സംരംഭകത്വത്തിലേക്ക് വഴി തുറന്നു വഴികാട്ടി ഷീ റൈസിന്റെ രണ്ടാം ദിനം

For full experience, Download our mobile application:
Get it on Google Play

റാന്നി : സംരംഭകത്വത്തിലേക്ക് വഴി തുറന്നു വഴികാട്ടി ഷീ റൈസിന്റെ രണ്ടാം ദിനം നടത്തിയ സെമിനാറുകൾ അഡ്വ.പ്രമോദ് നാരായൺ എം.എൽ.എ ഉദ്ഘാടനം ചെയ്തു. സെമിനാര്‍ വനിതകൾക്ക് ഏറെ പ്രയോജനം ചെയ്തു. രാവിലെ കാർഷിക മൂല്യ വർദ്ധിത സാധ്യതകളും വിപണന സംവിധാനങ്ങളും എന്ന വിഷയത്തെ ആസ്പദമാക്കി നടത്തിയ സെമിനാർ കൃഷിവകുപ്പ് പ്രിൻസിപ്പൽ അഗ്രികൾച്ചർ ഓഫീസർ ഷേർലി സക്കറിയ നയിച്ചു. വടശ്ശേരിക്കര സി.ഡി.എസ് ചെയർപേഴ്സൺ ലീലാ ഗംഗാധരൻ അധ്യക്ഷത വഹിച്ചു. ഉച്ചകഴിഞ്ഞ് കേരള ചിക്കൻ സെമിനാർ കേരള ചിക്കൻ അഡ്മിനിസ്ട്രേറ്റർ അനന്ദു മാത്യു ജോർജ്ജ് നയിച്ചു.

വെച്ചൂച്ചിറ സി.ഡി.എസ് ചെയർപേഴ്സൺ മേരിക്കുട്ടി ജോസഫ് അധ്യക്ഷത വഹിച്ചു. കുടുംബശ്രീ ഡി.പി.എം സുഹാന ബീഗം, മീന മേരി മാത്യു, ഡോ. ഷാനവാസ്, ഓമന രാജൻ, ഡോ.എം.എസ് പുണ്യ, വി. വാണി, രാധാ പ്രസന്നൻ, എസ് അജിൻ, എം കെ സ്മിത, ശരികല വേണു എന്നിവർ സംസാരിച്ചു. വെള്ളിയാഴ്ച രാവിലെ 10 ന് ആരംഭിക്കുന്ന വിജയത്തിന്റെ പെൺവഴികൾ എന്ന വിഷയത്തിൽ സെമിനാർ മുതിർന്ന മാധ്യമ പ്രവർത്തക ക്രിസ്റ്റീന ചെറിയാൻ നയിക്കും. പകൽ 11.30 മുതൽ സമൂഹത്തിൽ ഉന്നത വിജയം നേടിയ വനിതകളെ ഫിലിം അവാർഡ് ജേതാവ് കുക്കു പരമേശ്വരൻ നിർവ്വഹിക്കും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...