വിവാദങ്ങള്‍ക്കൊടുവിൽ ജോയ്സനയും ഷെജിനും പുതു ജീവിതത്തിലേക്ക് : രജിസ്റ്റര്‍ വിവാഹം കഴിഞ്ഞു

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : ഏറെ വിവാദങ്ങള്‍ക്കൊടുവില്‍ കോടഞ്ചേരിയില്‍ മിശ്രവിവാഹിതരായ ജോയ് സനയും ഷെജിനും സ്പെഷ്യല്‍ മാര്യേജ് ആക്റ്റ് പ്രകാരം വിവാഹം രജിസ്റ്റര്‍ ചെയ്തു. ഡിവൈഎഫ്‌ഐ സംസ്ഥാന കമ്മിറ്റി അംഗം ദിപു പ്രേംനാഥ്, സിപിഐഎം നേതാക്കള്‍ എന്നിവരുടെ സാന്നിദ്ധ്യത്തില്‍ കോടഞ്ചേരി സബ് രജിസ്ട്രാര്‍ ഓഫീസിലാണ് ഇരുവരും വിവാഹം രജിസ്റ്റര്‍ ചെയ്തത്.

രണ്ട് മതവിഭാഗങ്ങളില്‍ പെട്ട ഇരുവരും ഒരുമിച്ച്‌ ജീവിക്കാന്‍ തീരുമാനിച്ചതിരെ ലൗജിഹാദെന്ന ആരോപണം ഉയര്‍ത്തി സിപിഐഎം ജില്ല സെക്രട്ടേറിയേറ്റ് അംഗം ജോര്‍ജ് എം.തോമസ് തന്നെ രംഗത്തെത്തിയത് ഏറെ വിവാദമായിരുന്നു. ഡിവൈഎഫ്‌ഐ നേതാവായ ഷെജിനൊപ്പം ജീവിക്കാനാണ് താത്പര്യമെന്ന് നിലപാടറിയിച്ചതോടെ, ജോയ് സനയുടെ പിതാവ് നല്‍കിയ ഹേബിയസ് കോര്‍പസ് ഹ‍ര്‍ജി കഴിഞ്ഞമാസം ഹൈക്കോടതി തീര്‍പ്പാക്കിയിരുന്നു. വിവാദങ്ങള്‍ അവസാനിപ്പിക്കണമെന്നും മാതാപിതാക്കളെ പിന്നീട് പോയി കാണുമെന്നും ജോയ്സനയും ഷെജിനും പ്രതികരിച്ചു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

പഞ്ചാബ് രാഷ്ട്രീയത്തിൽ പുതിയ നീക്കം ; റെയിൽവേ സഹമന്ത്രി രവനീത് സിംഗ് ബിട്ടു രാജിവെച്ചു

0
ദില്ലി: റെയിൽവേ സഹമന്ത്രി രവനീത് സിംഗ് ബിട്ടു തന്റെ മന്ത്രിസ്ഥാനം രാജിവെച്ചു....

ശ്രീമതി ടീച്ചർക്കെതിരായ വ്യാജപ്രചാരണത്തിനെതിരെ രൂക്ഷ വിമർശനവുമായി എം.വി. ജയരാജൻ

0
കണ്ണൂര്‍: പി കെ ശ്രീമതി ടീച്ചര്‍ക്ക് എതിരെയുണ്ടായ വ്യാജ വാര്‍ത്ത പിതൃശൂന്യമാമെന്ന്...

അധമ മാധ്യമപ്രവർത്തനത്തിന്റെ ക്ലാസിക് ഉദാഹരണമാണ് ശ്രീമതി ടീച്ചർക്കെതിരായ പ്രചാരണം : പിണറായി വിജയൻ

0
തിരുവനന്തപുരം: മുന്‍ എംഎല്‍എയുടെ ഭാര്യയായി നടിച്ച് നിയമസഭയില്‍ നിന്ന് പി കെ...

​കെ.ടി.ഡി.സി ലോഗോ ദുരുപയോഗം ചെയ്ത് വ്യാജ സൈറ്റ് ; സൈബർ തട്ടിപ്പിനെതിരെ മുന്നറിയിപ്പ്

0
തിരുവനന്തപുരം: കെടിഡിസി ഹോട്ടല്‍ ബുക്കിംഗിന്റെ പേരിൽ സൈബര്‍ തട്ടിപ്പെന്ന് പരാതി. കെടിഡിസിയുടെ...