കൊച്ചിയില്‍ ഷീലോഡ്ജ് ഇന്ന് മൂന്നിന് മന്ത്രി എം.ബി.രാജേഷ് ഉദ്ഘാടനം ചെയ്യും

For full experience, Download our mobile application:
Get it on Google Play

കൊച്ചി : നഗരത്തിന്‍റെ അതിഥികളായി എത്തുന്ന വനിതകള്‍ക്ക് സുരക്ഷിത താവളമൊരുക്കാന്‍ കൊച്ചി കോര്‍പ്പറേഷന്‍ എറണാകുളം നോര്‍ത്തിലെ പരമാര റോഡില്‍ ഒരുക്കുന്ന ഷീലോഡ്ജ് ഇന്ന് തുറക്കും. മൂന്നിന് മന്ത്രി എം.ബി.രാജേഷ് ഉദ്ഘാടനം ചെയ്യും. മേയര്‍ എം.അനില്‍കുമാര്‍ അദ്ധ്യക്ഷനാകും.

കോര്‍പ്പറേഷന്‍റെ ഉടമസ്ഥതയിലുള്ള പഴയ ലിബ്ര ഹോട്ടലിന്‍റെ ഒരുഭാഗം 4.80 കോടി രൂപ ചെലവില്‍ നവീകരിച്ചാണ്‌ ഷീ ലോഡ്‌ജ്‌ ഒരുക്കിയത്‌. ഇതേ കെട്ടിടത്തിലാണ് പത്ത് രൂപയ്ക്ക് ഊണും കുറഞ്ഞവിലയ്ക്ക് മറ്റ് ഭക്ഷണങ്ങളും ലഭിക്കുന്ന കോര്‍പ്പറേഷന്‍റെ തന്നെ സമൃദ്ധി കൊച്ചി ഭക്ഷണശാല.

ഡോര്‍മിറ്ററി താമസത്തിന് ദിവസം 100 രൂപയാകും നിരക്ക്. മുറിക്ക് 300 രൂപയാകും. നിരക്കുകള്‍ കോര്‍പ്പറേഷന്‍ കൗണ്‍സില്‍ യോഗത്തിന്‍റെ പരിഗണനയിലാണ്. ഒരാഴ്ചയ്ക്കകം അന്തിമതീരുമാനമാകും. ഉദ്ഘാടനം നടക്കുമെങ്കിലും ഷീലോഡ്ജ് പ്രവര്‍ത്തനം അടുത്തയാഴ്ചയേ തുടങ്ങൂ. ആദ്യത്തെ ആറുമാസം ലോഡ്ജ് കോര്‍പ്പറേഷന്‍ നേരിട്ട് നടത്തും. പിന്നീട് സമൃദ്ധിയെപ്പോലെ കുടുംബശ്രീക്ക് ചുമതല കൈമാറുമെന്ന് വികസനകാര്യ സമിതി ചെയര്‍മാന്‍ പി.ആര്‍. റെനീഷ് പറഞ്ഞു. സൗകര്യങ്ങളുടെ കാര്യത്തില്‍ കേരളത്തിലെ ഏറ്റവും മികച്ച ഷീലോഡ്ജായി ഇതിനെ മാറ്റുമെന്നും റെനീഷ് പറഞ്ഞു.

വീട്ടുകാര്‍ക്ക് ഒപ്പമെത്തുന്ന 14 വയസുവരെയുള്ള ആണ്‍കുട്ടികള്‍ക്ക് ലോഡ്ജില്‍ താമസിക്കാം. വാര്‍ഡനും സെക്യൂരിറ്റിയുമുണ്ടാകും. 97 മുറികളില്‍ പകുതി ഹോസ്റ്റലിനായി നീക്കിവെയ്ക്കും. മുറികളെല്ലാം ബാത്ത്റൂം അറ്റാച്ച്‌ഡ് ആണ്. കുറച്ചുമുറികള്‍ ഉടനെ തന്നെ എ.സിയുമാക്കാന്‍ ആലോചനയുണ്ട്. 15, 10 മുറികളുള്ള രണ്ട് ഡോര്‍മിറ്ററികളുമുണ്ടാകും. സാമ്പത്തികമായി പിന്നോക്കമായവര്‍ക്ക് നിരക്കിളവും പരിഗണനയിലുണ്ട്.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യമൻ അതിർത്തിയിൽ വീണ്ടും സംഘർഷം രൂക്ഷം; സൈനിക കേന്ദ്രങ്ങൾക്കുനേരെയുണ്ടായ ഹൂതി ആക്രമണത്തിൽ 30തിലേറെ സർക്കാർ...

0
സന: അന്താരാഷ്ട്ര അം​ഗീകാരമുള്ള യമൻ സർക്കാരിന്റെ നിയന്ത്രണത്തിലുള്ള പ്രദേശങ്ങളിൽ ആക്രമണം നടത്തി...

ആർ. സുഗതന് നൽകിയ എസ്കോർട്ട് പരോൾ റദ്ദാക്കി ആഭ്യന്തര വകുപ്പിന്റെ ഉത്തരവ്

0
തിരുവനന്തപുരം: കാപ്പ കേസിൽ ജയിൽ ശിക്ഷ അനുഭവിക്കുന്ന ബിജെപി കൗൺസിലർ സുഗതന്...

പാകിസ്ഥാൻ ഈന്തപ്പഴത്തിന്റെ അനധികൃത ഇറക്കുമതി; ഗുജറാത്ത് തീരത്ത് വൻ വേട്ടയുമായി റവന്യൂ ഇന്റലിജൻസ്

0
അഹമ്മദാബാദ്: നിരോധനം മറികടന്ന് പാകിസ്ഥാനിൽനിന്ന് അനധികൃതമായി ഇറക്കുമതി ചെയ്ത 364 ടൺ...

ഇടുക്കിയിൽ ഓറഞ്ച് അലേർട്ട് നിയന്ത്രണം മറികടന്ന് പ്രവര്‍ത്തനം; എം. എം മണിയുടെ സഹോദരൻ നടത്തുന്ന...

0
ഇടുക്കി: ഇടുക്കി അടിമാലിയില്‍ ഓറഞ്ച് അലേര്‍ട്ട് ദിവസത്തെ നിരോധന ഉത്തരവ് മറികടന്ന്...