത്തുന്ന യാഥാർത്ഥ്യങ്ങൾ തുറന്നു കാട്ടിയിരിക്കുകയാണ് പ്രമുഖ താരം അന്നു കപൂർ. ചിത്രീകരണ വേളയിൽ സംവിധായകൻ നിർദ്ദേശം നൽകിയിട്ടും സഹതാരത്തോട് മോശമായി പെരുമാറുന്നത് അവസാനിപ്പിക്കാത്ത ഒരു നടനെക്കുറിച്ചും, ഒടുവിൽ രക്ഷയില്ലാതെ സെറ്റിൽ നിന്നും ഓടിപ്പോകേണ്ടി വന്ന നടിയെക്കുറിച്ചുമുള്ള ഞെട്ടിക്കുന്ന വിവരങ്ങളാണ് അദ്ദേഹം പങ്കുവെച്ചത്. സിദ്ധാർത്ഥ് കണ്ണന് നൽകിയ അഭിമുഖത്തിലാണ് സിനിമാ ലോകത്തെ അസ്വസ്ഥമാക്കുന്ന വെളിപ്പെടുത്തലുകൾ അദ്ദേഹം നടത്തിയത്.

“ഒരു ഇന്റിമേറ്റ് സീൻ ചിത്രീകരിക്കുന്നതിനിടെ നായക നടൻ നിയന്ത്രണം വിട്ടു പെരുമാറി. സീൻ അവസാനിപ്പിക്കാൻ സംവിധായകൻ പലതവണ ആവശ്യപ്പെട്ടിട്ടും ആ നടൻ നിർത്തിയില്ല. ഒടുവിൽ നടി കഷ്ടപ്പെട്ട് കുതറിമാറി ഓടി രക്ഷപ്പെടുകയായിരുന്നു.” ഈ സംഭവത്തിന് ശേഷം ആ നടി വലിയ മാനസികാഘാതത്തിലായെന്നും രണ്ട് ദിവസത്തോളം മുറിക്ക് പുറത്തിറങ്ങാതെ കരയുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. പ്രശസ്തി ഭയന്ന് നടീനടന്മാരുടെ പേരുകൾ വെളിപ്പെടുത്താൻ അദ്ദേഹം തയ്യാറായില്ലെങ്കിലും, ആ നടി ഈ അഭിമുഖം കണ്ടാൽ തന്റെ വാക്കുകൾ സത്യമാണെന്ന് ബോധ്യപ്പെടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സിനിമയിൽ താൻ എപ്പോഴും പ്രൊഫഷണലായ സമീപനമാണ് സ്വീകരിക്കുന്നതെന്ന് അന്നു കപൂർ വ്യക്തമാക്കി. ഇത്തരം രംഗങ്ങൾ ചിത്രീകരിക്കുമ്പോൾ സഹനടിക്ക് എന്തെങ്കിലും അസ്വസ്ഥതയുണ്ടോ എന്ന് മാത്രമാണ് താൻ ചോദിക്കാറുള്ളത്. അനാവശ്യ ചോദ്യങ്ങൾ അവരെ കൂടുതൽ ബുദ്ധിമുട്ടിക്കുമെന്ന് താൻ കരുതുന്നുവെന്നും അദ്ദേഹം പറഞ്ഞു.
സിനിമാ സെറ്റുകളിലെ സുരക്ഷയെയും അന്തസ്സിനെയും കുറിച്ചുള്ള വലിയ ചർച്ചകൾക്കാണ് അന്നു കപൂറിന്റെ വാക്കുകൾ വഴിതുറന്നിരിക്കുന്നത്. അക്ഷയ് കുമാർ നായകനായ ‘ജോളി എൽഎൽബി 3’ ആണ് അന്നു കപൂറിന്റെ ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ ചിത്രം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എറണാകുളത്തെ പുതിയ കെഎസ്ആർടിസി ബസ് സ്റ്റാൻഡ് ; 9.85 കോടിയുടെ പദ്ധതിക്ക് ടെൻ‌ഡർ

0
കൊച്ചി : ഒടുവിൽ കാരിക്കാമുറിയിലെ പുതിയ കെഎസ്ആർടിസി ബസ് ടെർമിനൽ നിർമാണത്തിനുള്ള...

കുട്ടികളുടെ എണ്ണം പെരുപ്പിച്ചു കാണിച്ചു ; കണ്ണൂരിലെ സ്കൂളുകൾക്കെതിരെ കേസ് എടുക്കാൻ വിജിലൻസ്

0
കണ്ണൂർ : കണ്ണൂരിൽ അധ്യാപകർ ഉൾപ്പടെയുള്ളവരുടെ തസ്തിക നിലനിർത്താൻ കുട്ടികളുടെ എണ്ണം...

കുംഭമേളയ്ക്ക് ചെലവഴിക്കുന്ന തുകയുടെ അല്പമെങ്കിലും നൽകിയാൽ 150 സ്കൂളുകൾ പൂട്ടുന്നത് ഒഴിവാക്കാം ; ജസ്റ്റിസ്...

0
ന്യൂഡൽഹി : സർക്കാർ ഫണ്ടുകളുടെ അപര്യാപ്തത മൂലം സ്കൂളുകൾ അടച്ചുപൂട്ടുന്നതിനെതിരെ രൂക്ഷവിമർശനവുമായി...

പ്രതിപക്ഷ ഉപനേതൃ പദവി ; പരസ്യ പ്രതികരണം വേണ്ടെന്ന് സിപിഎം നേതാക്കൾക്ക് നിർദേശം

0
തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതാവ് സ്ഥാനം സംബന്ധിച്ച് പരസ്യ പ്രതികരണം വേണ്ടെന്ന് സിപിഎം...