കണ്ണൂരിൽ നാലും എട്ടും വയസുള്ള രണ്ട് കുട്ടികള്‍ക്ക് ഷിഗെല്ല രോഗബാധ

For full experience, Download our mobile application:
Get it on Google Play

കണ്ണൂര്‍: ജില്ലയിലെ മൊകേരിയില്‍ ഷിഗെല്ല രോഗബാധ. നാലും എട്ടും വയസുള്ള രണ്ട് കുട്ടികള്‍ക്കാണ് രോഗം. സംസ്ഥാനത്ത് വിവിധ ജില്ലകളില്‍ ഷിഗെല്ല റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.കോഴിക്കോട്, വയനാട്, കൊല്ലം, തിരുവനന്തപുരം, തൃശൂര്‍, മലപ്പുറം ജില്ലകളില്‍ കഴിഞ്ഞ ദിവസങ്ങളില്‍ ഷിഗെല്ല റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഈ വര്‍ഷം 135ലേറെ പേര്‍ക്കാണ് സംസ്ഥാനത്ത് രോഗം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.ഷിഗെല്ല ബാധിച്ച് കോഴിക്കോട്ട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഏഴു വയസുകാരന്‍ കഴിഞ്ഞ ദിവസം മരിച്ചിരുന്നു. മലപ്പുറം പൂക്കോട്ടൂര്‍ സ്വദേശി ആര്‍ജവ് ആണ് മരിച്ചത്. ഷിഗെല്ല പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കാന്‍ ആരോഗ്യമന്ത്രി കെ.മുരളീധരന്‍ നിര്‍ദേശം നല്‍കിയിരിക്കുകയാണ്. വിദ്യാലയങ്ങളിലെയും മറ്റും കിണറുകൾ പരിശോധിക്കാനും ഭക്ഷ്യ സുരക്ഷാ വകുപ്പിനോട് ഹോട്ടലുകളിലെ പരിശോധന കർശനമാക്കാനും നിർദേശിച്ചിട്ടുണ്ട്. ഷിഗെല്ല റിപ്പോർട്ട് ചെയ്യപ്പെടുന്ന പ്രദേശങ്ങളിൽ എംഎൽഎമാരുടെ നേതൃത്വത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ നടത്തണമെന്നും നിർദേശിച്ചിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.

മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്കും മറ്റുജില്ലകളിലെ പ്രാധാന വാര്‍ത്തകള്‍ക്കുമായിരിക്കും പരിഗണന. കുറഞ്ഞത്‌ ഒരു പാരഗ്രാഫ് എങ്കിലും വാര്‍ത്തകള്‍ ഉണ്ടായിരിക്കണം. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം.

പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍  85471 98263/  mail – [email protected]

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ലഹരിക്കെതിരെ ‘തുഫാൻ കിക്ക് ഓഫ്’; വെണ്ണിക്കുളം എം.ഡി.എൽ.പി സ്കൂളിൽ ലോകകപ്പ് ആവേശവും ലഹരിവിരുദ്ധ സന്ദേശവും...

0
വെണ്ണിക്കുളം: ഫിഫ ലോകകപ്പ് 2026-ന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ടും ലഹരിമുക്ത കാമ്പസ് എന്ന...

സംസ്ഥാനത്ത് ഷിഗെല്ല ബാധിച്ച് വീണ്ടും മരണം

0
തൃശൂര്‍: സംസ്ഥാനത്ത് ഷിഗെല്ല ബാധിച്ച് വീണ്ടും മരണം. തൃശൂര്‍ മാപ്രാണം സ്വദേശിയായ...

തേങ്ങയിടുന്നതിനിടെ വൈദ്യുതി ലൈനിൽ തട്ടി ഷോക്കേറ്റ് 61-കാരൻ മരിച്ചു

0
തിരുവനന്തപുരം: നെടുമങ്ങാട് പനവൂരിൽ ഏണിയിൽനിന്ന് ഇരുമ്പ് തോട്ടി ഉപയോഗിച്ച് തേങ്ങയിടുന്നതിനിടെ വൈദ്യുതി...

‘അയൽപക്കത്ത് മോഷണം’; മതിൽ ചാടിയ വാർഡ് പ്രസിഡന്റിനെ ടെറസിൽ നിന്ന് പൊക്കി നാട്ടുകാർ,...

0
കൊച്ചി: കാലടി മാണിക്യമംഗലത്ത് മോഷണ കേസില്‍ പ്രതിയായ വാര്‍ഡ് പ്രസിഡന്റിനെ പുറത്താക്കി...